
ലെബണനിൽ തീവ്രവാദികൾ തകർത്ത ഒരു ക്രിസ്തീയ ദേവാലയത്തിൻ്റെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ചിത്രത്തിൽ കാണുന്ന ദേവാലയം ലെബനനിലെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ യാഥാർഥ്യം നമുക്ക് പരിശോധിക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിനെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “സമാധാനത്തിൻ്റെ മാടപ്രാവുകൾ ലബനനിലെ ക്രിസ്തീയ ദേവാലയത്തിൽ അവതരിപ്പിച്ച പ്രത്യേക കലാപരിപാടി…”
എന്നാല്‍ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ചിത്രം ഞങ്ങൾക്ക് ക്രക്സ് എന്ന വെബ്സൈറ്റിൽ കണ്ടെത്തി. ഈ ചിത്രം മാർച്ച് 11, 2018നാണ് ഒരു വാർത്തയിൽ പ്രസിദ്ധികരിച്ചിട്ടുള്ളത്. വാർത്തയുടെ സ്ക്രീൻഷോട്ട് നിങ്ങൾക്ക് താഴെ കാണാം.
വാർത്ത വായിക്കാൻ – Crux | Archived Link
ചിത്രത്തിൻ്റെ അടിക്കുറിപ്പ് പ്രകാരം ഈ ചർച്ച് ഇറാക്കിലെ കരമലേഷ് നഗരത്തിൽ ഐ.എസ്.ഐ.എസ്. തീവ്രവാദികൾ നശിപ്പിച്ച ഒരു ചർച്ചാണ്. 2014ൽ ഈ നഗരം ഇസ്ലാമിക സ്റ്റേറ്റ് ഭീകരർ തകർത്തതാണ്. 2016ലാണ് ഈ നഗരത്തിനെ ഇസ്ലാമിക സ്റ്റേറ്റ് ഭീകരരിൽ നിന്ന് വിമോചിപ്പിച്ചത്. ഈ വിവരങ്ങൾ വെച്ച് ഞങ്ങൾ കൂടുതൽ അന്വേഷിച്ചപ്പോൾ ഈ ചിത്രത്തിൽ നാം കാണുന്നത് ഫാദർ ഥാബിത് യൂസഫ് ആണ് എന്ന് കണ്ടെത്തി. അദ്ദേഹം ഈ ദേവാലയവും കരമലേഷ് നഗരത്തിൽ ഇസ്ലാമിക സ്റ്റേറ്റ് ഭീകരർ തകർത്തിയ വീടുകൾ പുനർനിർമാണം ചെയ്യുന്നതാണ്. അദ്ദേഹം ഈ നഗരത്തിൽ തിരിച്ച് ക്രിസ്ത്യാനികൾ വരുന്നത്തിനെ പറ്റി പറയുന്നത് നമുക്ക് കേൾക്കാം.
ഇതിനെ മുൻപും ഈ ചിത്രം മണിപ്പുറിൻ്റെ പേരിൽ തെറ്റായി പ്രചരിപ്പിക്കുകേയുണ്ടായിരുന്നു. അന്ന് ഞങ്ങൾ ഇതിനെ കുറിച്ച് എഴുതിയ റിപ്പോർട്ട് താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.
നിഗമനം
ലെബണനിൽ തകർന്ന ഒരു ക്രിസ്തീയ ദേവാലയം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രത്തിൽ കാണുന്നത് ഇറാക്കിൽ ഐ.എസ്.ഐ.എസ്. തകർത്തിയ ചർച്ചാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വൈറൽ ചിത്രത്തിൽ കാണുന്ന തകർന്ന് കിടക്കുന്ന ഈ ചർച്ച് ലെബനനിലെതല്ല
Fact Check By: K. MukundanResult: Misleading
