FACT CHECK: ഈ ചിത്രം ഹിസ്ബുൾ തീവ്രവാദി മെഹ്‌റാജുദീൻ ഹൽവായി ഉബൈദിന്‍റെതല്ല... മറ്റൊരു തീവ്രവാദിയുടെതാണ്
പ്രചരണം
ഹിസ്ബുൾ, ഐ.എസ്, അൽക്വയ്ദ തുടങ്ങിയ തീവ്രവാദ സംഘടനകൾ ലോകരാജ്യങ്ങൾക്ക് എന്നും ഭീഷണിയാണ്. ദയാദാക്ഷിണ്യമില്ലാത്ത ക്രൂരമായ അക്രമമാണ് ഇത്തരം സംഘടനകൾ ഓരോ രാജ്യത്തും ചെയ്തു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു രാജ്യത്ത് സംഘടനയിൽപ്പെട്ട ആരെങ്കിലും പോലീസ് പിടിയിലാകുമ്പോൾ അത് വളരെ വലിയ വാർത്താപ്രാധാന്യം നേടാറുണ്ട്. ഇപ്പോൾ ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. ഒരു തീവ്രവാദ സംഘടനയുടെ നേതാവിനെ ചിത്രത്തോടൊപ്പം നൽകിയിട്ടുള്ള വിവരണം ഇങ്ങനെയാണ്:
ഇന്നത്തെ സന്തോഷ വാർത്ത 👍 👌 💪 🇮🇳 👇
ഏറ്റവും കൂടുതൽ കാലം ജീവിച്ച ഹിസ്ബുൾ ജിഹാദി തീവ്രവാദി മെഹ്‌റാജുദീൻ ഹൽവായി ഉബൈദ് രാവിലെ ഹൻദ്വാരയിൽ നടന്ന ആക്രമണത്തിനിടെ കൊല്ലപ്പെട്ടു.
പാക്കിസ്ഥാൻ സ്പോണ്സർ ചെയ്യുന്ന ഹിസ്ബുളിന്റെ കമാൻഡർ ആയി ഏറ്റവും കൂടുതൽ കാലമായി ഉള്ള ആളാണ് ഉബൈദ്. ചെക്ക് പോയിന്റിൽ അറസ്റ്റ് ചെയ്ത ഉബൈദിനെ താവളത്തിൽ എത്തിച്ചു തെളിവെടുപ്പ് നടത്തുമ്പോൾ രക്ഷപെടാൻ ശ്രമിച്ചപ്പോൾ വെടികൊണ്ടു_ക്ളോസ് ആയതാണ്.
ഇനി ഇവൻ 84ാം വയസിൽ ഹൃദയസ്തംഭനം വന്നു ചാകുമ്പോൾ ഇരവാദം മുഴക്കാൻ അവസരം നൽകാതിരുന്ന
32 RR ,92 BN CRPF, J K P അഭിനന്ദനങ്ങൾ....
അതായത് ഹിസ്ബുള്‍ തീവ്രവാദി ഹാന്‍ദ്വാരയില്‍ നടന്ന ആക്രമണത്തിന് കൊല്ലപ്പെട്ടുവെന്നും ചിത്രത്തിൽ കാണുന്നത് മെഹ്‌റാജുദീൻ ഹൽവായി ഉബൈദ് എന്ന പ്രസ്തുത തീവ്രവാദിയാണ് എന്നുമാണ് പോസ്റ്റിലെ വാദം. ഞങ്ങൾ പ്രചാരണത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചു. തെറ്റായ പ്രചരണമാണ് ഇതെന്ന് കണ്ടെത്തുകയും ചെയ്തു
വസ്തുത ഇങ്ങനെ
പലരും ഈ വാര്‍ത്ത ഫെസ്ബുക്കിലൂടെ പങ്കുവയ്ക്കുന്നുണ്ട്.
ഗൂഗിൾ റിവേഴ്സ് ഇമേജ് വഴി അന്വേഷിച്ചപ്പോള്‍ ചിത്രം പ്രസിദ്ധീകരിച്ചിട്ടുള്ള ചില വാര്‍ത്തകള്‍ ലഭിച്ചു.
ഇതില്‍ നിന്നും ടൈംസ് ഓഫ് ഇസ്രായേലിന്‍റെ ഓണ്‍ ലൈന്‍ പതിപ്പില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ലഭിച്ചു. ഇത് 2015 സെപ്റ്റംബർ 16 ന് പ്രസിദ്ധീകരിച്ചതാണ്. ഫോട്ടോയിൽ കണ്ട വ്യക്തി ഹിസ്ബുള്ള കമാൻഡർ മെഹ്‌റാജുദ്ദീൻ ഹൽവായ് ഉബെദല്ല, ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള തീവ്രവാദിയായ ഒമർ ഹുസൈൻ ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. അമേരിക്കന്‍ മാധ്യമമായ ടെലിഗ്രാഫിന് ക്രെഡിറ്റ് നല്‍കിയാണ് ടൈംസ് ഓഫ് ഇസ്രയേല്‍ വാര്‍ത്ത കൊടുത്തിട്ടുള്ളത്. അമേരിക്കൻ വെബ്‌സൈറ്റായ ഇൻഡിപെൻഡന്റും ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇയാള്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദിയായ ഒമർ ഹുസൈൻ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
വ്യത്യസ്ത കീവേഡുകൾ ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ഞങ്ങൾക്ക് ഒരു ബിബിസി റിപ്പോർട്ട് ലഭിച്ചു. ഇത് 2015 സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ചതാണ്.
