സർജിക്കൽ മാസ്ക് ധരിക്കേണ്ടത് പോസ്റ്റിൽ പറയുന്ന പ്രകാരമല്ല….

Coronavirus ആരോഗ്യം

വിവരണം 

എനിക്കിത് ഇതുവരെ അറിയില്ലായിരുന്നു.

മെഡിക്കൽ മാസ്കിന്റെ നിറമുള്ള വശം എല്ലായിപ്പോഴും പുറത്തു കാണെ ധരിക്കണമെന്നാ ഞാൻ വിചാരിച്ചിരുന്നത്.

പക്ഷേ അത്‌ ശരിയല്ല..!

രോഗിയാണെങ്കിൽ മാത്രമാണ് നിറമുള്ള വശം പുറത്ത് കാണെ ധരിക്കേണ്ടത് – രോഗാണുക്കൾ പുറത്തേക്ക് വ്യാപിക്കാതിരിക്കാൻ..

രോഗിയല്ലെങ്കിൽ ഫിൽട്ടറുള്ള വെളുത്ത വശമാണ് പുറത്തേക്ക് ധരിക്കേണ്ടത് – രോഗാണുക്കൾ ഉള്ളിലേക്ക് വരാതിരിക്കാൻ..” എന്ന വിവരണത്തോടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്ത നിങ്ങളിൽ പലരും കാണുകയും പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ടാകും. 

archived linkFB post

കൊറോണ വൈറസ് ഭീതി ലോക രാജ്യങ്ങളിൽ പടരുന്ന വേളയിൽ സംക്രമണ സാധ്യത കൂടുതലുള്ള സ്ഥലങ്ങളിൽ രോഗപ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക്  ധരിക്കാൻ ഡോക്ടർമാരും സന്നദ്ധ പ്രവർത്തകരും ആഹ്വാനം ചെയ്യുന്നുണ്ട്. ഈ വേളയിലാണ് മാസ്‌ക് ശരിയായി ധരിക്കേണ്ടത് എങ്ങനെയെന്ന് ഒരു അറിയിപ്പ്  പ്രചരിച്ചു തുടങ്ങിയത്. കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ മാർഗങ്ങൾക്കൊപ്പം ഈ അറിയിപ്പ് ലോകം മുഴുവൻ പ്രചരിക്കുകയാണ്‌. ഈ അറിയിപ്പ് സത്യമാണോ..? മാസ്‌ക് ധരിക്കുന്നതിന്  ഇങ്ങനെ രണ്ടു വശങ്ങളുണ്ടോ എന്ന് ഞങ്ങൾ അന്വേഷിച്ചപ്പോൾ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റായ പ്രചാരണമാണെന്ന് ഞങ്ങൾക്ക് വ്യക്തമായി. ഞങ്ങൾ വിവരം കണ്ടെത്തിയത് എങ്ങനെയാണെന്ന് നിങ്ങളുമായി പങ്കു വയ്ക്കാം 

വസ്തുതാ വിശകലനം 

മാസ്‌ക്  ധരിക്കുന്നതെങ്ങനെയെന്ന്  ഗൂഗിളിൽ തിരഞ്ഞു നോക്കിയപ്പോൾ ഇതിനെപ്പറ്റി നിരവധി ലേഖനങ്ങൾ ലഭിച്ചു. സർജിക്കൽ മാസ്കിന്റെ ഇരു പുറവും രണ്ടു നിറങ്ങളിലായി  ഒരുക്കിയിരിക്കുന്നത് രോഗിയാണെങ്കിലോ അല്ലെങ്കിലോ ധരിക്കാൻ വേണ്ടിയല്ല. 

