
റോഡിന് ഇരുവശങ്ങളില്‍ മാത്രം ടാര്‍ ചെയ്ത് നടുവില്‍ ഒന്നും ചെയ്യാതെ പണിത നീളത്തിലുള്ള ഒരു റോഡിന്‍റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
നീളത്തിലുള്ള റോഡില്‍ വിചിത്രമായി ഇരുവശവും മാത്രമാണ് ടാര്‍ ചെയ്തിരിക്കുന്നത്. നടുവില്‍ പഴയ അവസ്ഥ തന്നെയാണ് കാണുന്നത്. റോഡിന്‍റെ നീളത്തില്‍ അങ്ങോളം ഇങ്ങനെതന്നെയാണ് എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ഈ വിചിത്രമായ റോഡ് നിര്‍മ്മിതി ഉത്തര്‍പ്രദേശിലാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “നാല് ടയർ മാത്രമുള്ള വാഹനങ്ങൾക്ക് വേണ്ടി റോഡ് മുഴുവൻ ടാർ ചെയ്ത് കാശ് കളയാതെ ഊപിയിൽ പണിഞ്ഞ പുതിയ സ്പേസ് ടെക്നോളജി റോഡ്…..“
എന്നാല്‍ തെറ്റായ പ്രചരണമാണ് ഇതെന്നും റോഡിന് ഉത്തര്‍പ്രദേശുമായോ അല്ലെങ്കില്‍ ഇന്ത്യയുമായി തന്നെയോ യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇങ്ങനെ
ഇതേ ചിത്രം കഴിഞ്ഞ കൊല്ലം കേരളത്തിലെ റോഡാണ് എന്നവകാശപ്പെട്ട് പ്രചരിച്ചിരുന്നു. ഞങ്ങള്‍ അന്ന് ചിത്രത്തെ കുറിച്ച് അന്വേഷണം നടത്തി ഫാക്റ്റ് ചെക്ക് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ബള്‍ഗേറിയയിലെ ഒരു വെബ്സൈറ്റില്‍ ഈ റോഡിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് ലഭിച്ചു. ഈ റോഡ് ബള്‍ഗേറിയയിലെ ദ്രാഗാലെവ്റ്റ്സി (Dragalevtsi) എന്ന നഗരത്തിലെതാണ് എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വാര്‍ത്ത പ്രകാരം ഈ റോഡ് റെയില്‍വേ ട്രാക്കിനു സമാനമായാണ് നിര്‍മ്മാണ തൊഴിലാളികള്‍ ടാര്‍ ഇട്ടത്. കൂടാതെ കൈ ഉപയോഗിച്ച് കുത്തിയാല്‍ പോലും റോഡിന്‍റെ മുകളില്‍ ഇട്ട ടാര്‍ പൊളിഞ്ഞടരുന്നുവെന്നും പ്രദേശവാസികള്‍ അറിയിക്കുന്നു. ഈ റോഡ് ഇങ്ങനെ നിര്‍മ്മിച്ചതിന് പിന്നിലെ ചേതോവികാരം എന്താണെന്ന് ആര്‍ക്കും വ്യക്തമല്ല. ഇതേ വാര്‍ത്ത തന്നെയാണ് മറ്റു ബള്‍ഗേറിയന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
നിഗമനം
ഉത്തര്‍പ്രദേശില്‍ നിര്‍മ്മിച്ച വിചിത്രമായ റോഡ് എന്ന പേരില്‍ പ്രചരിപ്പിക്കുന്ന റോഡിന്‍റെ ഫോട്ടോ യഥാര്‍ത്ഥത്തില്‍ ബള്‍ഗേറിയയിലെതാണ് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഉത്തര്‍പ്രദേശുമായോ അല്ലെങ്കില്‍ ഇന്ത്യയുമായി തന്നെയോ റോഡിന് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ബള്‍ഗേറിയയില്‍ നിന്നുള്ള വിചിത്രമായ ഈ റോഡിന് ഉത്തര്‍പ്രദേശുമായി ബന്ധമില്ല, സത്യമറിയൂ…
Written By: Vasuki SResult: False
