ഹിന്ദു-മുസ്ലിം ഐക്യത്തിന്‍റെ ഏറ്റവും അനുകരണനീയ ഉദാഹരണം എന്ന് പരിഹാസ രൂപേണ അവകാശപ്പെട്ട് ഒരു ഹിന്ദു സന്യാസിയും മുസ്ലിം വേഷധാരിയായ വ്യക്തിയും മദ്യം പങ്കിടുന്ന ഒരു ഫോട്ടോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

പ്രചരണം

സന്യാസിയുടെ കൈയ്യിലുള്ള പാത്രത്തിലേയ്ക്ക് മുസ്ലിം വേഷം ധരിച്ച വ്യക്തി മദ്യക്കുപ്പിയില്‍ നിന്നും മദ്യം പകര്‍ന്നു നല്‍കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. രണ്ടുപേരും കൈയിൽ മദ്യവുമായി നിൽക്കുന്ന ചിത്രം കണ്ടാല്‍ ഇത് സത്യമാണെന്ന് കരുതും. ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഉം.....

മതേതരം ലേസം കൂടുന്നു ഈ ഒഴിച്ച് കൊടുക്കുന്നത് വിഷമാണെന്ന് തിരിച്ചറിയാനുള്ള തിരിച്ചറിവാണ് ഇല്ലാണ്ട് പോയത് 🤣🤣🤣(ട്രോൾ )”

FB postarchived link

പക്ഷേ, മദ്യക്കുപ്പി ഉപയോഗിച്ച് എഡിറ്റ് ചെയ്തതാണ് ചിത്രമെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഇന്ത്യയിൽ താമസിക്കുന്ന ബംഗ്ലാദേശി എഴുത്തുകാരിയായ തസ്ലീമ നസ്രിൻ 2017 ല്‍ ഈ ചിത്രം ട്വിറ്റർ പേജിൽ അടിക്കുറിപ്പില്ലാതെ ഷെയർ ചെയ്തിരുന്നു. എന്നാൽ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്നാണ് അപ്പോള്‍ തന്നെ പലരും വാദിച്ചിരുന്നു. തസ്ലീമയുടെ ട്വീറ്റിന് മറുപടിയായി മറ്റൊരു ട്വിറ്റര്‍ യൂസര്‍ യഥാർത്ഥ ചിത്രം “നാണക്കേട്

@തസ്ലിമാ നസ്രിൻ

ഹിന്ദു-മുസ്ലിം ഐക്യത്തിന്‍റെ ഈ അത്ഭുതകരമായ ഫോട്ടോ ചിഹ്നത്തിൽ നിങ്ങളുടെ മനോഭാവവും ഫോട്ടോഷോപ്പ് വൃത്തികേടും ഉപയോഗിച്ച് നിങ്ങൾ ഹിന്ദു സന്യാസിമാരുടെ മേൽ മാത്രമല്ല മുസ്ലീങ്ങളുടെ നേരെയും ചെളി വാരിയെറിയുന്നു, ഇപ്പോൾ നിങ്ങളെപ്പോലുള്ള ദുഷ്ടർക്ക് ആളുകളെ കബളിപ്പിക്കാൻ കഴിയില്ല! “ എന്ന വിവരണത്തോടെ നല്‍കിയിട്ടുണ്ട്.

മുസ്ലീം പുരുഷൻ കൈയിൽ ഒരു കിൻലി വാട്ടർ ബോട്ടിലില്‍ നിന്ന് ഹിന്ദു സന്യാസിക്ക് വെള്ളം പകര്‍ന്നു നല്‍കുകയാണ് യഥാര്‍ഥത്തില്‍ ചിത്രത്തിലുള്ളത്. മദ്യം പകരുന്നതായി ആരോ ഡിജിറ്റലായി എഡിറ്റ് ചെയ്തു. ഈ ചിത്രം എവിടെ നിന്നുള്ളതാണെന്നോ ആര് പകര്‍ത്തിയതാണെന്നോ ചിത്രത്തില്‍ ഉള്ളവര്‍ ആരാണെന്നോ ആധികാരിക വിവരങള്‍ ലഭ്യമല്ല.

എഡിറ്റഡ് ചിത്രവും യഥാര്‍ത്ഥ ചിത്രവും കാണാം:

പ്രസ്തുത എഡിറ്റഡ് ചിത്രം പോസ്റ്റ് ചെയ്തതിന് നസീറിന്റെ ട്വിറ്റർ പേജില്‍ ഇരുന്നൂറിലധികം കമന്‍റുകൾ വന്നതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. 2017 മുതല്‍ പല ഫാക്റ്റ് ചെക്കിങ് ലേഖനങ്ങളും ഇതേ ചിത്രത്തെ ആസ്പദമാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ ചിത്രം എഡിറ്റഡാണ്. ഈ എഡിറ്റഡ് ചിത്രം രണ്ട് വർഷം മുമ്പ് 2017 മുതല്‍ പ്രചരിക്കുന്നതാണ്. ഈയിടെ വീണ്ടും പങ്കിടാൻ തുടങ്ങിയതാണ്. മുസ്ലിം വേഷം ധരിച്ച വ്യക്തി സന്യാസിക്ക് യഥാര്‍ഥത്തില്‍ നല്‍കുന്നത് മദ്യമല്ല. കുടിവെള്ളമാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഹിന്ദു സന്യാസിക്ക് മുസ്ലിം വേഷധാരി മദ്യം പകര്‍ന്നു നല്‍കുന്നു- പ്രചരിക്കുന്ന ചിത്രം എഡിറ്റഡാണ്

Fact Check By: Vasuki S

Result: ALTERED