സർജിക്കൽ മാസ്ക് നിറമുള്ള ഭാഗം വെളിയിൽ വരുന്ന തരത്തിലാണ് ധരിക്കേണ്ടത് .  നിങ്ങളുടെ നാസാദ്വാരങ്ങളിൽ നിന്നും വരുന്ന ദ്രാവകങ്ങൾ പുറത്തേയ്ക്ക് ഒഴുകുന്നത് തടയാൻ നീല നിറത്തിലുള്ള ഭാഗത്ത് ലിക്വിഡ് റിപ്പല്ലന്റ് ഉണ്ട്. ഈ ഭാഗമാണ്  പുറത്ത് കാണാൻ സാധിക്കുന്നത്. പുറംതള്ളുന്ന ദ്രാവകങ്ങൾ ആഗിരണം ചെയ്യുന്നതിനും മാസ്കിൽ ശേഖരിക്കുന്നതിനും അതിന്റെ തീവ്രത കുറയ്ക്കുന്നതിനും സൗകര്യത്തിനുമാണ് വെളുത്ത വശം രൂപകൽപ്പന ചെയ്തിരിക്കുന്നത്. രോഗിയെയും ധരിക്കുന്നവരെയും സംരക്ഷിക്കുവാൻ അണുബാധ നിയന്ത്രിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു.

സ്റ്റാൻഡേർഡ് 3 പ്ലൈ മാസ്ക് ആണെങ്കിൽ പുറത്തെയും, അകത്തെയും പാളികൾ ബാക്ടീരിയകളെ ഫിൽട്ടർ ചെയ്യില്ല. മധ്യഭാഗത്തെ പാളിയാണ് ഫിൽ‌ട്രേഷൻ ചെയ്യുന്നത്. 

കൂടാതെ, വ്യത്യസ്ത തരം മാസ്കുകൾ ഉണ്ട്:, ചിലത് ധരിക്കുന്നയാൾ താഴത്തെ കെട്ട് ആദ്യം താടിക്ക് താഴെയായി സ്ഥാപിച്ച് മൂക്കിന് മുകളിലേക്ക് കൊണ്ടുവന്ന് തലയ്ക്ക് പിന്നിൽ ബന്ധിപ്പിക്കും, അതേ രീതിയിൽ കെട്ടിയിട്ടുള്ള എന്നാൽ വരുന്ന ഡക്ക്ബിൽ മാസ്കുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുന്ന ഒരു “ബിൽ”, ഫിൽട്ടറേഷൻ കോണുകൾ, പുറത്ത് ലിക്വിഡ് റെസിസ്റ്റന്റ് ലെയറുള്ള കോണുകൾ, ശ്വാസകോശ സംബന്ധിയായ ടിബി അല്ലെങ്കിൽ മറ്റേതെങ്കിലും മൈക്രോബയൽ  രോഗികളുടെ ,സമീപത്ത് ധരിക്കുന്ന ഉയർന്ന ഫിൽട്ടറേഷൻ മാസ്ക്. സ്വെർഡ്ലോവ്സ്. ഹാസ്മറ്റ് സ്യൂട്ട് പോലുള്ള ഉയർന്ന തലത്തിലുള്ള കണികാ ശുദ്ധീകരണ സംവിധാനത്തിന്റെ ഭാഗമായ താടിയും ഹുഡും ഉള്ള ആളുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത മാസ്കുകളും ഉണ്ട്. 

യഥാർത്ഥ സർജിക്കൽ മാസ്‌കിനാണ് ഇരു പുറവും രണ്ടു നിറങ്ങളുണ്ടാവുക. വാങ്ങിയ മാസ്‌കിന്  ഇരുപുറവും ഒരേ നിറം തന്നെയാണെങ്കിൽ നിങ്ങളുടെ മാസ്‌ക് അടുക്കളയിലെയോ മുറിയിലെയോ പൊടി തൂക്കാൻ മാത്രം  ഉപയോഗമുള്ളതാണ്. 3 പ്ലൈ മാസ്കിന്റെ നിർമിതി അറിയാൻ താഴെയുള്ള ഗ്രാഫിക് ചിത്രം സഹായിക്കും.  

മാസ്ക് എങ്ങനെയാണ് ശരിയായി ധരിക്കുന്നത് എന്നും ഇരു വശങ്ങളുടെയും പ്രത്യേകത എന്താണെന്നും ഇത് ധരിച്ചാൽ കൊറോണ വൈറസിനെ എങ്ങനെ തടയാമെന്നും  വിവരിക്കുന്ന വീഡിയോ ഹോങ്‌കോങ്  യൂണിവേഴ്‌സിറ്റി  പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീഡിയോ താഴെ കാണാം. 

archived link

റോജാക്പോട്ട്  ലേഖനത്തിലുള്ള മാസ്ക് ധരിക്കുന്നതിനുള്ള നിർദേശങ്ങൾ താഴെ കൊടുക്കുന്നു. 

