ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ ഉന്നത ഹമാസ് നേതാവിനെ ഇസ്രയേല്‍ കൊലപ്പെടുത്തി എന്നവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.

പ്രചരണം

തെക്കന്‍ ബെയ്റൂട്ടില്‍ ഹമാസിന്‍റെ ഉന്നത നേതാവിനെ ഇസ്രയേല്‍ ചുട്ടുകൊന്നു എന്നവകാശപ്പെട്ട് കത്തിക്കരിഞ്ഞ ജഡത്തിന്‍റെ അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തിലുള്ള ചിത്രമാണ് പ്രചരിക്കുന്നത്. ഹമാസ് നേതാവിന്‍റെ ചിത്രമാണിത് എന്നവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഇതു കുഴി മന്തിയോ😜 Alfam വെന്തതോ 😜അല്ല,,,,,,, ഉന്നത ഹമസ് നേതാവിനെ ചുട്ടെരിച്ചു 72 ഹൂറികൾക്ക് പോലും ഉപയോഗമില്ലാത്ത അവസ്ഥയിൽ ചോർഗത്തിലോട്ടു ഇസ്രായേൽ പാർസൽ ചെയ്തതാണ് 😜”

FB postarchived link

എന്നാല്‍ ചിത്രം ഹമാസ് നേതാവിന്‍റെതല്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ചിത്രം 2020 ജനുവരി രണ്ടു മുതല്‍ പ്രചരിക്കുന്നുണ്ടെന്ന് കണ്ടെത്തി.

ഇറാന്‍റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) ഖുദ്‌സ് ഫോഴ്‌സിന്‍റെ തലവനായ സുലൈമാനി ജനുവരി 3 ന് ഡമാസ്‌കസിൽ നിന്ന് പറന്നതിന് ശേഷം ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുമ്പോൾ യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന വാര്‍ത്തയില്‍ ഉള്‍പ്പെടുത്തി 2020 ജനുവരി 13 ന് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡെയിലി മെയില്‍ യുകെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ജനുവരി 3 ന് ഡമാസ്‌കസിൽ നിന്ന് പറന്ന ശേഷം ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുമ്പോൾ ഇറാന്റെ ടോപ്പ് ജനറൽ ഖാസിം സുലൈമാനി യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.

ഇറാന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) ഖുദ്‌സ് ഫോഴ്‌സിന്റെ തലവനായ സുലൈമാനി ജനുവരി 3 ന് ഡമാസ്‌കസിൽ നിന്ന് പറന്നതിന് ശേഷം ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുമ്പോൾ യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. സുലൈമാനി ഏത് വിമാനത്തിലായിരിക്കുമെന്ന് ഡമാസ്‌കസിലെ വിവരദാതാക്കൾ സിഐഎയ്ക്ക് സൂചന നൽകിയതായും ഇസ്രായേൽ ഇന്‍റലിജൻസ് ഈ വിവരം പരിശോധിച്ചതായും റിപ്പോർട്ടുണ്ട്.

ആസൂത്രിത കൊലപാതകത്തെക്കുറിച്ച് അറിയാവുന്ന ഏക വിദേശ നേതാവാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സമരത്തിന് മുമ്പ് അദ്ദേഹം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി സംസാരിച്ചിരുന്നു. ഇറാന്‍റെ ഉന്നത ജനറൽ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിൽ അമേരിക്ക ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗത്തെ ആശ്രയിച്ചതായി റിപ്പോർട്ട്.

പല വിദേശ മാധ്യമങ്ങളും ഇതേ ചിത്രം ഉള്‍പ്പെടുത്തി ഇറാന്‍ ഇസ്ലാമിക സംഘടനയുടെ തലവനായ സുലൈമാനി കൊല്ലപ്പെട്ട വാര്‍ത്തയാണ് നല്‍കിയിരിക്കുന്നത്. എല്ലാ റിപ്പോര്‍ട്ടുകളും ചിത്രവും 2020 ജനുവരിയില്‍ പ്രസിദ്ധീകരിച്ചതാണ്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. ഹമാസ് ഉന്നത തലവനെ ഇസ്രയേല്‍ വധിച്ചു എന്നവകാശപ്പെട്ട് പ്രചരിപ്പിക്കുന്ന ചിത്രം 2020 ജനുവരിയില്‍ ഇറാന്‍ ഇസ്ലാമിക നേതാവ് ഖാസിം സുലൈമാനിയെ യു‌എസ് സൈന്യം വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയപ്പോഴുള്ളതാണ്. ഈ ചിത്രത്തിന് ഹമാസുമായി യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘ഇസ്രയേല്‍ വധിച്ച ഹമാസ് നേതാവിന്‍റെ മൃതദേഹം’- പ്രചരിക്കുന്നത് യു‌എസ് 2020 ല്‍ വധിച്ച ഇറാന്‍ നേതാവിന്‍റെ ചിത്രം...

Written By: Vasuki S

Result: False