പണ്ഡിറ്റ് നെഹ്‌റു പവര്‍ പ്ലാന്‍റ് ഉദ്ഘാടനം ചെയ്യുന്നതിന്‍റെ ഈ ചിത്രം ഓടിഷയിലെ ഹീരാകുഡിന്‍റെതല്ല...
ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹര്‍ ലാല്‍ നെഹ്‌റു നവഇന്ത്യയുടെ നിര്‍മാതാക്കളില്‍ ഒരാളാണ്. സ്വതന്ത്ര ഇന്ത്യയില്‍ വികസനത്തിനായി പല പ്രസ്ഥാനങ്ങളും, പ്രൊജക്റ്റുകളും ഉദ്യോഗങ്ങളും അദേഹം നിര്‍മിച്ചു. ഇതില്‍ ഒന്നാണ് ഓടിശയിലെ ലോകത്തില്‍ ഏറ്റവും നീളമുള്ള ഡാം, ഹീരാകുഡ്. ഈ ഡാമിന്‍റെ ഉദ്ഘാടന ചടങ്ങിന്‍റെ ഒരു ചിത്രം എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ നെഹ്‌റു ഒരു പെണ്‍കുട്ടിയെ കൊണ്ട് പവര്‍ പ്ലാന്‍റ് ഓണ്‍ ചെയ്യിക്കുന്നത് നമുക്ക് കാണാം. ഈ ചിത്രം ജനുവരി 1957ല്‍ നിര്‍മിച്ച ഓടിഷയിലെ മഹാനദിയുടെ പുഴയുടെ മുകളില്‍ നിര്‍മിച്ച ഹീരാകുഡ് പ്രൊജക്റ്റിന്‍റെതാണ് എന്ന് വാദിക്കുന്നു. പക്ഷെ ഞങ്ങള്‍ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ചിത്രം ഓടിഷയിലെ ഹിരാകുഡ് പ്രൊജക്റ്റിന്‍റെതല്ല എന്ന് കണ്ടെത്തി. പകരം ഈ ചിത്രം ഝാർഖണ്ടിലെ 1959ല്‍ പ്രവര്‍ത്തനം തുടങ്ങിയ പഞ്ചെത് ഡാമിന്‍റെതാണ്. കുടാതെ ഈ പഞ്ചെത് ഡാമിന്‍റെ ഉദ്ഘാടനതിനെ കുറിച്ചും ഈ ചിത്രത്തില്‍ കാണുന്ന പെണ്‍കുട്ടിയെ കുറിച്ചും ഞങ്ങള്‍ക്ക് ചില രസകരമായ കാര്യങ്ങള്‍ അറിയാന്‍ സാധിച്ചു. എന്താണ് ചിത്രത്തിനെ കുറിച്ചുള്ള വസ്തുത നമുക്ക് നോക്കാം.
വിവരണം
ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “1957 ജനുവരി 13ന് ഒറിസയിലെ ഹിരാകുഡ് പവര്‍ പ്രൊജക്റ്റ് തദ്ദേശവാസിയായ ജോലിക്കാരിയെകൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്ന അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു.”
വസ്തുത അന്വേഷണം
ചിത്രത്തിനെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തില്‍ നിന്ന് ലഭിച്ച ലിങ്കുകള്‍ പരിശോധിച്ചപ്പോള്‍ മനസിലായത്, ഇത് ഒരു പവര്‍ പ്രൊജക്റ്റിന്‍റെ ഉദ്ഘാടന ചടങ്ങ് തന്നെയാണ്. ചിത്രത്തില്‍ കാണുന്ന പെണ്‍കുട്ടിയും തദ്ദേശവാസിയായ ജോലികാരി തന്നെയാണ്. പക്ഷെ ഈ ചിത്രം ഓടിഷയിലെ ഹിരാകുഡ് പവര്‍ പ്രൊജക്റ്റിന്‍റെതല്ല പകരം ഝാർഖണ്ടിലെ ധന്‍ബാദ് നഗരത്തിന്‍റെ അടുത്തുള്ള പഞ്ചെത് പവര്‍ പ്ലാന്‍റിന്‍റെ ഉള്ഘാദന ചടങ്ങിന്‍റെതാണ്. താഴെ കാണുന്ന ദി ഹിന്ദുവിന്‍റെ ലേഖനത്തില്‍ ഈ ഫോട്ടോയിനെ കുറിച്ച് വിവരങ്ങള്‍ നല്‍കിട്ടുണ്ട്.
ലേഖനത്തില്‍ നല്‍കിയ വിവരം പ്രകാരം ചിത്രം ഡിസംബര്‍ 1959ല്‍ ജവഹര്‍ലാല്‍ നെഹ്‌റു ഝാർഖണ്ടിലെ പഞ്ചെത് ഡാമിന്‍റെ ഉദ്ഘാടനം ബുദ്ധനി എന്ന ആദിവാസി പെണ്‍കുട്ടിയുടെ കൈകള്‍ കൊണ്ട് നിര്‍വഹിപ്പിക്കുന്ന ചിത്രമാണ്. ഈ ചിത്രത്തിന്‍റെ കടപ്പാട് നെഹ്‌റു മെമോറിയല്‍ മ്യുസിയം ആന്‍ഡ് ലൈബ്രറി, ന്യൂ ഡല്‍ഹിക്കാണ് നല്‍കിയിരിക്കുന്നത്. ഇതേ ചിത്രം, ഇതേ വിവരങ്ങള്‍ സഹിതം പ്രസിദ്ധികരിച്ച മാതൃഭൂമിയുടെ ഇംഗ്ലീഷ് ലേഖനം നമുക്ക് താഴെ കാണാം.