മാസ്ക് തൊടുന്നതിനുമുമ്പ് സോപ്പും വെള്ളവും അല്ലെങ്കിൽ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക

മാസ്ക് പിടിക്കുക, കട്ടിയുള്ള വളയുന്ന സ്ട്രിപ്പ് മുകളിലായി, നിറമുള്ള വശം പുറത്തേക്ക് അഭിമുഖമായി കെട്ടുക.

സർജിക്കൽ മാസ്കിന് ചെവി ലൂപ്പുകൾ ഉണ്ടെങ്കിൽ -, ഓരോ ചെവിയിലും ഒരു ലൂപ്പ് സ്ഥാപിക്കുക.

ശസ്ത്രക്രിയാ മാസ്കിന് ക്ലിപ്പുകളുണ്ടെങ്കിൽ – മാസ്ക് അതിലെ നിർദ്ദേസങ്ങ8 പാലിച്ച് ധരിക്കുക

സർജിക്കൽ മാസ്കിൽ ഇലാസ്റ്റിക് ബാൻഡുകൾ ഉണ്ടെങ്കിൽ – മാസ്ക് നിങ്ങളുടെ മൂക്കിലേക്ക് കൊണ്ടുവന്ന് മുകളിലെ ബാൻഡ് നിങ്ങളുടെ തലയ്ക്ക് മുകളിലൂടെ വലിച്ചിട്ട് നിങ്ങളുടെ തലയിൽ ബന്ധിപ്പിക്കാം., തുടർന്ന് താഴത്തെ സ്ട്രാപ്പ് നിങ്ങളുടെ തലയ്ക്ക് മുകളിലൂടെ വലിച്ചെടുക്കുക. നിങ്ങളുടെ കഴുത്തിനു പിന്നിൽ കെട്ടുക.

സർജിക്കൽ മാസ്കിന്റെ അടി നിങ്ങളുടെ വായുടെയും താടിയുടേയും താഴേയ്ക്ക് വലിച്ച് പൂർണമായി കവർ ചെയ്യുക

സാമൂഹ്യ മാധ്യമങ്ങൾ വഴി വൻപ്രചാരം ഈ അറിയിപ്പിനു ലഭിച്ചത് മൂലം നിരവധി വസ്തുതാ അന്വേഷണ മാധ്യമങ്ങൾ ഇതിന്റെ മുകളിൽ അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

ഞങ്ങളുടെ ശ്രീലങ്ക ടീം ഇതേ പോസ്റ്റിനു മുകളിൽ വസ്തുത അന്വേഷണം നടത്തിയ റിപ്പോർട്ട് ഇവിടെ വായിക്കാം.

 നിഗമനം

മാസ്‌ക് ധരിക്കുന്നതിനെ പറ്റി പോസ്റ്റിൽ നൽകിയിരിക്കുന്ന അറിയിപ്പ്  തെറ്റാണ്. സർജിക്കൽ മാസ്ക് നിറമുള്ള വശം പുറത്തുവരുന്ന രീതിയിലാണ് ധരിക്കേണ്ടത്. അത് രോഗിയായാലും അല്ലെങ്കിലും. മാസ്ക് ധരിക്കുന്നതിനെ പറ്റി  മറ്റുതരത്തിൽ പ്രചരിക്കുന്നതെല്ലാം തെറ്റായതും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമായ അറിയിപ്പുകളാണ്. അതിനാൽ വസ്തുത അറിയാതെ ഇത്തരം അറിയിപ്പുകൾ പങ്കുവയ്ക്കാതിരിക്കുക. 

Avatar

Title:സർജിക്കൽ മാസ്ക് ധരിക്കേണ്ടത് പോസ്റ്റിൽ പറയുന്ന പ്രകാരമല്ല….

Fact Check By: Vasuki S 

Result: False