റിപ്പോർട്ട് അനുസരിച്ച് ഒമർ ഹുസൈൻ ബ്രിട്ടനിലെ താമസക്കാരനായിരുന്നു. അവിടെ ഒരു സൂപ്പർ മാർക്കറ്റിൽ കാവൽക്കാരനായി ജോലി ചെയ്തിരുന്ന ഇയാള്‍ സോഷ്യൽ മീഡിയയിൽ വളരെ സജീവമായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ജിഹാദിനെ പ്രോത്സാഹിപ്പിച്ച ഒമർ ഹുസൈൻ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ മുഖ്യമായും പിന്തുണച്ചു. അതിനാൽ, സിറിയയിലെയും ഇറാഖിലെയും തീവ്രവാദ സംഘടനകളിൽ ചേർന്ന 700 പേരിൽ ഇസ്ലാമിക് സ്റ്റേറ്റ് ഇയാളെയും ഉള്‍പ്പെടുത്തി. തുടർന്ന് സിറിയയിലേക്ക് കൊണ്ടുപോയി അവിടെ ഒരു തീവ്രവാദ സംഘടനയിൽ ചേർന്നു.
കൂടുതൽ തിരച്ചിൽ നടത്തിയപ്പോൾ ഒമർ ഹുസൈന്‍റെ മരണത്തെക്കുറിച്ച് നിരവധി മാധ്യമ റിപ്പോർട്ടുകൾ ലഭിച്ചു. അമേരിക്കൻ വെബ്‌സൈറ്റായ എക്സ്പ്രസിൽ നിന്ന് ഞങ്ങൾക്ക് ഒരു റിപ്പോർട്ട് ലഭിച്ചു. ഇത് 2017 ഒക്ടോബർ 22 ന് പ്രസിദ്ധീകരിച്ചതാണ്. റിപ്പോർട്ട് അനുസരിച്ച് ഒമർ ഹുസൈനെ 49 ദിവസം സിറിയയിലെ പീഡന സെല്ലിൽ പാർപ്പിച്ച ശേഷം കൊലപ്പെടുത്തി. സിറിയൻ നഗരമായ റാക്കയിലെ ഒരു ഇസ്ലാമിക് സ്റ്റേറ്റ് ക്യാമ്പിന്‍റെ ചുവരിൽ അദ്ദേഹത്തിന്‍റെ പേര് എഴുതിയിട്ടുണ്ട്. 2018 ൽ പ്രസിദ്ധീകരിച്ച ബിബിസി റിപ്പോർട്ടിൽ സിറിയയിൽ ഏറ്റുമുട്ടലിനുശേഷം ഒമർ ഹുസൈൻ മരിച്ചതായി കരുതപ്പെടുന്നു.
കശ്മീരിൽ കൊല്ലപ്പെട്ട തീവ്രവാദിയായ മെഹ്‌റാജുദ്ദീൻ ഹൽവായ് എന്ന ഉബെദിന്റെ ചിത്രമൊന്നും തന്നെ മാധ്യമങ്ങളിലൂടെയോ അല്ലാതെയോ പുറത്തു വന്നിട്ടില്ല. ഇയാളുടെ ചിത്രം ലഭ്യമായാല്‍ ഉടന്‍ ലേഖനത്തില്‍ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.
ഞങ്ങളുടെ അന്വേഷണത്തിൽ വാര്‍ത്ത തെറ്റാണെന്ന് വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. പോസ്റ്റിലെ ചിത്രം മുജാഹിദ്ദീന്റെ ടോപ്പ് കമാൻഡർ, ഉബൈദ് എന്ന് വിളിപ്പേരുള്ള മെഹ്‌റാജുദ്ദീൻ ഹൽവായുടെതല്ല. ഈ ഫോട്ടോ സിറിയൻ തീവ്രവാദിയായ ഒമർ ഹുസൈന്‍റെതാണ്. ചിത്രത്തിന് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:ഈ ചിത്രം ഹിസ്ബുൾ തീവ്രവാദി മെഹ്‌റാജുദീൻ ഹൽവായി ഉബൈദിന്‍റെതല്ല... മറ്റൊരു തീവ്രവാദിയുടെതാണ്
Fact Check By: Vasuki SResult: False