FACT CHECK: വീഡിയോയില്‍ വികലാംഗര്‍ക്ക് പുതപ്പ് വിതരണം ചെയുന്നവര്‍ ബിജെപിക്കാരല്ല; സത്യാവസ്ഥ ഇങ്ങനെ...
വികലാംഗര്‍ക്ക് പുതപ്പ് വിതരണം ചെയ്യുന്ന സംഭവത്തിന്‍റെ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ ഒരു സംഘം വീല്‍ചെയറില്‍ ഇരിക്കുന്ന ഒരു വികലാംഗനായ വ്യക്തിക്ക് പുതപ്പ് നല്‍കുന്നതായി കാണാം. ഇതിനു ശേഷം പുതപ്പ് വാങ്ങി വീല്‍ചെയറില്‍ ഇരിക്കുന്ന വ്യക്തി പുതപ്പ് നല്‍കിയ സംഘത്തിനെ നന്ദി അരിക്കുന്നതായി നമുക്ക് കാണാം. എന്നാല്‍ കുറച്ച് കഴിഞ്ഞ് വീല്‍ചെയറില്‍ ഇരിക്കുന്ന ഈ വ്യക്തി എഴുന്നേറ്റ് നടന്നു പോകുന്നതായും നമുക്ക് കാണാം. വീഡിയോ കണ്ടാല്‍ വികലാംഗനായി അഭിനയിച്ച് വെറുതെ ക്യാമറയുടെ മുന്നില്‍ നാടകം നടത്തി ജനങ്ങളെ കബളിപ്പിക്കുന്നതിന്‍റെ ശ്രമമാണെന്ന് നമുക്ക് തോന്നും. ഫെസ്ബൂക്കില്‍ ചില പോസ്റ്റുകളിൽ ആരോപിക്കുന്ന പ്രകാരം ബിജെപി പ്രവര്‍ത്തകരാണ് ജനങ്ങളെ കബളിപ്പിക്കാനായി ഇത്തരത്തില്‍ ഒരു നാടകം നടത്തുന്നത്. എന്നാല്‍ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പോസ്റ്റുകളില്‍ ഉന്നയിക്കുന്ന വാദങ്ങള്‍ തെറ്റാണ് എന്ന് മനസിലായി. യഥാര്‍ത്ഥത്തില്‍ പുതപ്പ് വിതരണം ചെയ്യന്ന സംഘം ബിജെപിയുടെയോ മറ്റു പാര്‍ട്ടിയുടെയോ പ്രവര്‍ത്തകരല്ല. വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ വസ്തുത എന്താണെന്ന് നമുക്ക് അറിയാം.
വിവരണം
Archived Link |
മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ വാചകം ഇപ്രകാരമാണ്: “😂🤣😂🤣🤣😂🤣😂🤣🤣😂🤣😂😂🤣BJP ക്കാർ വികലാംഗർക്ക് പുതപ്പ് കൊടുക്കുന്ന രംഗം. പക്ഷെ ആ പൊട്ടൻ വിഗലാംഗൻ ക്യാമറ ഓഫാക്കുന്നതിന് മുമ്പ് തന്നെ എണീച്ച് പോയി
ബുദ്ധി ഉള്ള ഒരുത്തനും ഇല്ലെ ഈ കൂട്ടത്തിൽ👇😅👇👇😅😅👇😂👇😂👇😅👇😂👇😂👇👇”
ഇതേ പോലെ പല പോസ്റ്റുകൾ ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്. ചില പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിട്ടുണ്ട്.
വസ്തുത അന്വേഷണം
ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇതേ വീഡിയോയുടെ മുകളില്‍ വിവിധ വെബ്സൈറ്റുകള്‍ നടത്തിയ നിരവധി അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. ഇതേ വീഡിയോ ആം ആദ്മി പാര്‍ട്ടിയുടെ പേരിലും പലരും പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ വീഡിയോയില്‍ കാണുന്ന സംഘം ബിജെപിയോ, ആം ആദ്മി പാര്‍ട്ടിയുടെയോ അംഗങ്ങളല്ല പകരം ഒരു എന്‍.ജി.യോയുടെ പ്രവര്‍ത്തകരാണ്. വീഡിയോയില്‍ ഒരു ബാനര്‍ നമുക്ക് കാണാം. ബാനറില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ ഡിജിറ്റല്‍ സാക്ഷരതാ സന്സ്ഥാന്‍ വിതരന്‍ സമാരൊഹ് എനാണ് അര്‍ഥം ഡിജിറ്റല്‍ സാക്ഷരതാ സന്സ്ഥാന്‍ എന്നൊരു എന്‍.ജി.യോ സംഘടിപ്പിച്ച വിതരണ പരിപാടി. ഞങ്ങള്‍ ഈ എന്‍.ജി.യോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് അഭിതക് എന്നൊരു വാര്‍ത്ത മാധ്യമത്തിന്‍റെ യുടുബ് ചാനല്‍ ലഭിച്ചു. ഈ പരിപാടിയുടെ വീഡിയോയിനെ കുറിച്ച് ചാനല്‍ നടത്തിയ വസ്തുത അന്വേഷണത്തിന്‍റെ വീഡിയോ താഴെ നല്‍കിട്ടുണ്ട്.
