FACT CHECK: മഹാരാഷ്ട്രയില്‍ ട്രാഫിക്ക് പ്രശ്നംമൂലമുണ്ടായ സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ ഡല്‍ഹി കലാപം എന്ന തരത്തില്‍ പ്രചരിക്കുന്നു...
ഏറ്റവും പുതിയതായി ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡല്‍ഹിയില്‍ നടക്കുന്ന കലാപത്തില്‍ ഇത് വരെ മരിച്ചവരുടെ സംഖ്യ 20 ആയി. കലാപത്തിന്‍റെ വിവിധ വീഡിയോകളും ചിത്രങ്ങളും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഇതില്‍ എല്ലാം വിശ്വസനീയമല്ല. പല പഴയ വീഡിയോകളും ഡല്‍ഹി കലാപവുമായി യാതൊരു ബന്ധമില്ലാത്ത വീഡിയോകളും ഫോട്ടോകളും വൈറല്‍ ആവുന്നുണ്ട്. അതിനാല്‍ വസ്തുത അറിയാതെ ഇത്തരത്തിലുള്ള വീഡിയോകളും ഫോട്ടോകളും പങ്ക് വെക്കുന്നത് സ്ഥിതിഗതികൾ വഷളാക്കും. ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഞങ്ങള്‍ കണ്ടെത്തിയത്. ഈ വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ വൈറലാണ്. ഈ വീഡിയോ ഡല്‍ഹി കലാപവുമായി തെറ്റായി ബന്ധപെടുത്തി പ്രച്ചരിക്കുകയാണ് എന്ന് ഞങ്ങള്‍ കണ്ടെത്തി. പോസ്റ്റിന്‍റെ വിശദാംശങ്ങളെന്താണെന്നും അന്വേഷിച്ചത് എങ്ങനെയായിരുന്നുന്നും നമുക്ക് അറിയാം.
വിവരണം
Archived Link |
പോസ്റ്റില്‍ നല്‍കിയ വാചകം ഇപ്രകാരമാണ്: “പടിവാതിൽക്കൽ എത്തിയ ഇസ്ലാമിക രാജ്യം..
CAA യ്ക്കെതിരെ ദില്ലിയിൽ ജിഹാദികൾ നടത്തുന്ന അക്രമങ്ങൾ. പൊലീസ് നടപടിയുണ്ടായാൽ മനുഷ്യവകാശം പറഞ്ഞ് ആരും എത്തരുത്.”
ഇതേ ക്യാപ്ഷന്‍ ഉപയോഗിച്ച് ഫെസ്ബൂക്കില്‍ ചെയ്ത അന്യ ചില പോസ്റ്റുകല്‍ താഴെ കാണാം-
വസ്തുത അന്വേഷണം
ഈ വീഡിയോയിനെ കുറിച്ച് ഞങ്ങളുടെ മറാഠി ടീം നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ ലിങ്ക് താഴെ നല്‍കിട്ടുണ്ട്.
मराठवाड्यात बस चालकाला झालेल्या मारहाणीचा व्हिडियो दिल्लीतील हिंसाचाराचा म्हणून व्हायरल
ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലെ കണ്ണഡ് നഗരത്തിലാണ് സംഭവിച്ചത്. 18 ഫെബ്രുവരി 2020ന് ഔറംഗാബാദില്‍ നിന്ന് ശീര്‍പ്പുറിലേക്ക് പോകുന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസിനെ ചില യുവാക്കള്‍ ഓവര്‍റ്റെക് ചെയ്തതിനെ തുടര്‍ന്ന് ആക്രമിച്ചു. താഴെ നല്‍കിയ എ.ബി.പി. മാജായുടെ വാര്‍ത്തയില്‍ ഈ കാര്യം വ്യക്തമാക്കുന്നു.
മഹാരാഷ്ട്ര ടൈംസ് പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത പ്രകാരം ഔറംഗാബാദിലെ കണ്ണഡ് താലൂക്കിലാണ് സംഭവം നടന്നത് വണ്ടി ഓവറ്റെക് ചെയ്തതിനാല്‍ 10-15 യുവാകള്‍ ബസ് ഡ്രൈവര്‍ സുധാകര്‍ ശ്യാംരാവ് ശീര്‍സാഠിനെ ലാത്തികൊണ്ട് മര്‍ദിച്ചു. ഇവര്‍ ബസിന്‍റെ ചില്ലുകളും തല്ലി പൊട്ടിച്ചു. സംഭവത്തിനെ കുറിച്ച് സാം മാരാഠി എന്ന പ്രാദേശിക മാധ്യമവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നിഗമനം
വീഡിയോയില്‍ കാണുന്ന സംഭവത്തിന് ഡല്‍ഹിയിലെ കലാപവുമായി യാതൊരു ബന്ധവുമില്ല. മഹാരാഷ്ട്രയില്‍ വണ്ടി ഓവർറ്റേക് ചെയ്തതിനെ തുടര്‍ന്ന് ഒരു ബസ് ഡ്രൈവറെ ചില യുവാക്കള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങലാണ് ഡല്‍ഹിയിലെ കലാപത്തിന്‍റെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്. അതിനാല്‍ സംശയമുള്ള വീഡിയോകൾ വസ്തുത അറിയാതെ ഷെയര്‍ ചെയ്യരുത്. കലാപത്തിന്‍റെ വീഡിയോകൾ പരിശോധനക്കായി ഞങ്ങള്‍ക്ക് ഈ നമ്പറിലേക്ക് വാട്ട്സാപ്പ് ചെയുക: 9049046809 (വാട്ട്സ്സാപ്പ് നമ്പര്‍)
Title:FACT CHECK: മഹാരാഷ്ട്രയില്‍ ട്രാഫിക്ക് പ്രശ്നംമൂലമുണ്ടായ സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ ഡല്‍ഹി കലാപം എന്ന തരത്തില്‍ പ്രചരിക്കുന്നു...
Fact Check By: Mukundan KResult: False