സംസ്ഥാന തെരെഞ്ഞെടിപ്പിന്‍റെ പശ്ചാതലത്തില്‍ സി.പി.എം. നേതാവ് പി. മോഹനന്‍ മാസ്റ്റര്‍ സി.പി.എം. അണികളോട് സി.പി.എമിന് സ്വാധീനം കുറഞ്ഞയിടത്ത് കൈപത്തി അമര്‍ത്തി കോണ്‍ഗ്രസിന് വോട്ട് നല്‍കുക എന്ന് പറയുന്നത്തിന്‍റെ ഒരു വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ് കുടാതെ മോഹനന്‍ മാസ്റ്റര്‍ ഈ പരാമര്‍ശം നടത്തിയ സാഹചര്യവും സന്ദര്‍ഭവും വ്യത്യസ്ഥമായിരുന്നു എന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ സി.പി.എം. കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍ പ്രസങ്ങിക്കുന്നതായി നമുക്ക് കേള്‍കാം. അദ്ദേഹം വീഡിയോയില്‍ പറയുന്നത് ഇങ്ങനെയാണ്: “ഒരു മണ്ഡലത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍...അതായത് കൈപത്തിയും താമരയും തമ്മില്‍ നേര്‍കുനേര്‍ മത്സരം ഉണ്ടാകുമ്പോള്‍ അവിടെ ഞങ്ങള്‍ക്ക് 20-25000 വോട്ടുകള്‍ ഞങ്ങള്‍ക്ക് ഉണ്ട് എന്ന് കരുതുക...ഞങ്ങളുടെ വോട്ട് ഞങ്ങള്‍ ഒരു മുന്‍വിധിയും കൂടാതെ കൈപത്തി ചിഹ്നതില്‍ രേഖപെടത്തും, ബിജെപിയുടെ തോല്‍വി ഒറപ്പ് വര്‍ത്തും. ഇതാണ് ഞങ്ങളുടെ നിലപാട്.

വീഡിയോയില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “BJP യെ എങ്ങനെ തോല്‍പിക്കും എന്ന് ഒരുളുപ്പില്ലാതെ പറയുന്ന സഖാവ് മോഹനന്‍

വസ്തുത അന്വേഷണം

ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ ഫെസ്ബൂക്കില്‍ വീഡിയോയിനോട് സംബന്ധിച്ചിട്ടുള്ള പ്രത്യേക കീ വേര്‍ഡുകള്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് 2018ല്‍ കൊഴികൊടില്‍ സംഘടിപ്പിച്ച വിസ്ഡ൦ ലീഡെഴ്സ് മീറ്റ്‌ എന്ന പരിപാടിയുടെ വീഡിയോ ലഭിച്ചു. ഈ പരിപാടിയിലാണ് പി. മോഹനന്‍ മാസ്റ്റര്‍ ഈ പരാമര്‍ശം നടത്തിയിരുന്നത്.

Facebook

ഈ വീഡിയോയില്‍ 30 മിനിറ്റ് കഴിഞ്ഞിട്ടാണ് മോഹനന്‍ മാസ്റ്റരുടെ പ്രസംഗം തുടങ്ങുന്നത്. അദ്ദേഹം പ്രസംഗത്തില്‍ ചര്‍ച്ചയുടെ വിഷയമായ സുശക്തമായ ഒരു രാഷ്ട്രവും സുരക്ഷിതമായ ഒരു ഇന്ത്യക്ക് വേണ്ടി രാജ്യത്തിന്‍റെ ഏകോപനം ആവശ്യമാണ്. നാനാ ജാതി മതങ്ങളില്‍ പെട്ട ജനങ്ങളുടെ സുരക്ഷക്കായി ഈ ചര്‍ച്ച നമുക്ക് ചെയ്യേണ്ടി വരുന്നത് ‘ദുര്‍ഭാഗ്യകരമാണ്’ എന്ന് അദ്ദേഹം പറയുന്നു. പ്രസംഗത്തില്‍ അദ്ദേഹം കേന്ദ്ര സര്‍ക്കാരും RSSനെയും വിമര്‍ശിക്കുന്നതായി നമുക്ക് കേള്‍ക്കാം. ബി.ജെ.പി. ഭരണത്തില്‍ രാജ്യത്തില്‍ ന്യുനപക്ഷങ്ങള്‍ ഇന്ത്യയില്‍ സുരക്ഷിതരല്ല എന്ന് അവര്‍ക്ക് ബോധ്യമാകുന്നു എന്നും അദ്ദേഹം കൂട്ടി ചേര്‍ക്കുന്നു.

