ഭക്തിപൂര്‍വം വ്രതം നോറ്റ് ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് വളരെ കയ്പ്പേറിയ അനുഭവങ്ങളാണ് നേരിടേണ്ടി വരുന്നതെന്ന് ആരോപിച്ച് മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പല വാര്‍ത്തകളും വരുന്നുണ്ട്.

ശബരിമലയിൽ തീർത്ഥാടനത്തിന് എത്തിയ ചെറിയ ബാലൻ ബസ്സിൽ ഇരുന്നു കൊണ്ട് ഉച്ചത്തിൽ കരയുന്ന ചിത്രങ്ങളും വീഡിയോകളും തെറ്റായ വിവരണത്തോടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്

പ്രചരണം

ഏകദേശം അഞ്ചു-ആറ് വയസ്സ് പ്രായമുള്ള ബാലന്‍ ബസിനുള്ളിലിരുന്ന് അപ്പാ...അപ്പാ... എന്ന് പിതാവിനെ വിളിച്ച് ഉച്ചത്തില്‍ കരയുന്ന വീഡിയോ ദൃശ്യങ്ങളും ചില ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. മലയാളത്തിലല്ലാതെ മറ്റ് ഇന്ത്യന്‍ ഭാഷകളിലാണ് വ്യാജ പ്രചരണം വൈറലാകുന്നത്.

FB post archived link

എന്നാല്‍ കുട്ടി കരഞ്ഞത് ശബരിമലയിലെ തിരക്ക് മൂലമോ അല്ലെങ്കില്‍ നേരിട്ട മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ കാരണമോ അല്ല. അല്പനേരത്തേക്ക് അവന്‍റെ അടുത്തു നിന്ന് പിതാവ് മാറിയതിനാലായിരുന്നു.

വസ്തുത ഇങ്ങനെ

ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരെ പോലീസും സര്‍ക്കാരും അനാവശ്യമായി ഉപദ്രവിക്കുകയാണെന്നും തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്തത് സര്‍ക്കാരിന്‍റെ അനാസ്ഥയാണെന്നും തീര്‍ത്ഥാടകരെ പോലീസ് മര്‍ദ്ദിക്കുന്നുവെന്നുമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ കുട്ടിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് പ്രതീകാത്മകമായി പലരും ആരോപിക്കുന്നത്. അഭൂതപൂര്‍വമായ തിരക്കാണ് ശബരിമലയില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടുകൊണ്ട് ഇരിക്കുന്നത്. തിരക്ക് നിയന്തിച്ച് ദര്‍ശനം സുഗമമാക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ദര്‍ശന സമയം വര്‍ദ്ധിപ്പിച്ചും വിര്‍ച്വല്‍ ക്യൂ ബുക്കിംഗ് പരിമിതപ്പെടുത്തിയും നടപടികള്‍ ഉണ്ടായിട്ടുണ്ട്.

കുട്ടി യഥാര്‍ഥത്തില്‍ എന്തിനാണ് കരഞ്ഞതെന്നറിയാന്‍ ഞങ്ങള്‍ പമ്പ സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ മഹേഷിനോട് സംസാരിച്ചു: അദ്ദേഹം തന്ന വിശദീകരണം ഇങ്ങനെ: " വാർത്ത പൂർണമായും തെറ്റാണ്. ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘത്തിലുള്ളവരായിരുന്നു അവര്‍. ദര്‍ശന ശേഷം മടങ്ങുകയായിരുന്നു സംഘം. കുട്ടിയെ ബസില്‍ ഇരുത്തിയശേഷം പുറത്തുള്ള കടയിൽ നിന്ന് എന്തോ സാധനങ്ങള്‍ വാങ്ങാനായി പിതാവ് പുറത്തേക്ക് പോയി. അച്ഛൻ വരാൻ വൈകിയതിനെ തുടർന്നാണ് ബസിൽ വെച്ച് കുട്ടി കരഞ്ഞത്. ബസ്‌ സ്റ്റാർട്ട്‌ ചെയ്‌തപ്പോൾ അച്ഛന്‌ അകത്തേക്ക്‌ കയറാൻ കഴിയാതെ വരുമോ എന്ന ഭയമായിരുന്നു അവന്പുറത്തുള്ള പോലീസുകാരൻ കുട്ടിയെ സാന്ത്വനിപ്പിക്കുന്നതിനിടയില്‍ പിതാവ് തിരികെയെത്തി. കൈകൂപ്പി പോലീസുകാരനോടു നന്ദി പറഞ്ഞശേഷമാണ് കുട്ടി മടങ്ങിയത്. തീർത്ഥാടകർ സഞ്ചരിക്കുന്ന പമ്പ, നിലക്കൽ, സന്നിധാനം തുടങ്ങിയ സ്ഥലങ്ങൾ അർദ്ധ വനമേഖലയാണ്. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് സുരക്ഷാ ഉദ്യോഗസ്ഥരായ പോലീസുകാരുടെ പ്രധാന ആശങ്ക. ഈ ഭാഗത്ത് മാത്രമായി ഏതാണ്ട് 4000 പൊലീസുകാരെ വിന്‍വസിപ്പിച്ചിട്ടുണ്ട്. പോലീസ് തീർഥാടകരെ കയ്യേറ്റം ചെയ്യുകയോ കേസെടുക്കുകയോ കസ്റ്റഡിയിൽ എടുക്കുകയോ ചെയ്തിട്ടില്ല."

ബസിലിരുന്നു കരഞ്ഞ കുട്ടിയുടെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടാല്‍ കൂടുതല്‍ വ്യക്തത ലഭിക്കും.

പിതാവ് തിരികെയെത്തിയപ്പോള്‍ അവന്‍ അപ്പാ... എന്ന് വിളിക്കുന്നുണ്ട്. വീഡിയോയില്‍ നിന്നുള്ള സ്ക്രീന്‍ഷോട്ടുകള്‍ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം നടത്തുകയാണ്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ശബരിമല തീര്‍ത്ഥാടനത്തിന് എത്തിയ കുട്ടി ബസിലിരുന്നു കരയുന്നത് കടയില്‍ സാധനങ്ങള്‍ വാങ്ങാനായി പോയ പിതാവ് ബസ് പുറപ്പെടാന്‍ സമയമായിട്ടും തിരികെ എത്താത്തതിരുന്നത് കൊണ്ടാണ്. പിതാവ് തിരികെ എത്തിയപ്പോള്‍ കുട്ടി സന്തോഷവാനായി മടങ്ങിപോയി. ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്രയില്‍ നിന്നുള്ള സംഘം ദര്‍ശനം കഴിഞ്ഞു തിരികെ പോകുമ്പോഴായിരുന്നു സംഭവം.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കടയിൽ നിന്നും മടങ്ങിയെത്താൻ വൈകിയ പിതാവിനെ കാണാതെ കരയുന്ന ശബരിമല തീർത്ഥാടകനായ കുട്ടിയുടെ ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു

Written By: Vasuki S

Result: False