റോഡില്‍ രൂപപ്പെട്ട വലിയ കുഴികളുടെ ഈ ചിത്രം എ.ഐ. നിര്‍മിതമാണ്…

എ.ഐ

മഴക്കാലം തുടങ്ങിയതു മുതല്‍ റോഡിന്‍റെ ദുരവസ്ഥയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. കേരളവും മറ്റ് സംസ്ഥാനങ്ങളുടെ റോഡുകളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. റോഡില്‍ വെള്ളം നിറഞ്ഞ കുഴികളില്‍ കുട്ടികള്‍ കളിക്കുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. 

പക്ഷെ ഈ ചിത്രം മറ്റു ചിത്രങ്ങളെ പോലെയല്ല. ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ചിത്രം കൃത്രിമമാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. 

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് വലിയ കുഴികള്‍ നിറഞ്ഞ ഒരു റോഡിന്‍റെ ചിത്രം കാണാം. ഈ കുഴികളില്‍ മഴവെള്ളം നിറഞ്ഞു കിടക്കുന്നുണ്ട്. കുട്ടികളും ഈ വെള്ളത്തില്‍ കളിക്കുന്നതായി നമുക്ക് കാണാം. ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഇത് റോഡ് അല്ല കിണർ നിർമ്മാണത്തിനുള്ള റിങ്ങുകൾ ഉണ്ടാക്കുന്ന സ്ഥലമാണ്”. 

ഈ ചിത്രം കൃത്രിമമാണെന്ന് പലരും കമന്‍റ ചെയ്തിട്ടുണ്ട്. ഈ ചിത്രം കേരളത്തിലെതാണോ എന്ന സംശയവും ചിലര്‍ കമന്‍റ് സെക്ഷനില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

 ഈ ചിത്രം സുക്ഷ്മമായി പരിശോധിച്ചപ്പോള്‍ ഈ ചിത്രത്തില്‍ പല ദുരൂഹതകള്‍ കാണാന്‍ സാധിച്ചു. ചിത്രത്തില്‍ ഒരു വ്യക്തിയുടെ മുഖം വ്യക്തമായി കാണുന്നില്ല. ചിത്രത്തില്‍ ഒരു കുട്ടിയുടെ കാലുകള്‍ റോഡിന്‍റെ ഉള്ളില്‍ പോയിരിക്കുന്നതും നമുക്ക് കാണാം.

കുടാതെ ഈ ചിത്രത്തില്‍ കാണുന്ന ട്രക്കിന്‍റെ നമ്പര്‍ പ്ലേറ്റും വ്യക്തമല്ല. ഇന്ത്യയില്‍ ഇത്തരമുള്ള നമ്പര്‍ പ്ലേറ്റുകള്‍ നിലവിലില്ല. ഞങ്ങള്‍ ഈ ചിത്രം എ. ഐ. നിര്‍മിതമാണോ ഇല്ലയോ എന്ന് അറിയാന്‍ ചിത്രം എ.ഐ. തിരിച്ചറിയാനുള്ള വെബ്സൈറ്റുകളില്‍ പരിശോധിച്ചു. Hive Moderation എന്ന എ.ഐ. തിരിച്ചറിയാനുള്ള വെബ്സൈറ്റ് പ്രകാരം 99.9% ഈ ചിത്രം എ.ഐ. ഉപയോഗിച്ച് നിര്‍മിച്ചതാണ്.

Hugging Face എന്ന വെബ്സൈറ്റിന്‍റെ Maybe’s AI പ്രകാരം ഈ ചിത്രം എ.ഐ. നിര്‍മിതമാകുന്നത്തിന്‍റെ സാധ്യത 95% ആണ്. 

നിഗമനം

മഴവെള്ളം നിറഞ്ഞു കിടക്കുന്ന റോഡിന്‍റെ കുഴികളുടെ ചിത്രം എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ചിത്രം എ.ഐ. നിര്‍മിതമാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:റോഡില്‍ രൂപപ്പെട്ട വലിയ കുഴികളുടെ ഈ ചിത്രം എ.ഐ. നിര്‍മിതമാണ്…

Written By: Mukundan K 

Result: False