
വിവരണം
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്‌സാപ്പിന്‍റെ പ്രവര്‍ത്തനം സംബന്ധമായ നിരവധി മെസേജുകളാണ് ഫെയ്‌സ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയം ഒക്കെ തന്നെ പങ്കുവയ്ക്കപ്പെടുന്നത്. അവസാനം പ്രചരിച്ച സന്ദേശം ഇപ്രകാരമാണ്-
‘വാട്ട്സ് ആപ്പ് ഓഫാകും എല്ലാ ദിവസവും രാത്രി 11.30 മുതൽ രാവിലെ 6:00 വരെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. നരേന്ദ്ര മോദിയിൽ നിന്നുള്ള സന്ദേശം (പിഎം) വാട്ട്‌സ്ആപ്പ് മെസഞ്ചറിൽ ഉപയോക്തൃനാമങ്ങൾ അമിതമായി ഉപയോഗിച്ചു. ഈ സന്ദേശം അവരുടെ മുഴുവൻ കോൺടാക്റ്റ് പട്ടികയിലേക്ക് കൈമാറാൻ ഞങ്ങൾ എല്ലാ ഉപയോക്താക്കളോടും അഭ്യർത്ഥിക്കുന്നു. നിങ്ങൾ ഈ സന്ദേശം കൈമാറുന്നില്ലെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് അസാധുവായതിനാൽ ഞങ്ങൾ അത് എടുക്കും, അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് ഇല്ലാതാക്കപ്പെടും. എന്റെ വാക്കുകൾ അവഗണിക്കരുത് അല്ലെങ്കിൽ വാട്ട്സ്ആപ്പ് നിങ്ങളുടെ സജീവമാക്കൽ മേലിൽ തിരിച്ചറിയുകയില്ല. നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കിയ ശേഷം അത് വീണ്ടും സജീവമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ പ്രതിമാസ ബില്ലിലേക്ക് 499.00 നിരക്ക് ഈടാക്കും. ചിത്രങ്ങളുടെ അപ്‌ഡേറ്റുകൾ കാണിക്കാത്ത പ്രശ്‌നത്തെക്കുറിച്ചും ഞങ്ങൾക്കറിയാം. ഈ പ്രശ്നം പരിഹരിക്കുന്നതിന് ഞങ്ങൾ ഉത്സാഹത്തോടെ പ്രവർത്തിക്കുന്നു, അത് എത്രയും വേഗം പ്രവർത്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യും. മോഡി ടീമിൽ നിന്നുള്ള നിങ്ങളുടെ സഹകരണത്തിന് നന്ദി. വാട്ട്‌സ്ആപ്പ് ഉടൻ തന്നെ നിങ്ങളുടെ പണച്ചെലവിന് പോകുന്നു. നിങ്ങൾ ഒരു പതിവ് ഉപയോക്താവാണെങ്കിൽ ഇത് സ stay ജന്യമായി തുടരുന്നതിനുള്ള ഏക മാർഗ്ഗം, അതായത് നിങ്ങൾ ചാറ്റുചെയ്യുന്ന കുറഞ്ഞത് 50 ആളുകളെങ്കിലും ഉണ്ട്. ഒരു പതിവ് ഉപയോക്താവാകാൻ ഈ സന്ദേശം സ്വീകരിക്കുന്ന 10 ആളുകൾക്ക് (2 ടിക്കുകൾ) അയയ്ക്കുക, നിങ്ങളുടെ വാട്ട്‌സ്ആപ്പ് ലോഗോ നിറം മാറ്റും. പുതിയ വാട്ട്‌സ്ആപ്പ് സജീവമാക്കുന്നതിന് ഇത് 8 പേർക്ക് അയയ്‌ക്കുക .. ശനിയാഴ്ച രാവിലെ വാട്ട്‌സ്ആപ്പ് ചാർജ്ജ് ചെയ്യപ്പെടും. നിങ്ങൾക്ക് കുറഞ്ഞത് 10 കോൺടാക്റ്റുകളെങ്കിലും ഉണ്ടെങ്കിൽ അവർക്ക് ഈ സന്ദേശം അയയ്‌ക്കുക. ഈ രീതിയിൽ നിങ്ങൾ ഒരു തീവ്ര ഉപയോക്താവാണെന്നും നിങ്ങളുടെ ലോഗോ നീലയായി മാറും (?) സ .ജന്യമായി തുടരും
മനീഷ സുധീഷ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ ജൂലൈ 3ന് ഇത്തരമൊരു പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.’

