നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യാനായി വീണ്ടും വിളിപ്പിച്ചിരുന്നു. ഇതിനുശേഷം സാമൂഹ്യ മാധ്യമങ്ങളിൽ സോണിയ ഗാന്ധിയുടേത് എന്ന മട്ടിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്

പ്രചരണം

ബിക്കിനി ധരിച്ച ഒരു സ്ത്രീയുടെ ചിത്രമാണ് പ്രചരിക്കുന്നത്. ഇത് സോണിയ ഗാന്ധിയാണ് എന്ന് പോസ്റ്റ് വാദിക്കുന്നു.

FB postarchived link

സമാന ചിത്രങ്ങള്‍ സോണിയ ഗാന്ധിയുടേതാണെന്ന് ട്വിറ്റര്‍ ഉപയോക്താക്കളും പ്രചരിപ്പിക്കുന്നുണ്ട്.

archived link

എന്നാൽ പ്രചരിക്കുന്ന ചിത്രം സോണിയ ഗാന്ധിയുടെതല്ല എന്ന് അന്വേഷണത്തിൽ വ്യക്തമായി

വസ്തുത ഇതാണ്

ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ, ചിത്രം സോണിയ ഗാന്ധിയുടേത് അല്ലെന്നും പഴയകാല ഹോളിവുഡ് അഭിനേത്രി ഉര്‍സുല ആന്ഡ്രെസ്സിന്‍റെതാണെന്നും വ്യക്തമാക്കുന്ന സൂചനകള്‍ ലഭിച്ചു. ഫോട്ടോകളുടെ ശേഖരമായ ഗെറ്റി ഇമേജസ് ഇതേ ചിത്രം നല്‍കിയിട്ടുണ്ട്.

ചിത്രത്തിന് ഇങ്ങനെ അടിക്കുറിപ്പുണ്ട്. : “1963: അഭിനേതാക്കളായ ഉർസുല ആൻഡ്രസും സീൻ കോണറിയും ‘ഡോ. ടെറൻസ് യംഗ് സംവിധാനം ചെയ്ത ഡോ. നോ'. 1963-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമാണ് ഡോ. നോ', യഥാക്രമം സീൻ കോണറിയും ഉർസുല ആൻഡ്രസും പ്രധാന നടനും നടിയും ആയിരുന്നു. പോസ്റ്റിലെ ചിത്രം ‘ഉർസുല ആൻഡ്രസ്’ എന്ന നടിയുടേതാണ്. ഗെറ്റി ഇമേജസിന് ക്രെഡിറ്റ് നല്‍കിക്കൊണ്ട് വോഗ് മാഗസിന്‍ ഇതേ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗെറ്റി ഇമേജസില്‍ ഉര്‍സുലയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം.

ചുരുക്കത്തിൽ, നടി ഉർസുല ആൻഡ്രസിന്‍റെ 1963-ലെ ചിത്രം സോണിയ ഗാന്ധിയുടേതാണെന്ന് തെറ്റായി പങ്കിടുന്നു.

ഇതിന് മുമ്പും ഉര്‍സുലയുടെ മറ്റൊരു ചിത്രം സോണിയാ ഗാന്ധിയുടെ പേരില്‍ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ചുള്ള ഞങ്ങളുടെ ഫാക്റ്റ് ചെക്ക് ലേഖനം വായിക്കാം:

ഈ ചിത്രം സോണിയ ഗാന്ധിയുടെതല്ല! സത്യം എന്താണെന്നറിയാം…

നിഗമനം

പോസ്റ്റില്‍ നല്കിയിരിക്കുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചിത്രത്തിലുള്ളത് സോണിയാ ഗാന്ധിയല്ല. പഴയകാല ഹോളിവുഡ് നടി ഉര്‍സുല ആന്ഡ്രെസ്സ് ആണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പഴയകാല ഹോളിവുഡ് അഭിനേത്രി ഉർസുല ആൻഡ്രസിന്‍റെ ചിത്രം സോണിയാ ഗാന്ധിയുടേത് എന്ന പേരില്‍ പ്രചരിപ്പിക്കുന്നു...

Fact Check By: Vasuki S

Result: False