
മക്ക മസ്ജിദ് കേസിൽ അസീമാനന്ദിനെ കുറ്റവിമുക്തനാക്കിയ ജഡ്‌ജി രവീന്ദ്ര റെഡ്ഢി ബിജെപിയിൽ ചേരുന്ന ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ മുൻ ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമൻ സിങും ആഭ്യന്തര മന്ത്രി അമിത് ഷാ ഒരു വ്യക്തിക്കൊപ്പം നിൽക്കുന്നതായി നമുക്ക് കാണാം. ചിത്രത്തിൻ്റെ മുകളിൽ എഴുതിയ വാചകം ഇപ്രകാരമാണ്:
“ മക്ക മസ്‌ജിദ് സ്ഫോടനക്കേസിൽ സ്വാമി അസീമാനന്ദയെ കുറ്റവിമുക്തനാക്കിയ എൻ.ഐ.എ ജഡ്‌ജി രവീന്ദ്ര റെഡ്ഢി ബിജെപിയിൽ. ആർക്കും സംശയമൊന്നുമില്ലല്ലോ.. ല്ലേ?”.
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് 13 ഒക്ടോബർ 2018ന് ഈ ചിത്രം എൻ.ഡി.ടി.വി. ഇന്ത്യ പ്രസിദ്ധികരിച്ച ഒരു വാർത്തയിൽ കണ്ടെത്തി.
വാർത്ത വായിക്കാൻ – NDTV | Archived Link
വാർത്ത പ്രകാരം ചിത്രത്തിൽ കാണുന്നത് മുൻ കോൺഗ്രസ് എം.എൽ.എ. രാംദയാൽ ഉയികെയാണ്. ഇദ്ദേഹം 2018ൽ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് ബിജെപിയിൽ പ്രവേശിച്ചപ്പോൾ എടുത്ത ചിത്രമാണിത്. ഇതേ കാര്യം ഹിന്ദുസ്ഥാൻ ടൈംസ് 13 ഒക്ടോബർ 2018ന് പ്രസിദ്ധികരിച്ച വാർത്തയിൽ നിന്നും വ്യക്തമാകുന്നു.
വാർത്ത വായിക്കാൻ – HT | Archived Link
ചിത്രത്തിൽ കാണുന്നത് ഏതെങ്കിലും ജഡ്‌ജിയല്ല പകരം ഛത്തിസ്ഗഡിലെ മുൻ കോൺഗ്രസ് എം.എൽ.എ. രാംദയാൽ ഉയികെയാണ്. സ്വാമി അസീമാനന്ദിനെ കുറ്റവിമുക്തനാക്കിയ NIA ജഡ്‌ജി രവീന്ദ്ര റെഡ്‌ഡി 2018ൽ തെലുങ്കാന ജന സമിതി എന്ന പാർട്ടിയിൽ ചേർന്നിരുന്നു. ഈ പാർട്ടി കോൺഗ്രെസ്സിനോടൊപ്പമാണ് 2018ൽ തെലുങ്കാന നിയസമസഭ തെരെഞ്ഞെടുപ്പിൽ മത്സരിച്ചത്.
നിഗമനം
മക്ക മസ്ജിദ് കേസിൽ അസീമാനന്ദിനെ കുറ്റവിമുക്തനാക്കിയ ജഡ്‌ജി രവീന്ദ്ര റെഡ്ഢി ബിജെപിയിൽ ചേരുന്ന ചിത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഛത്തിസ്ഗഡിലെ മുൻ കോൺഗ്രസ് എം.എൽ.എ. രാംദയാൽ ഉയികെയുടെ ചിത്രമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:ചിത്രത്തിൽ BJP നേതാക്കൾക്കൊപ്പം മക്ക മസ്ജിദ് കെസിൻ്റെ വിധി പ്രഖ്യാപിച്ച ജഡ്‌ജി രവീന്ദ്ര റെഡ്ഢിയല്ല
Fact Check By: K. MukundanResult: False


