വിവരണം

FacebookArchived Link

“ജാർഖണ്ഡിൽ ആദിവാസി യുവാവിനെ ഹിന്ദു കൊടുംഭീകരർ തല്ലി കൊല്ലുന്നു?.” എന്ന അടിക്കുറിപ്പോടെ 2019 ഏപ്രില്‍ 14 മുതല്‍ ഒരു ചിത്രം Prabhakarn Varaprath എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തിന്‍റെ മുകളില്‍ നല്‍കിയ വാചകം ഇപ്രകാരം: കന്നുകാലികളുടെ പേരില്‍ സംഘപരിവാര്‍ മനുഷ്യരെ തള്ളികൊല്ലുമ്പോള്‍

പോസ്റ്റില്‍ നല്‍കിയ അടിക്കുറിപ്പും ചിത്രത്തിന്‍റെ മുകളില്‍ നല്‍കിയ വാചകവും വായിച്ചാല്‍ ജാര്‍ഖണ്ഡില്‍ ഒരു ആദിവാസി യുവാവിനെ കന്നുകാളികളുടെ പേരില്‍ സംഘപരിവാര്‍ തല്ലികൊല്ലുന്നു എന്നാണ് മനസിലാവുന്നത്. എന്നാല്‍ ഈ ചിത്രത്തില്‍ കാണുന്ന വ്യക്തി ആരാണ്? ഈ സംഭവത്തിന്‍റെ വസ്തുതകള്‍ എന്താണെന്ന് ഈ പോസ്റ്റില്‍ നല്കിയിട്ടില്ല. ഈ സംഭവത്തിനെ കുറിച്ച് അറിയാനായി ഞങ്ങള്‍ അന്വേഷണം നടത്തി. അന്വേഷണത്തില്‍ നിന്നും ലഭിച്ച പരിനാമങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ ചിത്രം ജാര്‍ഖണ്ഡില്‍ നടന്നതല്ലെന്ന് ഞങ്ങള്‍ കണ്ടെത്തി കുടാതെ മർദ്ദനത്തിനു ഇരയായ വ്യക്തി ആദിവാസിയും അല്ല. ഈ സംഭവത്തിന്‍റെ വസ്തുത എന്താണെന്ന് നമുക്ക് പരിശോധിക്കാം.

വസ്തുത വിശകലനം

ഈ സംഭവത്തിനെ കുറിച്ച് അറിയാനായി ഞങ്ങള്‍ പോസ്റ്റില്‍ നല്‍കിയ ചിത്രം Yandex reverse image search ഉപയോഗിച്ച് പരിശോധിച്ചു. അതിലുടെ ലഭിച്ച പരിനാമങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ ദിനപത്രത്തിന്‍റെ കട്ട്‌ ഔട്ട്‌ ലഭിച്ചു.

പത്രിക എന്ന ഹിന്ദി പത്രത്തിന്‍റെ ഒരു ലേഖനത്തിന്‍റെ കട്ട്‌ ഔട്ട്‌ ആണ് ഇത്. ഈ കട്ട്‌ ഔട്ടില്‍ മുഴുവന്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ലെങ്കിലും കുറച്ച് വിവരം നല്‍കിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ ഈ സംഭവം ചോട്ടിസഡദി, ധോലാപാണി എന്ന സ്ഥലത്ത് നടന്നതാണ് എന്ന് വാര്‍ത്ത‍ അറിക്കുന്നു. ഈ സ്ഥലത്തെ പറ്റി ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഈ സ്ഥലം രാജസ്ഥാനിലാണ് ഉള്ളത് എന്ന് അറിയാന്‍ കഴിഞ്ഞു.

രാജസ്ഥാനിലെ പ്രതാപ് ഗഡ് ജില്ലയില്‍ നടന്ന സംഭവമാണ് പ്രസ്തുത പോസ്റ്റില്‍ പറയുന്നത്. ഞങ്ങള്‍ ഈ സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഹിന്ദുസ്ഥാന്‍ ടൈംസ്‌ പ്രസിദ്ധികരിച്ച ഒരു റിപ്പോര്‍ട്ട്‌ ലഭിച്ചു.

