മലകളുടെ മുകളില്‍ അപകടസാധ്യതയുള്ള റോഡുകളില്‍ ബൈക്ക് ഓടിക്കുന്ന അരുണാചല്‍ പ്രദേശിലെ പെൺകുട്ടികൾ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോ അരുണാചല്‍ പ്രദേശിലെതല്ല പകരം ചൈനയിലെതാണ് എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ചില പെണ്‍കുട്ടികള്‍ മലകളിലൂടെ ബൈക്ക് ഓടിച്ച് പോകുന്ന സഹാസികമായ ദൃശ്യങ്ങള്‍ കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “മാരകമായ സാഹസികതയിൽ നിങ്ങൾ ആവേശം കൊള്ളുന്നുവെങ്കിൽ പോകൂ, അരുണാചലിലേക്ക്. അവിടെയുണ്ട് സാഹസങ്ങളെ വെല്ലുന്ന പെൺകുട്ടികൾ. 👍🙏🏻👌😇

എന്നാല്‍ ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ അരുണാചല്‍ പ്രദേശിലെതാണോ അല്ലയോ നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

വീഡിയോയുടെ പ്രമുഖ ഭാഗങ്ങളുടെ സ്ക്രീന്‍ഷോട്ട് എടുത്ത് ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയില്‍ നിന്ന് ലഭിച്ച ഫലങ്ങളിൽ നിന്ന് ഞങ്ങള്‍ക്ക് 2020ല്‍ യുട്യൂബില്‍ ഈ വീഡിയോ ചൈനയുടെ പേരില്‍ പ്രസിദ്ധികരിച്ചതായി കണ്ടെത്തി.

ഞങ്ങള്‍ ഇതിനെ കുറിച്ച് കൂടതല്‍ അന്വേഷിച്ചപ്പോള്‍, ഞങ്ങള്‍ക്ക് ഈ പെണ്‍കുട്ടികളുടെ മുകളില്‍ ഒരു ഡോക്ക്യുമെന്‍ററി ലഭിച്ചു. ഈ ഡോക്ക്യുമെന്‍ററി പ്രകാരം ഈ വീഡിയോ ചൈനയിലെ മലകളില്‍ സ്ഥിതി ചെയ്യുന്ന ഒരു ചായ തോട്ടത്തില്‍ ജോലി ചെയ്യുന്ന സ്ത്രികളുടെതാണ്. ഇവര്‍ ബൈക്ക് ഓടിച്ച് മലയുടെ മുകളില്‍ കയറി തേയില നുള്ളുള്ള ജോലി ചെയ്യുന്നവരാണ്.

ഈ രണ്ട് വീഡിയോകളില്‍ കാണുന്ന സുസുകി മോട്ടോര്‍സൈക്കിലിന്‍റെ നമ്പര്‍ ഒന്നാണ് എന്ന് രണ്ട് വീഡിയോകള്‍ സുക്ഷിച്ച് കണ്ടാല്‍ നമുക്ക് മനസിലാക്കാം.

ഈ നമ്പര്‍ പ്ലേറ്റ് ചൈനയിലെതാണ് ഇന്ത്യയിലെതല്ല. അതിനാല്‍ ഈ വീഡിയോ അരുണാചലിലെ ആകാനുള്ള സാധ്യതയില്ല. താഴെ നല്‍കിയ ചിത്രത്തില്‍ നമുക്ക് ചൈനയില്‍ തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന പരമ്പരാഗത തൊപ്പി കാണാം. കൂടാതെ വണ്ടിയുടെ നമ്പര്‍ പ്ലേറ്റില്‍ ചൈനീസ് അക്ഷരം വ്യക്തമായി കാണാം.

നിഗമനം

അരുണാചല്‍ പ്രദേശിലെ പെണ്‍കുട്ടികള്‍ അതിസാഹസികമായി മലയുടെ മുകളില്‍ ബൈക്ക് ഓടിക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ ചൈനയിലെതാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ചൈനയിലെ ചായതോട്ടത്തിന്‍റെ വീഡിയോ അരുണാചല്‍ പ്രദേശിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു...

Written By: Mukundan K

Result: False