വാട്‌സാപ്പ് ഇനി മുതല്‍ എല്ലാ ദിവസവും രാത്രി 11.30 മുതല്‍ രാവിലെ 6 മണിവരെ ഓഫ് ആകുമോ? കേന്ദ്ര സര്‍ക്കാര്‍ വാട്‌സാപ്പിന് മേല്‍ ഇത്തരമൊരു നിയന്ത്രണം നടപ്പിലാക്കിയോ? ഇങ്ങനെ ഒരു സന്ദേശം വാട്‌സാപ്പ് ഔദ്യോഗികമായി പുറപ്പെടുവിച്ചിട്ടുണ്ടോ? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
വാട്‌സാപ്പ് നിശ്ചിത സമയത്തേക്ക് ഓഫ് ആകുമെന്നും ഈ നിര്‍ദേശം എല്ലാ കോണ്‍ടാക്ടുകളിലേക്കും കൈമാറാനും ഫാട്‌സാപ്പ് ഐക്കണ്‍ നീലയായി മാറിയാല്‍ സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുമെന്നും തുടങ്ങിയ വിചിത്രമായ വാദങ്ങളാണ് വാട്‌സാപ്പിന്‍റെ പ്രവര്‍ത്തനത്തെ കുറിച്ച് പ്രചരിക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വാട്‌സാപ്പിന്‍റെ പ്രവര്‍ത്തനം സംബന്ധിച്ച് ഇത്തമൊരു പരിമിതി ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് അന്വേഷച്ചിതില്‍ നിന്നും യാതൊരു തരത്തിലുള്ള വിവരങ്ങളും ഇതിനെ ശരിവയ്ക്കും തരം ലഭിച്ചില്ല. കൂടാതെ വാട്‌സാപ്പ് ഇത്തരത്തില്‍ ലോഗം നിറം മാറ്റുമെന്നും പ്രതിമാസം ബില്ല് ഈടാക്കുമെന്നുമൊക്കെയുള്ള അറിയിപ്പുകള്‍ ഉപഭോക്താക്കളുടെ അറിവിനായി ഔദ്യോഗികമായി നല്‍കിയിട്ടില്ലെന്നും കണ്ടെത്താന്‍ കഴിഞ്ഞു. മെസേജില്‍ പറയുന്ന ഒരോ അവകാശവാദങ്ങള്‍ക്കും യാതൊരു ആധികാരികതയില്ലെന്നും ഇതോടെ വ്യക്തമാണ്. കഴിഞ്ഞ ദിവസം 10 മണിക്കൂറോളം വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് സേവനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചപ്പോള്‍ ഇത്തരം സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അത്തരം വ്യാജ സന്ദേശങ്ങള്‍ വിശ്വസിച്ച് ജനങ്ങള്‍ വഞ്ചിതരാകരുതെന്ന് ചൂണ്ടിക്കാണിച്ച് ഞങ്ങള്‍ വിശദമായ വസ്‌തുത വിശകലനം നടത്തി റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇപ്പോള്‍ പ്രചരിക്കുന്നതും അതുപോലെ തന്നെയുള്ള അടിസ്ഥാനരഹിതമായ വിവരങ്ങളാണെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.
2018 ഓഗസ്റ്റിലും ഇതെ മെസേജ് വ്യപകമായി പ്രചകരിച്ചിരുന്നു. ഹോക്‌സ് ഓര്‍ ഫാക്‌ട് , ദ് ക്വിന്‍റ് എന്നീ വസ്‌തുത പരിശോധന വെബ്‌സൈറ്റുകളിലും ഇതെ മെസേജിനെ കുറിച്ച് വസ്‌തുത വിശകലനം നടത്തിയിരുന്നു. വാട്‌സാപ്പിന്‍റെ പ്രവര്‍ത്തനം സംബന്ധമായ എല്ലാ വിവരങ്ങളും ഉപഭോക്താക്കള്‍ക്ക് പരിശോധിക്കാന്‍ വേണ്ടി blog.whatsapp.com എന്ന സൈറ്റില്‍ സന്ദര്‍ശിക്കാവുന്നതാണ്. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉപഭോക്താക്കള്‍ ഉടന്‍ തന്നെ ഈ ബ്ലോഗില്‍ പരിശോധിച്ചാല്‍ സത്യം തിരിച്ചറിയാന്‍ കഴിയും.
Quint Archived Link | Hoax or Fact Archived Link |
നിഗമനം
യാതൊരു അടിസ്ഥാനവുമില്ലാതെ ഭാവനയില്‍ തോന്നുന്ന കാര്യങ്ങള്‍ ടൈപ്പ് ചെയ്‌തുണ്ടാക്കി പ്രചരിപ്പിക്കുന്നതാണ് ഇത്തരം സന്ദേശങ്ങളെന്ന് വ്യക്തം. ഇതെല്ലാം സത്യമാണെന്ന് കരുതി വാട്‌സാപ്പില്‍ ഫോര്‍വേഡ് ചെയ്ത് കബളിപ്പിക്കപ്പെടുന്നതിനെ പുറമെ ആളുകള്‍ ഫെയ്‌സ്ബുക്കിലും ഇത് പേസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ട്. ഇന്ത്യയില്‍ നിയമ വിധേയമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സമൂഹമാധ്യമങ്ങള്‍ എന്തെങ്കിലും തരത്തിലുള്ള പ്രവര്‍ത്തന രീതിയില്‍ മാറ്റം വരുത്തുകയാണെങ്കില്‍ അവര്‍ അത് ഔദ്യോഗികമായി ബ്ലോഗിലൂടെയോ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ അറിയിക്കുകയോ അല്ലെങ്കില്‍ ട്വീറ്റ് ചെയ്യുകയോ ചെയ്യും. അല്ലാതെ ഇത്തരം സന്ദേശങ്ങളായി വ്യക്തികള്‍ക്ക് അയക്കില്ലെന്നും ജനങ്ങള്‍ ഇനിയെങ്കിലും മനസിലാക്കേണ്ടതാണ്.

Title:ഇനി മുതല്‍ രാത്രി 11.30 മുതല്‍ രാവിലെ ആറ് വരെ വാട്‌സാപ്പ് ഓഫ് ആകുമോ?
Fact Check By: Dewin CarlosResult: False