മുകളില്‍ നല്‍കിയ വീഡിയോ പ്രകാരം വീഡിയോ ഉത്തര്‍പ്രദേശിലെ ബിജ്നോരിലെ സ്യോഹ്ര എന്ന സ്ഥലത്തില്‍ നടത്തിയ ഒരു പൊതുപരിപാടിയുടെതാണ്. വീഡിയോയില്‍ വീല്‍ചെയറില്‍ നിന്ന് എഴുന്നേറ്റ് നടന്നു പോകുന്ന വ്യക്തിയെ അഭിതക് റിപ്പോര്‍ട്ടര്‍ ബന്ധപെട്ടു. ഈ വ്യക്തിയുടെ പേര് രമേഷാണ് ഇയാള്‍ വികലാംഗനാണ്. രമേശ് അദേഹത്തിന്‍റെ വികലാംഗ കാര്‍ഡും റിപ്പോര്‍ട്ടറിന് കാണിച്ചു കൊടുക്കുന്നു. വീഡിയോയില്‍ രമേശ് പറയുന്നത് ഇങ്ങനെ- “ഇതൊരു തെറ്റിധാരണയാണ്. ഞാന്‍ ഒരു വികലാംഗനാണ്, എന്‍റെ അടുത്ത് യു.ഐ.ഡി. കാര്‍ഡ് ഉണ്ട്. ഞാന്‍ 40 ശതമാനം വികലാംഗനാണ്.” കുടാതെ വീഡിയോയില്‍ ഈ പരിപാടി സംഘടിപ്പിച്ച എന്‍.ജോ.യോയുടെ രവി സൈനീയുടെയും അഭിമുഖം വീഡിയോയില്‍ നല്‍കിട്ടുണ്ട്. രവി സൈനീ പറയുന്നത് ഇങ്ങനെ- “ഞങ്ങള്‍ ഡിജിറ്റല്‍ സാക്ഷരതാ സസ്ഥാന്‍ എന്ന പേരില്‍ ഒരു എന്‍.ജി.യോ നടത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ഞങ്ങള്‍ വികലാംഗര്‍ക്ക് പരിശിലനവും അന്യ സഹായങ്ങളും ചെയ്തു കൊടുക്കാറുണ്ട്. ഞങ്ങളുടെ എന്‍.ജി.യോ 100 വികലാംഗര്‍ക്ക് പുതപ്പ് വിതരണം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലാണ് വീഡിയോയില്‍ കാണുന്ന സംഭവമുണ്ടായത്. ഞങ്ങള്‍ രമേശിന്‍റെ വികലാംഗ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചിട്ടാണ് അദേഹതിന് പുതപ്പ് നല്‍കിയത്. സര്‍ട്ടിഫിക്കറ്റ് ഇപ്പോഴും ഞങ്ങളുടെ അടുത്തുണ്ട്. സര്‍ട്ടിഫിക്കറ്റ് പ്രകാരം അദേഹത്തിന് 40 ശതനമാനം വികലാംഗത്വമുണ്ട്.”
ഫാക്റ്റ് ക്രെസേണ്ടോ ഈ പരിപാടി സംഘടിപ്പിച്ച ഡിജിറ്റല്‍ സക്ഷാര്‍ത്ത സന്സ്ഥാന്‍ എന്ന എന്‍.ജി.യോയുടെ ട്രഷറരായ അജയ് കുമാറിനെ ബന്ധപ്പെട്ടപ്പോള്‍ അദേഹം ബിജെപി, ആം ആദ്മി പാര്‍ട്ടി അടക്കം യാതൊരു രാഷ്ട്രിയ പാർട്ടിയുമായി ഈ എന്‍.ജി.യോക്ക് യാതൊരു ബന്ധവുമില്ല എന്ന് അദേഹം വ്യക്തമാക്കി.
നിഗമനം
വീഡിയോയില്‍ കാണുന്ന സംഭവത്തിന് ബിജെപിയോ മറ്റേയൊരു രാഷ്ട്രിയ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. ഒരു എന്‍.ജി.യോ. കഴിഞ്ഞ മാസം വികലംഗര്‍ക്കായി സംഘടിപ്പിച്ച ഒരു വിതരണ പരിപാടിയുടെതാണ് വീഡിയോ. വീല്‍ചെയറില്‍ നിന്ന് എഴുന്നേറ്റ് പോകുന്ന വ്യക്തിക്ക് അയാളുടെ വികലാംഗ സര്‍ട്ടിഫിക്കറ്റ് പ്രകാരം 40 ശതനമാനം വികലാംഗത്വമുണ്ട്.
Title:FACT CHECK: വീഡിയോയില്‍ വികലാംഗര്‍ക്ക് പുതപ്പ് വിതരണം ചെയുന്നവര്‍ ബിജെപിക്കാരല്ല; സത്യാവസ്ഥ ഇങ്ങനെ...
Fact Check By: Mukundan KResult: False