സാമുഹ്യ മാധ്യമങ്ങളില്‍ അപൂര്‍വ പുഷ്പ്പങ്ങളുടെ പല ചിത്രങ്ങള്‍ നാം കണ്ടിട്ടുണ്ടാകും. മനോഹരമായ ഈ പുഷ്പങ്ങളെ കുറിച്ച് വിവിധ വാദങ്ങളും ഈ ചിത്രങ്ങള്‍ക്കൊപ്പം പ്രചരിക്കാറുണ്ട്. ഇതില്‍ പലതും ശരിയാണെങ്കിലും പല വ്യാജമായ പ്രചാരണങ്ങളും സാമുഹ്യ മാധ്യമങ്ങളില്‍ അപൂര്‍വ്വ പുഷ്പ്പങ്ങളുടെ പേരില്‍ നടക്കുന്നുണ്ട്. സാധാരണ പുഷ്പങ്ങളുടെ ചിത്രങ്ങളെ ഹിമാലയില്‍ കണ്ടുപിടിച്ച അപൂര്‍വ്വ പുഷ്പം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന പല പോസ്റ്റുകളും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ പുഷ്പങ്ങള്‍ നൂറോ അധികമോ കൊല്ലങ്ങള്‍ക്ക് ശേഷമാണ് ഒരക്കില്‍ പൂക്കുന്നത് എന്നും ഇത്തരത്തിലുള്ള പോസ്റ്റുകള്‍ വാദിക്കാറുണ്ട്. ഇതേ പരമ്പരയില്‍ സാമുഹ്യ മാധ്യമങ്ങളില്‍ ‘ഹിമാലയയില്‍ കണ്ടുപിടിച്ച മഹാമേരു പുഷ്പത്തിന്‍റെ ചിത്രം’ എന്ന തരത്തില്‍ ഒരു ചിത്രം വൈറല്‍ ആയിരിക്കുകയാണ്. എന്താണ് ഈ ചിത്രത്തില്‍ കാണുന്ന പുഷ്പ്പത്തിന്‍റെ യഥാര്‍ത്ഥ്യം എന്ന് അറിയാന്‍ ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ ചിത്രം പോസ്റ്റില്‍ വാദിക്കുന്ന പോലെ ഒരു അപൂര്‍വ്വ പുഷ്പമായ മഹാമേരു പുഷ്പത്തിന്‍റെതല്ല എന്ന് ഞങ്ങള്‍ക്ക് മനസിലായി. എന്താണ് ഈ പുഷ്പത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

വിവരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “400 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന മഹാമേരു (ആര്യ > എന്ന പുഷ്പം ഹിമാലയത്തിൽ മാത്രം കണ്ടുവരുന്നതാണ്”

വസ്തുത അന്വേഷണം

ചിത്രത്തിനെ Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ പുഷ്പ്പത്തിന്‍റെ യഥാര്‍ത്ഥ ചിത്രം ലഭിച്ചു. പോസ്റ്റില്‍ നല്‍കിയ ചിത്രം എഡിറ്റ്‌ ചെയ്തതാണ്. കുടാതെ ചിത്രത്തില്‍ കാണുന്ന പുഷ്പം അപൂര്‍വ്വ പുഷ്പമായ മഹാമേരു പുഷ്പ്പമല്ല പകരം ഓര്‍ക്കിഡ് പുഷ്പ്പമാണ്.

House plant 411Archived Link

മഹാമേരു എന്ന് പേരില്‍ ഹിമാലയത്തില്‍ കണ്ടുപിടിക്കുന്ന അപൂര്‍വ്വ പുഷ്പമില്ല. മഹാമേരു ഹിന്ദു, ജെയിന്‍, ബുദ്ധമത വിശ്വാസപ്രകാരം അഞ്ച് ശിഖരങ്ങളുള്ള പവിത്രമായ പര്‍വതമാണ്. ഇതൊരു പുഷ്പ്പത്തിന്‍റെ പേരല്ല. ഇതിനെ മുന്നേയും പല ചിത്രങ്ങള്‍ മഹാമേരു എന്ന പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത്തരത്തില്‍ ഒരു പോസ്റ്റിന്‍റെ വസ്തുത അന്വേഷണ റിപ്പോര്‍ട്ട്‌ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് കാണാം.

ഇത് ഹിമാലയത്തില്‍ കാണുന്ന മഹാമേരു എന്ന പുഷ്‌പമാണോ?

അപൂര്‍വ്വ പുഷ്പ്പം എന്ന വാദിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചില ചിത്രങ്ങളുടെ വസ്തുത അന്വേഷണ റിപ്പോര്‍ട്ട്‌ താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് വായിക്കാം.

നിഗമനം

പോസ്റ്റില്‍ നല്‍കിയ പുഷ്പ്പത്തിന്‍റെ ചിത്രം ഹിമാലയയിലുള്ള, 400 വര്‍ഷങ്ങളില്‍ ഒരിക്കല്‍ പൂക്കുന്ന അപൂര്‍വ്വ പുഷ്പം മഹാമേരുവിന്‍റെതല്ല. ചിത്രത്തില്‍ കാണുന്നത് ഓര്‍ക്കിഡ് പുഷ്പ്പമാണ്.

Avatar

Title:400 കൊല്ലത്തിലൊരിക്കല്‍ പുക്കുന്ന മഹാമേരു പുഷ്പത്തിന്‍റെ ചിത്രമാണോ ഇത്...?

Fact Check By: Mukundan K

Result: False