
സ്വര്‍ണ കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒപ്പം എന്ന് തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം എഡിറ്റ് ചെയ്തതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം എന്ന് നമുക്ക് നോക്കാം.
പ്രചരണം

Screenshot: Facebook post sharing image of opposition leader Ramesh Chennithala allegedly with gold smuggling case accused Swapna Suresh.
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വപ്ന സുരേഷിനോടൊപ്പം എന്തോ ചര്‍ച്ച ചെയ്യുന്നു എന്ന് തോന്നുന്നു. ഈ ചിത്രത്തിന്‍റെ അടികുറിപ്പ് ഇങ്ങനെയാണ്: “ആ ഉസ്മാനെ ഒന്ന് വിളി. ഈ സൈബർ കമ്മികളുടെ അണ്ണാക്കിലിട്ട് പൊട്ടിക്കാൻ പറ്റിയ പടക്കം വല്ലതും കിട്ടുമോന്ന് ചോദിക്ക്..”
ഇതേ അടികുറിപ്പ് വെച്ച് ഈ ചിത്രം പ്രചരിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Facebook search showing similar posts.
വസ്തുത അന്വേഷണം
ചിത്രത്തിനെ ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതില്‍ നിന്ന് ലഭിച്ച ഫലങ്ങളില്‍ നിന്ന് ഈ ചിത്രം എഡിറ്റ് ചെയ്തതാണ് എന്ന് കണ്ടെത്തി. രമേശ് ചെന്നിത്തലയും കെ.പി.സി.സി. പ്രസിഡന്‍റ മുല്ലപ്പള്ളി രാമചന്ദ്രനും മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേരള മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുമായിട്ടുള്ള ഒരു ചിത്രം ഞങ്ങള്‍ക്ക് ലഭിച്ചു.

Screenshot: Malayalam IE article, titled:ചെന്നിത്തലയുടേയും മുല്ലപ്പള്ളിയുടേയും വാർഡിൽ എൽഡിഎഫിന് നേട്ടം
ലേഖനം വായിക്കാന്‍- Malayalam Indian Express
രമേശ് ചെന്നിത്തലയുടെ ചിത്രം ഈ ചിത്രത്തില്‍ നിന്ന് വെട്ടി എടുത്തതാണ് എന്ന് മനസിലാകുന്നു. ഈ ചിത്രം പിന്നിട് യഥാര്‍ത്ഥ ചിത്രത്തില്‍ എഡിറ്റ് ചെയ്ത് ചേര്‍ക്കുകയാണ് ചെയ്തത്. യഥാര്‍ത്ഥ ചിത്രം മൂന്ന് കൊല്ലം മുന്‍പ് യു.എ.ഇ. കോണ്‍സുലാര്‍ ജനറല്‍ കൊടുത്ത റംസാന്‍ പാര്‍ട്ടിയുടെതാണ്. ഈ പാര്‍ട്ടിയില്‍ വന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഒരു ചിത്രമാണ് യഥാര്‍ത്ഥ ചിത്രം. ഈ പരിപാടിയുടെ വീഡിയോ നമുക്ക് താഴെ കാണാം.
എഡിറ്റ് ചെയ്ത ചിത്രവും യഥാര്‍ത്ഥ ചിത്രവും തമ്മിലുള്ള താരതമ്യം നമുക്ക് താഴെ കാണാം.

Image Comparison shows the real and the fake images.
നിഗമനം
സാമുഹ്യ മാധ്യമങ്ങളില്‍ രമേശ് ചെന്നിത്തല സ്വപ്ന സുരേഷിനോടൊപ്പം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം എഡിറ്റഡാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രത്തിന്‍റെ സ്ഥലത്ത് എഡിറ്റ് ചെയ്തിട്ടാണ് രമേശ് ചെന്നിത്തലയുടെ ചിത്രം ചേര്‍ത്തത്.

Title:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ എഡിറ്റഡ് ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍…
Fact Check By: Mukundan KResult: Altered
