
പണ്ഡിറ്റ് നെഹ്‌റുവിന്‍റെ ഒരു ചിത്രം പല വിവരണത്തോടെ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രത്തിനെ കുറിച്ച് ഒരു വാദമാണ് ഈ ചിത്രം പണ്ഡിറ്റ് നെഹ്‌റുവിന് 1962ല്‍ സ്വാമി വിദ്യാനന്ദ് ആര്യന്‍മാര്‍ക്കെതിരെ നെഹ്‌റു പരാമര്‍ശം നടത്തിയപ്പോള്‍ കവിളത്ത് അടിച്ചതിന് ശേഷമുല്ലതാണ്. മറ്റൊരു വാദം 1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ നെഹ്‌റുവിനെ ജനങ്ങള്‍ മര്‍ദിചതിന്‍റെ ചിത്രമാണിത് എന്ന തരത്തിലാണ്.
പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ രണ്ട് വാദങ്ങളും തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം

Screenshot: Post alleging Nehru was slapped by Swami Vidyanand ‘Videh’ after he allegedly called Aryans refugees.
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പണ്ഡിറ്റ് നെഹ്‌റുവിനെ ഒരു വ്യക്തി പിന്നില്‍ നിന്ന് പിടിക്കുന്നതായി കാണാം. നെഹ്‌റുവിന്‍റെ മുഖത്ത് നൈരാശ്യത്തിന്‍റെ ഭാവവുമുണ്ട്. ഈ ചിത്രത്തിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:
“1962ല്‍ നെഹ്‌റു ഒരു പ്രസംഗ വേദിയില്‍ “ആര്യന്മാര്‍ ഇന്ത്യയില്‍ അഭയാര്‍ഥികള്‍” എന്ന് അഭിപ്രായപെട്ടപ്പോള്‍, മുഖ്യാതിഥി ആയിരുന്ന സ്വാമി വിദ്യാനന്ദ് വിധേ എഴുന്നേറ്റു നെഹ്രുവിന്‍റെ ചെകിട്ടത് അടിച്ചുകൊണ്ട് പറഞ്ഞു, “എന്‍റെ പൂര്‍വികരും, ഭാരതത്തിലെ യഥാര്‍ത്ഥ സന്തതിപരമ്പരയും ആണ്, നിന്‍റെ പൂര്‍വികര്‍ അറബികളാണ്, നിന്‍റെ രക്തം അറബികളുടെതായതിനാലാണ് നീ ഇങ്ങിനെ പറയുന്നത്. നീയും നിന്‍റെ പൂര്‍വികരാണ് ഇവിടെ അഭയാര്‍ഥികള്‍.” എന്ന് അഭിപ്രായപെട്ടു. അടി കൊണ്ട ആ തിരുമോന്ത ഇതാ കണ്ടോളു”
ഇതേ പോലെ മറ്റേ ചില പോസ്റ്റുകളില്‍ 1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ജനങ്ങള്‍ രോഷത്തില്‍ അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റുവിനെ തള്ളിയതാന്നെന്നും പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലൊരു പോസ്റ്റ് നമുക്ക് താഴെ കാണാം.

Screenshot: Post alleging photo of Nehru after being trashed by public as China attacked India in 1962.
എന്താണ് ഈ ചിത്രത്തിന്‍റെ പിന്നിലുള്ള യഥാര്‍ത്ഥ സംഭവം നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ ആദ്യം ഈ വാദങ്ങളെ കുറിച്ച് അന്വേഷിച്ചു. ആദ്യത്തെ വാദം പ്രകാരം സ്വാമി വിദ്യാനന്ദ് ‘വിദെഹ്’ നെഹ്‌റു ആര്യന്മാര്‍ ഇന്ത്യയില്‍ അഭയാര്‍ഥി’കളാണ് എന്ന് 1962ല്‍ ഒരു പ്രസങ്ങത്തിനെടയില്‍ പരയുകെയുണ്ടായപ്പോള്‍ രോഷാകുലരായി നെഹ്‌റുവിനെ മാര്‍ദിച്ചപ്പോള്‍ എടുത്ത ചിത്രമാണ് ഇത്. സ്വാമി വിദ്യാനന്ദ് വേദജ്ഞനായിരുന്നു. അദ്ദേഹം വേദങ്ങളുടെ മുകളില്‍ പല പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഈ സംഭവത്തിന്‍റെ സ്രോതസ് അദ്ദേഹത്തിന്‍റെ ‘നെഹ്‌റു: ഉത്താന്‍ ഔര്‍ പത്തന്‍ (നെഹ്‌റുവിന്‍റെ വളര്‍ച്ചയും വിഴ്ചയും)” എന്ന പുസ്തകമാണ് എന്ന് ഈ പ്രചരണം നടത്തുന്നവര്‍ ചുണ്ടികാണിക്കുന്നു.

