
സാമൂഹ്യ സമത്വത്തിലൂടെ ജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ശക്തിപ്പെടുത്തി രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം ഉയര്‍ന്നുവെന്ന പ്രഖ്യാപനവുമായി 2025 നവംബര്‍ ഒന്നിന് കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ ദാരിദ്യത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഏതാനും സ്ത്രീകളും കുട്ടികളും ഒരു ചെറിയ കുടിലിന് മുന്നില്‍ നില്‍ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള ചിത്രമാണ് ഇതെന്നും പൂര്‍ണ്ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം നടപ്പിലാക്കാതെയാണ് പ്രഖ്യാപനം എന്നും ആരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “നാളെ മുതൽ ഇവരും “ദരിദ്ര-മുക്ത” കേരളീയർ..!!”

എന്നാല്‍ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ചിത്രം പതിനഞ്ച് വര്‍ഷത്തോളം പഴയതാണെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി.
വസ്തുത ഇതാണ്
ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ നിരവധി മാധ്യമ റിപ്പോര്‍ട്ടുകളിലും മറ്റും ഈ ചിത്രം ഉപയോഗിച്ചതായി കണ്ടെത്തി. ആദിവാസി വിഭാഗവുമായി ബന്ധപ്പെട്ട വാര്‍ത്തകളിലും റിപ്പോര്‍ട്ടുകളിലുമാണ് ഈ ചിത്രം പ്രതീകാത്മകമായി ഉപയോഗിച്ചിട്ടുള്ളത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ പതിപ്പ് 2013 ഓഗസ്റ്റ് ഏഴിന് ദാരിദ്ര്യത്തെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇതേ ചിത്രമുണ്ട്. ദി ഹിന്ദു 2016 നവംബര്‍ 10 ന് ഇതേ ചിത്രം ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് 2010 ഏപ്രില്‍ 23 ന് പോണ്ടിച്ചേരി യുണിവേഴ്സിറ്റിയിലെ ഗവേഷണ പ്രോഗ്രാമിന്‍റെ ഭാഗമായി സമൂഹ ഉള്‍പ്പെടുത്തല്‍-ഒഴിവാക്കല്‍ പ്രവണതയെ കുറിച്ചുള്ള പ്രബന്ധത്തില്‍ പ്രസിദ്ധീകരിച്ച ചിത്രമാണിതെന്നും മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ഭാഗത്ത് അധിവസിക്കുന്ന ചോലനായ്ക്ക വിഭാഗത്തില്‍പെട്ട ആദിവാസികളെക്കുറിച്ചാണ് പഠനമെന്നുമാണ്.

ഈ ചിത്രം എപ്പോള്‍ ആരാണ് പകര്‍ത്തി എന്നതിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചില്ല.

എങ്കിലും പ്രചരിക്കുന്ന ചിത്രത്തിന് പതിനഞ്ചോ അതിലേറെയോ വര്‍ഷം പഴക്കമുണ്ട്. നിലവിലെ കേരളവുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല.
അതേസമയം അതിദരിദ്രമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്നതില്‍ പല വിമര്‍ശനങ്ങളുമുണ്ട്. എന്നാല്‍ ഏതൊക്കെ മാനദണ്ഡങ്ങൾ പ്രകാരമാണ് പ്രഖ്യാപനം നടത്തുന്നതെന്ന് സര്‍ക്കാര്‍ രേഖകളില്‍ വിശദമാക്കുന്നുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനത്തിനിടയിലും കേരളത്തില്‍ അതിദരിദ്രര്‍ എന്ന് പ്രചരിപ്പിക്കുന്ന ചിത്രം വളരെ പഴയത്…
Fact Check By: Vasuki SResult: Misleading


