വിവരണം

“എന്‍റെ രാജ്യത്താണ് ലോകത്തെ ഏറ്റവും വലിയ പ്രതിമയുള്ളത്” എന്ന അടിക്കുറിപ്പോടെ 22 നവംബര്‍ 2019 മുതല്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ നമുക്ക് ഒരു പാവപെട്ട കുടുംബത്തിനെ കാണാം. ഒരു കുഞ്ഞിനെ കയ്യില്‍ പിടിച്ചു നില്‍കുന്ന അച്ഛനും സലൈന്‍ കയറ്റുന്ന ഒരു കുട്ടിയെ പിടിച്ചു നില്‍കുന്ന ഒരു ചെറിയ പയ്യനും റോഡില്‍ നിരാധാരമായി നില്‍കുന്നത് നമുക്ക് കാണാം. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സര്‍ദാര്‍ പട്ടേല്‍ പ്രതിമയുള്ള ഇന്ത്യ രാജ്യത്തില്‍ പാവങ്ങളുടെ ഗതികേട് ഇങ്ങനെയാണ് എന്ന് തരത്തിലാണ് ഈ ചിത്രം പ്രചരിക്കുന്നത്.

FacebookArchived Link

ഇതേ ചിത്രം ജൂണ്‍ മാസം മുതല്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ജൂണ്‍ മാസത്തില്‍ പ്രസിദ്ധികരിച്ച ഇതേ ചിത്രമുള്ള ഒരു പോസ്റ്റ്‌ ഞങ്ങള്‍ക്ക് ലഭിച്ചു. പ്രസ്തുത പോസ്റ്റില്‍ ഉപയോഗിച്ച അതേ അടിക്കുറിപ്പുള്ള ഈ പോസ്റ്റിന് 16000 ക്കാള്‍ അധികം ഷെയരുകലാണ് ലഭിച്ചിരിക്കുന്നത്. പക്ഷെ ഈ പോസ്റ്റിന്‍റെ കമന്‍റ് ബോക്സില്‍ പലരും ഇത് പാകിസ്ഥാനിലെ ചിത്രമാണ് എന്ന് എഴുതിയിട്ടുണ്ട്.

FacebookArchived Link

യഥാര്‍ത്ഥത്തില്‍ ചിത്രം എവിടുത്തേതാണ്? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടതല്‍ അറിയാനായി ഞങ്ങള്‍ ചിത്രത്തിനെ Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം ചെയ്തു പരിശോധിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ നിന്ന് ലഭിച്ച പരിണാമങ്ങള്‍ ഇങ്ങനെയാണ്.

മുകളില്‍ നല്‍കിയ സ്ക്രീന്ശോട്ടില്‍ കാണുന്ന പോലെ ഞങ്ങള്‍ക്ക് ഇതേ ചിത്രം ഉപയോഗിച്ച പല സിന്ധി ഭാഷയില്‍ എഴുതിയ പോസ്റ്റുകള്‍ ലഭിച്ചു. കൂടെ ചില സിന്ധി വെബ്സൈറ്റുകള്‍ പ്രസിദ്ധികരിച്ച ചില റിപ്പോര്‍ട്ടുകളും ലഭിച്ചു. ഈ റിപ്പോര്‍ട്ടുകളുടെ ഗൂഗിള്‍ ഉപയോഗിച്ച് തര്‍ജ്ജിമ ചെയ്തപ്പോള്‍ സംഭവത്തിനെ കുറിച്ച് മനസിലാവുന്നത് ഇങ്ങനെ- സംഭവം ഇന്ത്യയിലല്ല സംഭവിച്ചത് പകരം പാകിസ്ഥാനിലെ സിന്ധില്‍ സുജാവളിലാണ് സംഭവിച്ചത്. രണ്ട് വയസായ ഒരു കുട്ടിക്ക് ആശുപത്രി ബെഡ് നിഷേധിച്ചതിനാല്‍ രോഗാതുരമായ കുട്ടിയുമായി കുടുംബം റോഡില്‍ വന്നു നിന്നു. കുറ്റിയുടെ 8 വയസായ സഹോദരനാണ് കുട്ടിയെ കയ്യിലെടുതിരിക്കുന്നത്.

MazahimatArchived Link
PahejiakhbaarArchived Link

നിഗമനം

പ്രസ്തുത പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്‌. ഈ ചിത്രം പാകിസ്ഥാനിലെതാണ്. തെറ്റിദ്ധരിപ്പിക്കുന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് അതിനാല്‍ പ്രിയ വായനക്കാര്‍ വസ്തുത അറിയാതെ ഈ ചിത്രം ഷെയര്‍ ചെയ്യരുതെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

Avatar

Title:ഈ വയരല്‍ ചിത്രം ഇന്ത്യയുടെതല്ല പാകിസ്ഥാനിലേതാണ്...

Fact Check By: Mukundan K

Result: False