കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കടയുടെ മുന്നിൽ പ്രദർശിപ്പിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം മറച്ചു വെച്ചായതായി അവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.

പ്രചരണം

റെയിൽവേ പ്ലാറ്റ്ഫോമിലെ കടയുടെ മുന്നിലുള്ള ബോർഡിൽ സ്ഥാപിച്ച പ്രധാനമന്ത്രിയുടെ ചിത്രം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അനുവദനീയമല്ലെന്നും അതിനാൽ പേപ്പർ ഒട്ടിച്ചു മറച്ചുവെച്ചിരിക്കുന്നുവെന്നും അവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “പ്ലാറ്റ്ഫോം നമ്പർ 4, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ. കേരളം!

ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചിത്രം ഇവിടെ അനുവദനീയമല്ല!!.. കടയുടമ പ്രധാനമന്ത്രിയുടെ ചിത്രം പേപ്പർ ഒട്ടിച്ചു കവർ ചെയ്തു മറച്ചിരിക്കുന്നു. 👆👆 ദയവായി ഈ സന്ദേശം ബന്ധപ്പെട്ട റെയിൽവേ മന്ത്രാലയത്തിൽ എത്തുന്നതുവരെ പ്രചരിപ്പിക്കുക.💥

FB postarchived link

എന്നാൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണിതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങൾ പ്രചരണത്തെ കുറിച്ച് കൂടുതലറിയാൻ കോഴിക്കോട് റെയിൽവേ

സ്റ്റേഷനുമായി ബന്ധപ്പെട്ടു. തെരെഞ്ഞെടുപ്പ് ചട്ടങ്ങളുടെ ഭാഗമായുള്ള നടപടിയാണ് പ്രധാനമന്ത്രിയുടെ ചിത്രം മറച്ചുവെക്കാൻ കാരണമെന്നും എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ഇത് ബാധകമാണെന്നും സ്റ്റേഷൻ മാസ്റ്റർ മറുപടി നൽകി.

തുടർന്ന് ഞങ്ങൾ സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനവുമായി ബന്ധപ്പെട്ടു. ഉദ്യോഗസ്ഥൻ നല്കിയ വിശദീകരണം ഇങ്ങനെ: “പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) നിലവിൽ വന്നപ്പോൾ, എല്ലാ സർക്കാർ സംവിധാനങ്ങളിൽ നിന്നും മോദിയുടെ ഫോട്ടോകൾ നീക്കം ചെയ്തു. കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്നും നേരത്തെ തന്നെ പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്തിരുന്നു. പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് റെയിൽവേ സ്റ്റേഷൻ വൺ സ്റ്റേഷൻ വൺ പ്രൊഡക്റ്റ് “ സ്റ്റോളുകളിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം മാറ്റുന്നത്.”

നിഗമനം

റെയിൽവേ സ്റ്റേഷനുകളിലെ വൺ സ്റ്റേഷൻ വൺ പ്രൊഡക്റ്റ് സ്റ്റോളുകളിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം മറച്ചു വച്ചത് തെരെഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടങ്ങളുടെ ഭാഗമായാണ്. അല്ലാതെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചിത്രം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അനുവദനീയമല്ല എന്ന കാരണത്താലല്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ കടയുടെ ബോർഡിൽ പ്രധാനമന്ത്രിയുടെ ചിത്രം പേപ്പർ ഉപയോഗിച്ച് മറച്ചുവച്ചതിന് പിന്നിലെ കാരണം ഇതാണ്..

Fact Check By: Vasuki S

Result: False