ഇന്ത്യയുടെ മതനിരപേക്ഷതക്ക് മുന്നില്‍ ഇന്ന് ഏറ്റവും വലിയ ഭീക്ഷണി ബിജെപിയുടെതാണ് അതിനാല്‍ മതനിരപേക്ഷ ശക്തികളെ ശക്തി പെടുത്താന്‍ CPM ശ്രമിക്കും എന്നും അദ്ദേഹം പറയുന്നതായി നമുക്ക് മനസിലാക്കാം. ഈ സന്ദര്‍ഭത്തിലാണ് അദ്ദേഹം 2019ലെ പൊതുതെരഞ്ഞെടുപ്പിനെ കുറിച്ച് പറയുകയുണ്ടായത്. രാജ്യത്തില്‍ ഇന്ന് മതനിരപേക്ഷതക്ക് ഏറ്റവും വലിയ വെല്ലുവിളി ഇന്ന് BJPയുടെതാണ് എന്ന് ചുണ്ടി കാണിച്ച് അദ്ദേഹം 45ആം മിനിറ്റ് മുതല്‍ പറയുന്നത് ഇങ്ങനെയാണ്:
രാജ്യത്തിന്‍റെ മതനിരപേക്ഷ ശക്തികളും, മതനിരപേക്ഷ മനസുള്ള..ചിന്താഗതിയുള്ള ശക്തികളും യോജിക്കണം എന്ന് മാത്രമല്ല, രാജ്യസ്നേഹമുള്ളവരും യോജിക്കണം. ഇവിടെ രാജ്യം നിലനില്‍കണോ വേണ്ടയോ എന്നതാണ് പ്രശ്നം. ഈ രാജ്യത്തിന്‍റെ മതനിരപേക്ഷത തകരുന്നു എന്ന് പറഞ്ഞാല്‍, രാജ്യത്തിലെ ന്യുനപക്ഷങ്ങളെ വേട്ടയാടുന്നു എന്ന് പറഞ്ഞാല്‍ രാജ്യം തകരുകയാണ് എന്നാണ് അതിന്‍റെ അര്‍ഥം. അതുകൊണ്ട് മതനിരപേക്ഷ മനസുള്ളവര്‍ എല്ലാം സത്യസന്ധമായ ആത്മാര്‍ത്ഥയുമായ സമീപനം സ്വീകരിക്കണം...രാഷ്ട്രിയ കക്ഷികള്‍ ചാഞ്ചാടി കളിക്കരുത്...വിട്ടുവിഴ്ചയില്ലാതെ ഈ നിലപാട് സ്വീകരിക്കാന്‍ സന്നദ്ധരാകണം...ഈ സന്ദര്‍ഭം ഇപ്പോഴും വരും എന്നതല്ല. ഇതിന്‍ നിന്ന് രാജ്യത്തിന്‍റെ മതനിരപേക്ഷയെ സംരക്ഷിക്കാം എല്ലാവരും ഈ കിട്ടുന്ന സന്ദര്‍ഭം ഒരേ വികാരത്തോടെ ഉപയോഗിക്കണം. ആ കാര്യത്തില്‍ ഞങ്ങള്‍ ഉണ്ടാകും എന്ന് എനിക്ക് പറയാന്‍ കഴിയും...ഇന്ത്യയില്‍ എടുത്ത പക്ഷം ഉണ്ടാകും.

ഇതിനെ ശേഷമാണ് അദ്ദേഹം വീഡിയോയില്‍ നമ്മള്‍ കേള്‍ക്കുന്ന പരാമര്‍ശം നടത്തുന്നത്. അദ്ദേഹത്തിന്‍റെ മുഴുവന്‍ പ്രസംഗം നമ്മള്‍ കേള്‍ക്കുമ്പോള്‍ അദ്ദേഹം രണ്ട് കൊല്ലം മുമ്പേ രാജ്യത്തിലെ സന്ദര്‍ഭങ്ങളെ കുറിച്ചായിരുന്നു പറഞ്ഞത് എന്ന് വ്യക്തമാകുന്നു. പാര്‍ട്ടിക്ക് രാജ്യത്തില്‍ സ്വാധീനം ഇല്ലാത്ത സ്ഥലങ്ങളില്‍ മതനിരപേക്ഷ പാര്‍ട്ടികള്‍ക്ക് CPM പിന്തുണ നല്‍കും എന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. ഈ പരാമര്‍ശത്തിന് കേരളവും നിലവിലെ തെരെഞ്ഞെടുപ്പുമായും യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്. ഇതാണ് അദ്ദേഹം കോണ്‍ഗ്രസിനെ കുറിച്ച് പറയുന്നത്തിന്‍റെ ഇത്തിരി ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പ്.

നിഗമനം

CPM കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍ CPM അണികള്‍ BJPയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് കൊടുക്കണം എന്ന് പറയുന്നില്ല. ഈ വീഡിയോ പഴയതാണ് കുടാതെ 2018ല്‍ രാജ്യത്തില്‍ മതനിരപേക്ഷതയെ പരിരക്ഷിക്കാനായി CPMന് കുറവ് സ്വാധീനമുള്ള പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് അടക്കം BJPക്കെതിരെ നേര്‍ക്കുനേര്‍ മത്സരമുള്ള ഏതും മതനിരപേക്ഷ പാര്‍ട്ടിയെ CPM പ്രവര്‍ത്തകര്‍ വോട്ട് കൊടുക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ വീഡിയോയ്ക്ക് വരാന്‍പോകുന്ന സംസ്ഥാന തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്.

Avatar

Title:CPM നേതാവ് പി. മോഹനന്‍ മാഷിന്‍റെ പഴയ വീഡിയോ തെറ്റായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു...

Fact Check By: Mukundan K

Result: Misleading