Screenshot: tweet attributing source of the claim to a book, Nehru: Utthan aur Patan, by Swami Vidyanand ‘Videh’.
ഞങ്ങള്‍ അദ്ദേഹം സ്ഥാപിച്ച വേദ സംസ്ഥാനിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിച്ചു. അദ്ദേഹം ഇങ്ങനെയൊരു പുസ്തകം എഴുതിയിട്ടുണ്ട് എന്ന് വെബ്സൈറ്റില്‍ പറയുന്നുണ്ട്.

Ved-Sansthan: Founder (veda-sansthan.org)
പക്ഷെ ഇതേ വെബ്സൈറ്റില്‍ നല്‍കിയ അദ്ദേഹത്തിന്‍റെ പുസ്തകങ്ങളുടെ ലിസ്റ്റില്‍ ഈ പുസ്തകത്തിന്‍റെ പേരില്ല. ഞങ്ങള്‍ ഈ പുസ്തകം എല്ലാവടതും അന്വേഷിച്ച് നോക്കി പക്ഷെ ഈ പുസ്തകം എവിടെയും ഞങ്ങള്‍ക്ക് ലഭിച്ചില്ല. ഞങ്ങള്‍ ഇങ്ങനെയൊരു സംഭവം 1962 നടന്നുവോ എന്ന് അറിയാന്‍ ദി ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്തപത്രത്തിന്‍റെ ആര്‍കൈവസ് പരിശോധിച്ചു. പക്ഷെ പ്രധാനമന്ത്രിയെ ഇങ്ങനെ ആരെങ്കിലും മര്‍ദിച്ചതായി എവിടെയും യാതൊരു വാര്‍ത്തയില്ല.
ഇതേ പോലെ മറ്റേ വാദവും തെറ്റാണ് എന്ന് ആര്‍കൈവസ് പരിശോധിച്ചപ്പോള്‍ കണ്ടെത്തി. ഒക്ടോബര്‍ 21, 1962ലെ ദി സണ്‍ഡേ സ്റ്റാന്‍ഡേര്‍ഡ് ദിനപത്രത്തിന്‍റെ ഒരു സ്ക്രീന്‍ഷോട്ടാണ് നെഹ്‌റുവിനെ ജനങ്ങള്‍ മര്‍ദിച്ചു എന്ന വ്യാജ സ്ക്രീന്‍ഷോട്ടുമായി ചേര്‍ത്തി പ്രചരിപ്പിക്കുന്നത്. ദിനപത്രത്തിന്‍റെ യഥാര്‍ത്ഥ സ്ക്രീന്‍ഷോട്ട് നമുക്ക് താഴെ കാണാം.

The Indian Express – Google News Archive Search
പണ്ഡിറ്റ് നെഹ്‌റുവിനെ കുറിച്ച് പ്രചരിപ്പിക്കുന്ന രണ്ട് വാദങ്ങള്‍ക്കും യാതൊരും അടിസ്ഥാനമില്ല എന്ന് ഇതോടെ വ്യക്തമാകുന്നു. ഇന്നി ചിത്രത്തിനെ കുറിച്ച് അറിയാം. ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്രം 1962ല്‍ നടന്ന കോണ്‍ഗ്രസിന്‍റെ ഒരു സമ്മേളനത്തിന്‍റെതാണ് എന്ന് കണ്ടെത്തി. അന്ന് കോണ്‍ഗ്രസ് അണികള്‍ തമ്മില്‍ പരിഭ്രമമുണ്ടായി അവര്‍ ഇവിടെ അവിടെ ഓടാന്‍ തുടങ്ങി ഇതില്‍ 24 പേര്‍ക്ക് പരിക്കേറ്റിയിരുന്നു. ഈ സംഭവം നടന്നത് ജനുവരി 1962ല്‍ പട്നയിലാണ്. അണികളെ സമാധനപെടുതാന്‍ അവര്‍ക്കിടയില്‍ പോകാന്‍ ശ്രമിക്കുന്ന നെഹ്‌റുവിനെ ഒരു സെക്യൂരിറ്റി ഗാര്‍ഡ് പിന്നില്‍ നിന്ന് പിടിക്കുന്ന കാഴ്ചയാണ് നാം ഫോട്ടോയില്‍ കാണുന്നത്. ചിന്താകുലമായ അദ്ദേഹം അണികളിലുള്ള പരിഭ്രാന്തി മാറ്റാനുള്ള നൈരാശ്യപൂര്‍ണമായ ശ്രമം ചെയ്യുന്നത് നമുക്ക് കാണാം. അദ്ദേഹത്തിനെ ആരും മര്‍ദ്ദിച്ചിട്ടുണ്ടായിരുന്നില്ല.

NEHRU ALMOST FALLS | Buy Photos | AP Images | DetailView
നിഗമനം
1962ല്‍ പട്നയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു സമ്മേളനത്തില്‍ എടുത്ത പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റുവിന്‍റെ ചിത്രത്തിനെ തെറ്റായ വിവരണം ചേര്‍ത്തി സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണമാണ് നടക്കുന്നത്.

Title:പണ്ഡിറ്റ് നെഹ്‌റുവിന്‍റെ 1962ലെ ഒരു ചിത്രം ഉപയോഗിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണം…
Fact Check By: Mukundan KResult: False
