
വിവരണം
കരിപ്പൂരില്‍ വിമാന അപകടമുണ്ടായ സമയത്ത് പ്രതികൂല കാലാവസ്ഥയും കോവിഡ് പ്രോട്ടോക്കോളും വകവയ്ക്കാതെ സന്നദ്ധ സംഘടനകളും സുരക്ഷാ ഉദ്യോഗസ്ഥരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുന്നിലുണ്ടായിരുന്നു. മത-രാഷ്ട്രീയ സംഘടനകളുടെ സന്നദ്ധ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തന രംഗത്ത് മുന്‍നിരയിലുണ്ടായിരുന്നു. കരിപ്പൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അപകടത്തില്‍ പ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു, മാനവസേവ മാധവസേവ… എന്ന വിവരണവുമായി ചിത്രം സഹിതം ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ ഇതൊരു പഴയ ചിത്രമാണ്. കരിപ്പൂരുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല.
ചിത്രത്തിന്‍റെ യാഥാര്‍ഥ്യം
ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഈ ചിത്രം ആര്‍എസ്‌എസ് സംഘടനയുടെ ആന്ധ്രയിലെ ഫേസ്ബുക്ക് പേജില്‍ ഈ ചിത്രം 2014 ജൂലൈ 28 നു പോസ്റ്റ് ചെയ്തിട്ടുണ്ട്.

2009 ല്‍ ആന്ധ്രപ്രദേശിലുണ്ടായ പ്രളയവുമായി ബന്ധപ്പെട്ട ചിത്രമാണിത് എന്നു അനുമാനിക്കുന്നു. പല ആര്‍എസ്‌എസ് അനുഭാവികളും ഈ ചിത്രം മുമ്പ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

ചിത്രത്തിന് ഏതായാലും കരിപ്പൂരില്‍ ഇപ്പോള്‍ നടന്ന വിമാന ദുരന്തവുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്.
കഴിഞ്ഞ വര്‍ഷം ‘കേരളത്തിൽ പ്രളയക്കെടുതിയിൽ അകപ്പെട്ടവർക്ക് ദുരിതാശ്വാസസഹായവുമായി ആർഎസ്എസ്’ എന്ന വിവരണത്തോടെ ഒരു പോസ്റ്റു പ്രചരിച്ചിരുന്നു. ആര്‍എസ്‌എസ് ആന്ധ്രപ്രദേശ് അവരുടെ പോസ്റ്റില്‍ നല്കിയിരിക്കുന്ന ചിത്രങ്ങളില്‍ ഒരെണ്ണമാണ് അന്ന് പ്രചരിച്ചത്. 2009 ല്‍ ആന്ധ്രയിലുണ്ടായ വെള്ളപ്പൊക്ക സമയത്തുള്ളതാണ് ചിത്രം എന്നു ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ കണ്ടെത്തിയിരുന്നു.

ലിങ്ക് താഴെ:
ഈ ചിത്രം കേരളത്തില്‍ ദുരിതാശ്വാസ സഹായമായി അരി വിതരണം ചെയ്യുന്ന സേവ ഭാരതി പ്രവർത്തകരുടേതാണോ…?
നിഗമനം
പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് തെറ്റായ വാര്‍ത്തയാണ്. ആന്ധ്രപ്രദേശില്‍ നിന്നുമുള്ള ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ 2009 ലെ ചിത്രമാണ് കരിപ്പൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ സഹായം നല്കുന്നു എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത്.

Title:‘കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് ആര്‍എസ്‌എസ് സഹായം വിതരണം ചെയ്യുന്നു’ എന്ന മട്ടില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം ഏറെ പഴയതാണ്
Fact Check By: Vasuki SResult: False