ഈ റിപ്പോര്‍ട്ടില്‍ പ്രസ്തുത പോസ്റ്റില്‍ നല്‍കിയ ചിത്രം ഇല്ല, പക്ഷെ ഈ സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഞങ്ങള്‍ക്ക് ഈ റിപ്പോര്‍ട്ടിലൂടെ ലഭിച്ചു. ഈ സംഭവം 2016 ലാണ് നടന്നത്. കന്നുകാലികള്‍ നിറഞ്ഞ രണ്ട് ട്രക്കുകള്‍ പോലീസും ബജ് രംഗ് ദളും ഗോരക്ഷ സമിതി പ്രവര്‍ത്തകരും തടഞ്ഞു നിര്‍ത്തി. ഈ ട്രക്കുകളില്‍ നിന്ന് 96 കാലികളെ പിടികൂടി. ഒരു ട്രക്ക് പോലീസ് ജപ്തി ചെയ്യുന്നതിന്‍റെ ഇടയില്‍ ബജ് രംഗ് ദളും ഗോരക്ഷ സമിതി അംഗങ്ങളും മറ്റേ ട്രക്കിലുള്ള മൂന്നു പേര്‍ക്ക് നേരെ ആക്രമണം നടത്തി. അതില്‍ ഒരു വ്യക്തിയെ ഇവര്‍ നഗ്നരാക്കി മര്‍ദിച്ചു. ഉദയ്പൂര്‍ പോസ്റ്റ്‌ പ്രസിദ്ധികരിച്ച വാ൪ത്തയില്‍ പോസ്റ്റില്‍ ഉപയോഗിച്ച അതേ മർദ്ദന ചിത്രങ്ങള്‍ നല്‍കിയിട്ടുണ്ട്.

പോലീസ് പിന്നീട് ഇടപെട്ട് ഈ യുവാവിനെ രക്ഷിച്ചു. ട്രക്കില്‍ കന്നുകാലികളെ കൊണ്ടുപോകുന്ന മുഖ്തിയാര്‍ (30), അദേഹത്തിന്‍റെ മകന്‍ ശബ്ബിര്‍, നബി (35), മകന്‍ മുഷ്താക്, അജ്ജു (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ വാര്‍ത്ത‍കള്‍ വിശദമായി താഴെ നല്‍കിയ ലിങ്കുകള്‍ സന്ദര്‍ശിച്ച് വായിക്കാം.

Hindustan TimesArchived Link
Udaipur PostArchived Link
Catch NewsArchived Link

നിഗമനം

ഈ പോസ്റ്റില്‍ പറയുന്ന വിവരണം വസ്തുതാപരമായി തെറ്റാണ്. ഈ സംഭവം 3 കൊല്ലം മുമ്പേ രാജസ്ഥാനിലാണ് സംഭവിച്ചത്, കന്നുകാലികളെ കൊണ്ടുപോകുന്ന ട്രക്കിനെ തടഞ്ഞ ബജ് രംഗ് ദള്‍ പ്രവര്‍ത്തകര്‍ ഒരു യുവാവിനെ മർദ്ദിച്ചതിന്‍റെ ചിത്രമാണ് ഇത്. ഈ യുവാവ് ആദിവാസിയല്ല, ഈ യുവാവിനെ പിന്നീട് പോലീസ് അക്രമികളില്‍ നിന്നും രക്ഷിച്ചു. അതിനാല്‍ വസ്തുത അറിയാതെ ഈ പോസ്റ്റ്‌ ഷയര്‍ ചെയ്യരുതെന്ന് ഞങ്ങള്‍ പ്രിയ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Avatar

Title:ഈ ചിത്രം ജാര്‍ഖണ്ഡില്‍ കൊലപ്പെട്ട ആദിവാസി യുവാവിന്‍റെതല്ല! സത്യം എന്താണെന്നറിയാം...

Fact Check By: Harish Nair

Result: False