
വിവരണം
തിരുവനന്തപുരം: ദുരൂഹസാഹചര്യത്തിൽ കാണാതായ തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകൾ അപർണയെ (21) മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണിയിൽ പൊലീസ് കണ്ടെത്തി. ദുബായിലെ സോഫ്റ്റ്വെയർ എൻജിനീയറുമായി വിവാഹമുറപ്പിച്ചിരുന്ന അപർണയെ വിവാഹത്തിന് പതിനഞ്ച് ദിവസം മുൻപാണ് കാണാതായത്. സത്യസരണിയിൽ പൊലീസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. മലപ്പുറം സ്വദേശി ആഷിക്കുമായുള്ള അപർണയുടെ വിവാഹം മഞ്ചേരി നഗരസഭയിൽ രജിസ്റ്റർ ചെയ്തതിന്റെ രേഖകളും കണ്ടെടുത്തു. മതപഠനത്തിനായി അവിടെ തുടരുകയാണെന്ന് അപർണ പൊലീസിന് മൊഴിനൽകി.
സംസ്ഥാന രഹസ്യാന്വേഷണവിഭാഗവും അന്വേഷണം ആരംഭിച്ചു. അപർണയെ തിരിച്ചെത്തിക്കണമെന്ന് അമ്മ മിനി വിജയൻ എ.ഡി.ജി.പി ബി.സന്ധ്യക്ക് പരാതിനൽകി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. അപർണയ്ക്ക് പുതുതായി പാസ്പോർട്ട് എടുത്തതായി സംശയമുള്ളതിനാൽ രാജ്യം വിടുന്നത് തടയണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സത്യസരണിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ എഴുപത് ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ മതംമാറ്രിയതിന്റെ രേഖകളും പിടിച്ചെടുത്തു. മതപഠനത്തിനായാണ് പെൺകുട്ടികളെ താമസിപ്പിച്ചിരിക്കുന്നതെന്നാണ് സത്യസരണി അധികൃതരുടെ വിശദീകരണം. ഇത്തരത്തില്‍ ഒരു വാര്‍ത്ത റിപ്പോര്‍ട്ട് രൂപേണ ഒരു കണാതായ പെണ്‍കുട്ടി എന്ന പേരില്‍ പെണ്‍കുട്ടിയുടെ ചിത്രം സഹിതം ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ജയ് ബജറംഗി ബജറംഗി എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 408ല്‍ അധികം റിയാക്ഷനുകളും 179ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook Post | Archived Link |
എന്നാല്‍ ചിത്രത്തില്‍ കാണുന്ന പെണ്‍കുട്ടിയെ കുറിച്ചുള്ള വാര്‍ത്തയാണോ ഇത്തരത്തില്‍ പ്രചരിക്കുന്നത്? തിരുവനന്തപുരം സ്വദേശിനിയാണോ ഈ പെണ്‍കുട്ടി? സത്യസരണില് എത്തിച്ച് പെണ്‍കുട്ടിയെ മതം മാറ്റിയെന്നത് സത്യമാണോ? പോലീസ് റെയ്ഡും അന്വേഷണവും ഇതിന്റെ പേരില്‍ അവിടെ നടന്നിട്ടുണ്ടോ? എന്താണ് വസ്തുത എന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ എന്ന സ്ഥലത്ത് നിന്നും ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ട് ചെയ്ത പ്രാദേശിക വാര്‍ത്തയില്‍ നിന്നും ചിത്രത്തിലുള്ള പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. കല്യാണ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി ഇതരമതത്തില്‍പ്പെട്ട തന്റെ കാമുകനൊപ്പം ഷാര്‍ജയിലേക്ക് കടന്നു എന്ന പേരിലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് വിവാഹനിശ്ചയം നടത്തിയതാണെന്നും പിന്നീട് കാമുകനൊപ്പം ഷാര്‍ജയിലേക്ക് കടന്നു കളഞ്ഞു എന്നുമാണ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്. എന്നാല്‍ ഇതില്‍ ഏതെങ്കിലും തരത്തില്‍ മതം മാറിയതിനെ കുറിച്ചോ മറ്റ് വിവരങ്ങളോ നല്‍കിയിട്ടില്ല.
വാര്‍ത്ത റിപ്പോര്‍ട്ട്-

മാത്രമല്ല മുഖ്യധാര മാധ്യമങ്ങളില്‍ ചിലതിന്റെ കണ്ണൂര്‍ ജില്ലാ ലേഖകന്മാരുമായി ബന്ധപ്പെട്ടെങ്കിലും ആരും തന്നെ സംഭവത്തെ കുറിച്ച് പിന്തുടര്ന്ന് വാര്‍ത്ത ചെയ്യുന്നില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങള്‍ മാത്രമാണ് ഇതെന്നും കാര്യമായ കേസ് പോലും പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ നിലനില്‍ക്കുന്നില്ലെന്നും അറിയാന്‍ സാധിച്ചു.
തിരുവനന്തപുരത്ത് നിന്നും കാണാതായ പെണ്‍കുട്ടിയുടെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തയുമായി ഈ പെണ്‍കുട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നതാണ് വാസ്തവം. സത്യസരണയില്‍ പോലീസ് കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നും റെയ്ഡ് നടത്തിയിട്ടില്ലെന്നും മലപ്പുറം ജില്ലാ പോലീസുമായി ഫോണില്‍ ബന്ധപ്പെട്ടതില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു. കൂടാതെ വാര്‍ത്ത ഫെയ്സ്ബുക്കില്‍ വ്യാജമായി പ്രചരിച്ചതോടെ സമൂഹ്യ പ്രവര്‍ത്തക ബീന സണ്ണി വിഷയത്തെ കുറിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
ബീന സണ്ണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്-
Facebook Post | Archived Link |
നിഗമനം
കണ്ണൂരില്‍ നിന്നും കാമുകനൊപ്പം ഷാര്‍ജയിലേക്ക് പോയ പെണ്‍കുട്ടിയുടെ ചിത്രം ഉപയോഗിച്ചാണ് തിരുവനന്തപുരത്ത് നിന്നും കാണാതായി സത്യസരണിയില്‍ പോയി മതം മാറി പെണ്‍കുട്ടിയെന്ന പേരില്‍ പ്രചരണം നടത്തുന്നതെന്ന് തെളിഞ്ഞു കഴിഞ്ഞു. മാത്രമല്ല വാര്‍ത്ത രൂപേണയുള്ള പ്രചരണത്തിലെ പെണ്‍കുട്ടിയുടെ പേരും കണ്ണൂരിലെ പെണ്‍കുട്ടിയുടെ പേരും മറ്റൊന്നാണ്. പോസ്റ്റിലെ ഒരു വിവരങ്ങളും വസ്തുതപരമല്ലെന്ന് കണ്ടെത്തിയതുകൊണ്ട് പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:സത്യസരണി മതപഠനകേന്ദ്രത്തില്‍ നിന്നും കണ്ടെത്തിയ തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിയുടെ ചിത്രമാണോ ഇത്
Fact Check By: Dewin CarlosResult: False
