
ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ പല വീഡിയോകളും ഫോട്ടോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കലാപത്തിനെ കുറിച്ച് പല തരത്തിലുള്ള പ്രചരണങ്ങളാണ് ഈ ഫോട്ടോയും വീഡിയോകളും ഉപയോഗിച്ച് നടത്തുന്നത്. പക്ഷെ ഈ ഫോട്ടോകളുടെയും വീഡിയോകളുടെയും ഈ വലിയ ശേഖരത്തില്‍ പലതും വ്യാജമാണ്. അതു പോലെ ഡല്‍ഹി കലാപത്തിനോട് യാതൊരു ബന്ധമില്ലാത്ത ചില ഫോട്ടോകളും വീഡിയോകളും തെറ്റിദ്ധരിപ്പിക്കാനും മതസൌഹാര്‍ദ്ദം നശിപ്പിക്കാനും പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ചില പോസ്റ്റുകളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ ഡല്‍ഹി കലാപത്തിന്റെ പേരില്‍ തെറ്റായ രിതിയില്‍ പ്രചരിപ്പിക്കുന്ന ചില പോസ്റ്റുകളുടെ ലിങ്ക് താഴെ നല്കിട്ടുണ്ട്.
ഇതേ പരമ്പരയില്‍ ഞങ്ങള്‍ക്കു ഫെസ്ബൂക്കില്‍ തെറ്റായ വിവരണത്തോടെ പ്രചരിക്കുന്ന ഒരു പഴയ ചിത്രം ലഭിച്ചു. ഡല്‍ഹി പോലീസിന്റെ ക്രൂരത എന്ന തരത്തില്‍ പ്രചരിക്കുന്ന ഈ ഫോട്ടോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഫോട്ടോക്ക് ഡല്‍ഹിയിലെ കലാപവുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ കണ്ടെത്തി.പോസ്റ്റില്‍ ചിത്രത്തിനെ കുറിച്ച് എന്താണ് വാദിക്കുന്നത്, പോസ്റ്റില്‍ നല്കിയ ചിത്രത്തിന്റെ യഥാര്‍ത്ഥ്യം എന്താണെന്നും നമുക്ക് നോക്കാം.
വിവരണം
| Archived Link |
പോസ്റ്റിന്റെ ക്യാപ്ഷന്‍ ഇപ്രകാരമാണ്: “#മനസ്സിനെ_വല്ലാണ്ട്_വേദനിപ്പിച്ച_ചിത്രം
ഡൽഹി പോലീസ് എത്രവലിയ അക്രമകാരിയാണ്…..
അക്രമം അഴിച്ചു വിടുന്നവരെ അകമഴിഞ്ഞ് സഹായിച്ചു പാവം കുട്ടികളെ അടിച്ചോടിക്കുകയാണ് അവർ…..”
വസ്തുത അന്വേഷണം
പോസ്റ്റില്‍ നല്കിയ ചിത്രത്തിന്റെ യഥാര്‍ത്ഥ്യം അറിയാനായി ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് യുകെയിലെ പ്രമുഖ മാധ്യമ വെബ്സൈറ്റ് ദി ഗാര്ഡിയന് 2010ല്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്തയില്‍ ഈ ചിത്രം ഞങ്ങള്‍ക്ക് ലഭിച്ചു. വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്കിട്ടുണ്ട്.
| The Guardian | Archived Link |
വാര്‍ത്തയില്‍ കാണുന്ന പോലെ ബംഗ്ലാദേശില്‍ ഒരു സ്ട്രൈക്കിന്റെ ഇടയില്‍ ഒരു പയ്യനെ ലാത്തികൊണ്ട് മര്‍ദിക്കുന്ന ബംഗ്ലാദേശ് പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രമാണ് ഇത്. മുനീര്‍ ഉസ് സമാന് എന്ന AFPയുടെ ഫോട്ടോഗ്രാഫര്‍ക്കാണ് ഈ ചിത്രത്തിന്റെ കടപ്പാട് അറിയിച്ചത്. കുടാതെ ഗെറ്റി ഇമേജസ് എന്ന ചിത്രങ്ങള്‍ ശേഖരിക്കുന്ന വെബ്സൈറ്റില്‍ നിന്നാണ് ഈ ചിത്രം എടുത്ത് എന്നും ലേഖനത്തില്‍ അറിയിക്കുന്നു. ഞങ്ങള്‍ ഗെറ്റി ഇമേജസ് വെബ്സൈറ്റില്‍ ഈ ചിത്രം കണ്ടെത്തി. താഴെ ഗെറ്റി ഇമേജസ് വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ച ഈ ചിത്രത്തിന്റെ സ്ക്രീന്‍ഷോട്ട് താഴെ നല്കിട്ടുണ്ട്.
Embed from Getty Imagesനിഗമനം
ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥന് ഒരു കുട്ടിയെ മര്‍ദിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന പ്രസ്തുത ഫോട്ടോ ബംഗ്ലാദേശിലെ പോലീസിന്റെതാണ്. ഈ ചിത്രത്തിന് ഡല്‍ഹിയിലെ കലാപവുമായി യാതൊരു ബന്ധവുമില്ല. കലാപത്തിന്റെ വീഡിയോകൾ പരിശോധനക്കായി ഞങ്ങള്‍ക്ക് ഈ നമ്പറിലേക്ക് വാട്ട്സാപ്പ് ചെയുക: 9049046809 (വാട്ട്സ്സാപ്പ് നമ്പര്‍)
Title:FACT CHECK: ബംഗ്ലാദേശിലെ പഴയ ചിത്രം ഡല്‍ഹി പോലീസിന്റെ പേരില്‍ തെറ്റായ രിതിയില്‍ പ്രചരിപ്പിക്കുന്നു…
Fact Check By: Mukundan KResult: False


