
വിവരണം
സാമുഹ മാധ്യമങ്ങളില്‍ തടങ്കല്‍ പാളയത്തിന്‍റെ എന്ന് വാദിച്ച് പല ചിത്രങ്ങള്‍ വൈറലാവുകയാണ്. ഇതില്‍ പല ചിത്രങ്ങളും വീഡിയോകളും വ്യജമാന്നെണ് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി. ഇതില്‍ ചില അന്വേഷണ റിപ്പോര്‍ട്ടുകളുടെ ലിങ്ക് താഴെ നല്‍കിട്ടുണ്ട്.
- ഈ പിഞ്ചു കുഞ്ഞ് യുപി പോലീസിന്റെ മര്‍ദ്ദനമൂലമല്ല പരിക്കേറ്റത്. സത്യാവസ്ഥ ഇങ്ങനെ…
- FACT CHECK: ശ്രിലങ്കയിലെ വീഡിയോ ഇന്ത്യയുടെ തടങ്കല്‍പാളയം എന്ന തരത്തില്‍ പ്രചരിക്കുന്നു.
ഇതേ പരമ്പരയില്‍ ഒരു ചിത്രം കൂടി വന്നിട്ടുണ്ട്. ചിത്രത്തില്‍ ഒരു സ്ത്രി തന്‍റെ കുഞ്ഞിനെ ഒരു ഇരുമ്പ് അഴിയുടെ ഇടയില്‍ നിന്ന് മുലപ്പാല്‍ നാല്‍കുന്നതായി നമുക്ക് കാണാന്‍ കഴിയുന്നു. ഈ ചിത്രം ഒരു കോണ്‍സന്റ്രെഷന്‍ ക്യാമ്പിന്‍റെതാണ് എന്ന് വാദിക്കുന്ന ഒരു പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

| Archived Link |
പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “കോൺസെൺട്രേഷൻ ക്യാമ്പിന്‍റെ ഭീകരത നമ്മിലേക്കെത്താൻ അധിക സമയം വേണ്ട ഇന്ത്യൻ ജനതയുടെ മണ്ണും മനസ്സും വെട്ടി മുറിക്കുന്ന വർഗീയ്യ ഫാഷിസ്റ്റുകൾക്കെതിരെ ജീവൻ കൊടുത്തും നമ്മൾ പോരാടും. പോരാടണം നാളെ നമ്മുടെ മക്കൾക്ക് വേണ്ടി
#opposeCAB
#opposeBJP
#opposeRSS”
ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന്‍ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
പ്രസ്തുത പോസ്റ്റില്‍ നല്‍കിയ ചിത്രം ഞങ്ങള്‍ Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണത്തിന്‍റെ ഫലങ്ങളില്‍ ഞങ്ങള്‍ക്ക് ഒരു ബ്ലോഗ് ലഭിച്ചു. ബ്ലോഗിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

| Controa Punto Blog | Archived Link |

ഈ ബ്ലോഗിന്‍റെ ഗൂഗിളില്‍ പരിഭാഷണം പരിശോധിച്ചപ്പോള്‍ ഈ വീഡിയോ അര്‍ജന്‍റിനയിലെതാണ് എന്ന് മനസിലായി.
അര്‍ജന്‍റിനയില്‍ ഒരു അനധികൃത കോളനിയുടെ ചുറ്റത്തില്‍ സ്റ്റീല്‍ വേലിയുടെ ഒരു കോമ്പൌണ്ട് കെട്ടി. ഇതോട് നഗരത്തിലെ മറ്റേ ആളുകളുമായി ഈ കോളനിയിലെ നിവാസികള്‍ പിരിഞ്ഞു. ഇതില്‍ പെട്ട ഒരു അമ്മയുടെ അവസ്ഥയാണ് നമ്മള്‍ ചിത്രത്തില്‍ കാണുന്നത്. ഈ സ്ത്രി ഈ ഇരുമ്പ് അഴിയുടെ ഒരു ഭാഗത്ത് പെട്ടുപോയി. ഭര്‍ത്താവും കുഞ്ഞും അഴിയുടെ മറു ഭാഗത്തും. കുട്ടിയെ മുലപ്പാല്‍ കുടിപ്പിക്കാനായി ഭര്‍ത്താവ് കുഞ്ഞിനെ കൊണ്ട് അഴിയുടെ അടുത്ത് പോയി. കുട്ടിയുടെ അമ്മ അഴിയുടെ ഇടയില്‍ നിന്ന് സ്ത്രി കുഞ്ഞിനെ പാല്‍ കുടിപ്പിച്ചു. ഈ ദൃശ്യമാണ് നാം ചിത്രത്തില്‍ കാണുന്നത്. ഇത് കോണ്‍സന്റ്രെഷന്‍ ക്യാമ്പ് അല്ല. ബ്ലോഗില്‍ ഈ ക്യാമ്പിന്‍റെ ദൃശ്യങ്ങളും ലഭ്യമാണ്.
നിഗമനം
പോസ്റ്റില്‍ നല്‍കിയ ചിത്രം കോണ്‍സന്റ്രെഷന്‍ ക്യാമ്പിന്‍റെതല്ല. ഇന്ത്യയുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല. തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് ഈ ചിത്രം പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത്.
Title:ഈ ചിത്രം കോൺ സൺട്രേഷൻ ക്യാമ്പിന്റെതല്ല. സത്യാവസ്ഥ ഇങ്ങനെ….
Fact Check By: Mukundan KResult: False


