ചേറില്‍ ഇരുന്ന്‍ പഠിക്കുന്ന കുട്ടികളുടെ ഈ ചിത്രം ഇന്ത്യയിലെതല്ല; സത്യാവസ്ഥ അറിയൂ....
ഇന്ത്യയിലെ സര്‍കാര്‍ സ്കൂളുകളുടെ ദുരവസ്ഥയെ കുറിച്ച് നമ്മള്‍ ദേശിയ മാധ്യമങ്ങളിലൂടെയും സാമുഹ്യ മാധ്യമങ്ങളിലൂടെയും അറിയാറുണ്ട്. ഈ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്ന പല ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ ലഭ്യമാണ്. പക്ഷെ ഇതില്‍ ഇന്ത്യയോട് യാതൊരു ബന്ധവുമില്ലാത്ത ചിത്രങ്ങളുപയോഗിച്ചുള്ള വ്യാജപ്രചരണവും സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു വ്യാജപ്രചരണത്തിനെ കുറിച്ചാണ് നമ്മള്‍ അറിയാന്‍ പോകുന്നത്. ചെളിയില്‍ ഇരുന്ന് പഠിക്കുന്ന ഈ കുട്ടികളുടെ ചിത്രം ഇന്ത്യയിലെ ഒരു സ്കൂളിന്‍റെതാണ് പറഞ്ഞ് പലരും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം ഇന്ത്യയിലെതല്ല പകരം പാകിസ്ഥാനിലെ ഒരു സ്കൂളിന്‍റെതാണ് എന്ന് ഞങ്ങളുടെ ടീം അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ പ്രചരണം എന്നിട്ട് ഈ പ്രചാരണത്തിന്‍റെ സത്യാവസ്ഥ നമുക്ക് അറിയാം.
പ്രചരണം
പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയുള്ള രാജ്യത്തെ സ്കൂളിന്‍റെ അവസ്ഥ ഇതാണ് .40O കിലോയുടെ വെള്ളിക്കട്ട കൊണ്ട് ശിലാസ്ഥാപനം നടത്തുന്ന
70 OOകോടി രൂപയുടെ രാമക്ഷേത്രം പണിതീർന്നാൽ ഇതിനൊക്കെ തീരുമാനമാവുമായിരിക്കും.”
വസ്തുത അന്വേഷണം
ചിത്രത്തിനെ കുറിച്ച് ഞങ്ങളുടെ ഗുജറാത്തി ടീം ഫെബ്രുവരിയില്‍ അന്വേഷണം നടത്തി സത്യാവസ്ഥ കണ്ടെത്തിയിരുന്നു. ഗുജറാത്തിയില്‍ പ്രസിദ്ധികരിച്ച അന്വേഷണ റിപ്പോര്‍ട്ട് താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.
શું ખરેખર ઉત્તર પ્રદેશની શાળાનો આ ફોટો છે..? જાણો શું છે સત્ય…
പല സന്ദര്‍ഭത്തില്‍ ഈ ചിത്രം ഇന്ത്യയുടെ ദുരവസ്ഥ എന്ന് വാദിച്ച് പ്രചരിച്ചിട്ടുണ്ട്. ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പാകിസ്ഥാനിലെ മാധ്യമ വെബ്സൈറ്റ് സിയാസത്തില്‍ പ്രസിദ്ധികരിച്ച ഈ വാര്‍ത്ത ലഭിച്ചു. വാര്‍ത്ത പ്രസിദ്ധികരിച്ചത് 2015ലാണ്.
ഈ ചിത്രം പല പാകിസ്ഥാനി ട്വിട്ടര്‍ ഉപയോക്താക്കളും പങ്ക് വെച്ചിട്ടുണ്ട്. ഈ ചിത്രം പങ്ക് വെച്ച ഇത്തരമൊരു ട്വീറ്റ് താഴെ നമുക്ക് കാണാം
#منی_ٹریل_پانامہ_فیل
— Zeshan Zafar (@ZeshanZafar20) January 29, 2017
یہ بچیاں میٹرو پر سفر کر کے آئیں ہیں pic.twitter.com/gcv3PlWrCq
നിഗമനം
ഇന്ത്യയിലെ ഒരു സ്കൂള്‍ എന്ന തരത്തില്‍ ഫെസ്ബൂക്കില്‍ പ്രചരിക്കുന്ന ചെളിയില്‍ ഇരുന്ന് പഠിക്കുന്ന കുട്ടികളുടെ ചിത്രം പാകിസ്ഥാനിലെതാണ്.
Title:ചേറില്‍ ഇരുന്ന്‍ പഠിക്കുന്ന കുട്ടികളുടെ ഈ ചിത്രം ഇന്ത്യയിലെതല്ല; സത്യാവസ്ഥ അറിയൂ....
Fact Check By: Mukundan KResult: False