1956ല്‍ പണ്ഡിറ്റ്‌ നെഹ്‌റു ബ്രിട്ടീഷ്‌ പൌരത്വം സ്വീകരിക്കുന്നു എന്ന് വാദിച്ച് സമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയെ കുറിച്ച് പ്രചരിപ്പിക്കുന്ന വാദം തെറ്റാണെന്ന് കണ്ടെത്തി. ഈ വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റുവിനെ ബ്രിട്ടനില്‍ ആദരിക്കുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

ചാച്ചാജി എന്ന ദേശസ്നേഹി 1956ൽ ലണ്ടനിൽ വെച്ച് അവിടുത്തെ പൗരത്വം സ്വീകരിച്ചു.,ബ്രിട്ടീഷ് രാജ്ഞിയോട് തന്റെ കൂറു പ്രഖ്യാപിക്കുന്ന അസുലഭ നിമിഷം.”

എന്നാല്‍ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ്‌ നെഹ്‌റു ഈ വീഡിയോയില്‍ ശരിക്കും ബ്രിട്ടിഷ് പൌരത്വം സ്വീകരിച്ചുവോ? എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് ഞങ്ങള്‍ യുട്യൂബില്‍ കീ വേര്‍ഡ്‌ സര്‍ച്ച് നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ബ്രിട്ടീഷ്‌ പാഥേ അവരുടെ ചാനലില്‍ പ്രസിദ്ധികരിച്ച ഈ വീഡിയോ ലഭിച്ചു. വീഡിയോയുടെ വിവരണത്തോടെ മനസിലാവുന്നത് ഈ വീഡിയോ 1956ല്‍ പണ്ഡിറ്റ്‌ നെഹ്‌റുവും അന്നത്തെ ന്യൂസിലൻ്റ് പ്രധാനമന്ത്രി സീഡ്നീ ഹോളണ്ട് എന്നിവരെ ഫ്രീഡ൦ ഓഫ് ദി സിറ്റി ഓഫ് ലണ്ടന്‍ ബഹുമാനം നല്‍കുന്നതിൻ്റെ വീഡിയോയാണിത്.

ഈ ബഹുമാനം ലണ്ടന്‍ നഗരത്തിനോട് ബന്ധമുള്ള പ്രശസ്തമായ വ്യക്തികള്‍ക്ക് ലഭിക്കുന്നതാണ്. ഇതില്‍ അവര്‍ക്ക് ബ്രിട്ടീഷ്‌ പൌരത്വം നല്‍കാറില്ല, ഈ ബഹുമാനം ലഭിച്ച ആരും ബ്രിട്ടീഷ്‌ പൌരന്‍ ആവരുമില്ല. ഈ സമ്മാനം നല്‍കുന്നത് ലണ്ടനിലെ ഗില്‍ഡ്ഹാലില്‍ നടക്കുന്നതാണ്. ഈ പരിപാടി തുടങ്ങിയത് പതിമുന്നാംrxi നൂറ്റാണ്ടിലാണ്. അന്ന് ലണ്ടനില്‍ ഒരു പൌരനെ വിമുക്തനായി പ്രഖ്യാപിക്കാനായിരുന്നു. ഈ സമ്മാനം നല്‍കിയിരുന്നത്. പക്ഷെ പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ ലണ്ടനുമായി ബന്ധപെട്ട പ്രശസ്ത വ്യക്തികളെ ബഹുമാനിക്കാന്‍ ഈ സമ്മാനം നല്‍കാന്‍ തുടങ്ങിയത്. (Source)

ഈ സമ്മാനത്തിന് പൌരത്വമായി യാതൊരു ബന്ധമില്ല. 1996 വരെ വരും ബ്രിട്ടീഷ്‌ അതവ കോമണ്‍വെല്‍ത് രാജ്യങ്ങളിലെ പൌരന്മാര്‍ക്കായി മാത്രമേ ഈ സമ്മാനം ലഭിക്കാറു ള്ളൂ. പക്ഷെ നിലവില്‍ എത് രാജ്യത്തിലെ പൌരനും ഈ സമ്മാനം നേടാം.

വാര്‍ത്ത‍ വായിക്കാന്‍ - BBC | Archived Link

മുകളില്‍ നല്‍കിയ ബിബിസിയുടെ വാര്‍ത്ത‍യിലും നെഹ്‌റു ബ്രിട്ടീഷ്‌ പൌരത്വം സ്വീകരിച്ചു എന്ന തരത്തില്‍ യാതൊരു പരാമര്‍ശമില്ല. ഈ സമ്മാനം പല ഭാരതിയര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ കൊല്ലം ലണ്ടനിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റീജണല്‍ ഹെഡ് ശരദ് ചാന്‍ഡക്കിന് ഈ സമ്മാനം ലഭിച്ചിരുന്നു.

Archived Link

ഇരട്ട പൌരത്വം ഇന്ത്യന്‍ ഭരണഘടന പ്രകാരം നിയമവിരുദ്ധമാണ്. നിയമപരമായി ഇന്ത്യന്‍ പൌരന്മാര്‍ക്ക് ഇന്ത്യന്‍ പൌരത്വം വിടാതെ മറ്റേയൊരു രാജ്യത്തിന്‍റെ പൌരത്വം സ്വീകരിക്കാന്‍ ആകില്ല. മറ്റേ രാജ്യത്തിന്‍റെ പൌരത്വം സ്വീകരിച്ചാല്‍ ഇന്ത്യന്‍ പൌരത്വം ഇല്ലാതെയാകും. അങ്ങനെ പണ്ഡിറ്റ്‌ നെഹ്‌റു ഇന്ത്യന്‍ പ്രധാനമന്ത്രിയായിരിക്കു മ്പോള്‍ മറ്റൊരു രാജ്യത്തിന്‍റെ പൌരത്വം സ്വീകരിക്കും എന്ന് അസാധ്യമാണ്.

നിഗമനം

പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു ലണ്ടനില്‍ ഫ്രീഡ൦ ഓഫ് ദി സിറ്റി ഓഫ് ലണ്ടന്‍ സമ്മാനം നേടുന്നത്തിന്‍റെ വീഡിയോയാണ് അദ്ദേഹം ബ്രിട്ടീഷ്‌ പൌരത്വം സ്വീകരിക്കുന്നു എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നത് അന്വേഷണത്തില്‍ നിന്ന് വ്യക്തമാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വൈറല്‍ വീഡിയോ: പണ്ഡിറ്റ്‌ നെഹ്‌റു ബ്രിട്ടീഷ്‌ പൌരത്വം സ്വീകരിച്ചു എന്ന വ്യാജ പ്രചരണം...

Fact Check By: Mukundan K

Result: False