പ്രശസ്ത എഴുത്തുകാരിയും സാമുഹിക പ്രവര്‍ത്തകയുമായ സാറ ജോസഫ് ബുദ്ധനി എന്ന ഈ ആദിവാസി സ്ത്രിയെ കുറിച്ച് ഇതേ പേരിലുള്ള ഒരു പുസ്തകം എഴുതിട്ടുണ്ട്. ബുദ്ധനി അന്നത്തെ ബീഹാറിലെ ദാമോദര്‍ വാലീ കോര്‍പറേഷന്‍ എന്ന കമ്പനിയില്‍ ജോലി ചെയ്തിരുന്നതാണ്. ഈ കമ്പനിയാണ് പഞ്ചെത് ഡാം പ്രൊജക്റ്റ് നോക്കിയിരുന്നത്. പ്രൊജക്റ്റ് പൂര്‍ത്തിയായതിനെ ശേഷം ഉല്‍ഘാടനത്തിന് അന്നത്തെ പ്രധാനമന്ത്രി നെഹ്‌റു എത്തിയിരുന്നു. അപ്പോള്‍ അവിടെ ജോലി ചെയ്യുന്ന ബുദ്ധനിയെ പവര്‍ പ്ലാന്‍റ് ഉദ്ഘാടനം ചെയ്യാന്‍ വേദിയില്‍ വിളിപ്പിച്ചു. പ്രധാനമന്ത്രി നെഹ്‌റു ഈ പെണ്‍കുട്ടിയെ കഴുത്തില്‍ പൂമാലയിട്ടു അഭിനന്ദിച്ചു. പീന്നീട് ബുദ്ധനി പഞ്ചെത് പവര്‍ പ്ലാന്‍റ് ഉദ്ഘാടനം ചെയ്തു. പക്ഷെ ബുദ്ധനിയുടെ സമാജമായ സന്താള്‍ ആദിവാസികളുടെ ആചാരങ്ങള്‍ പ്രകാരം ഒരു പുരുഷന്‍ ഒരു പെണ്ണിന്‍റെ കഴുത്തില്‍ പൂമാലയിട്ടാല്‍ ആ വ്യക്തി ആ പെണ്ണിന്‍റെ ഭര്‍ത്താവ് ആകും. ബുദ്ധനിയെ നെഹ്‌റുവിന്‍റെ വധു എന്ന് വിളിച്ച് സന്താള്‍ ആദിവാസികള്‍ ബഹിഷ്കരിച്ചു. എവിടെണോ കേട്ട ഈ കഥയുടെ മുകളില്‍ സാറ ജോസഫ് പുസ്തകം എഴുതി. ബുദ്ധനി വളരെ കഷ്ടപ്പെട്ട് ജീവിതം ജീവിച്ച് മരിച്ചു എന്നായിരുന്നു എല്ലാവരും കരുതിയത്. പക്ഷെ ലേഖിക സാറ ജോസഫ് ബുദ്ധനിയെ അന്വേഷിച്ച് ഝാർഖണ്ടിലെത്തിയപ്പോള്‍ ബുദ്ധനിയെ ജീവനോടെ കണ്ടെത്തി എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
ബുദ്ധനിയും നെഹ്‌റുവിന്‍റെയും ഈ ചിത്രം ഇന്ത്യന്‍ നേഷനല്‍ കോണ്‍ഗ്രസ് അവരുടെ ഔദ്യോഗിക ട്വിട്ടര്‍ അക്കൗണ്ടിളുടെ ട്വീറ്റ് ചെയ്തത് നമുക്ക് താഴെ കാണാം,
Budhni Mejhan, a tribal worker at Panchet Dam who was asked by Pt Nehru to press the button & inaugurate the dam's operation, 1959 pic.twitter.com/Jxtyys3mnC
— Congress (@INCIndia) May 1, 2017
ഞങ്ങള്‍ ഹീരാകുഡ്’ ഡാമിന്‍റെ ഉദ്ഘാടനം സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ബ്രിട്ടീഷ് പാത്തെ യുടുബില്‍ പ്രസിദ്ധികരിച്ച ഈ വീഡിയോ ലഭിച്ചു.
ലോകത്തിലെ ഏറ്റവും അധികം നീളമുള്ള ഈ ഡാം ഓടിഷയുടെ മഹാനദി പുഴയുടെ മുകളിലാണ് നിര്‍മിച്ചിരിക്കുന്നത്. ഈ ഡാമിന്‍റെ ഉദ്ഘാടനം പണ്ഡിറ്റ് ജവാഹര്‍ ലാല്‍ നെഹ്‌റു ജനുവരി 13, 1957ന് നിര്‍വഹിച്ചു.
നിഗമനം
പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം ജനുവരി 1957ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഉദ്ഘാടനം ചെയ്ത ഓടിഷയിലെ ഹീരാകുഡ് പവര്‍ പ്രൊജക്റ്റിന്‍റെതല്ല പകരം ഡിസംബര്‍ 1959ല്‍ നെഹ്‌റു സന്താള്‍ ആദിവാസി സമാജത്തില്‍ പെട്ട ബുദ്ധനി എന്ന പെണ്‍കുട്ടിയെ കൊണ്ട്ഉദ്ഘാടനം ചെയ്യിപ്പിച്ച ഝാർഖണ്ടിലെ ധന്‍ബാദ് നഗരത്തിന്‍റെ അടുത്തുള്ള പഞ്ചെത് പവര്‍ പ്ലാന്‍റിന്‍റെതാണ്.
Title:പണ്ഡിറ്റ് നെഹ്‌റു പവര്‍ പ്ലാന്‍റ് ഉദ്ഘാടനം ചെയ്യുന്നതിന്‍റെ ഈ ചിത്രം ഓടിഷയിലെ ഹീരാകുഡിന്‍റെതല്ല...
Fact Check By: Mukundan KResult: False