വിവരണം

യുപിയില്‍ പോലിസ് ജാതിയുടെയും മതത്തിന്‍റെയും പേരില്‍ പിഞ്ചു കുഞ്ഞുങ്ങളെ പോലും ഒഴാവാക്കുന്നില്ല. അവരെയും ക്രൂരമായി വേട്ടയാടുന്നു എന്ന തരത്തിലുള്ള പല പോസ്റ്റുകളും അനേകം പേര്‍ പങ്കു വയ്ക്കുന്നുണ്ട്. 30 ഡിസംബര്‍ മുതല്‍ സമുഹ മാധ്യമങ്ങളില്‍ ഒരു ചിത്രം ഏറെ പ്രചരിക്കുകയാണ്. ചിത്രത്തില്‍ ഹിജാബ് ധരിച്ച ഒരു സ്ത്രിയുടെ കയ്യില്‍ ഗുരുതരമായി പരിക്കേറ്റ ഒരു പിഞ്ചു കുഞ്ഞിനേയും നമുക്ക് കാണാം. കുഞ്ഞിന്‍റെ കഴുത്തിലും നടുവിലും പരിക്കുകള്‍ നമുക്ക് ചിത്രത്തില്‍ കാണുന്നു. ഇത്തരത്തില്‍ ഒരു പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രക്രമാണ്: “പിഞ്ച് കുഞ്ഞുങ്ങളെ പോലും ജാതിയുടെയും മതത്തിന്‍റെയും പേരിൽ വേട്ടയാടുന്ന നരഭോജി”. വെറും മുന്ന്‍ മണിക്കൂറില്‍ പോസ്റ്റിന് ലഭിച്ചത് 1200 ക്കാളധികം ഷെയറുകളാണ്. ഇത് പോലെയുള്ള പല പോസ്റ്റുകള്‍ ഫെസ്ബൂക്കില്‍ പ്രചരിക്കുന്നതായി നമുക്ക് കാണാം.

പോസ്റ്റില്‍ യോഗിയെ രാക്ഷസനായി കാണിക്കുന്ന ഒരു ചിത്രത്തിനോടൊപ്പം നല്‍കിയ മറ്റേ ചിത്രത്തില്‍ പരിക്കേറ്റ കുഞ്ഞിന്‍റെ ഫോട്ടോ നല്‍കിയിട്ടുണ്ട്. കൂടാതെ ഒരു സ്റ്റോറിയുടെ സ്ക്രീന്‍ശോട്ടുണ്ട്. “UPയില്‍ യോഗിയുടെ പോലീസിന്‍റെ നരനായാട്ട് പിഞ്ചു കുഞ്ഞുങ്ങളെ പോലും വെറുതെ വിടുന്നില്ല” എന്നാണ് ഈ സ്റ്റോറിയുടെ അടികുറിപ്പ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ യുപി പോലിസ് പോസ്റ്റില്‍ ആരോപിക്കുന്ന പോലെ ഈ പിഞ്ചു കുഞ്ഞിന്‍റെ മുകളില്‍ ക്രൂരത കാണിച്ചുവോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തില്‍ കാണുന്ന കുഞ്ഞിന് യുപിയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയാന്‍ ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി. ഗൂഗിളില്‍ നടത്തിയ റിവേഴ്സ് ഇമേജ് അന്വേഷണത്തിന്‍റെ പരിണാമങ്ങളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

റിവേഴ്സ് ഇമേജ് അന്വേഷണ ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ ചിത്രമുള്ള ചില ഉര്‍ദു പോസ്റ്റുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു.

FacebookArchived Link

ഈ ചിത്രം പ്രസിദ്ധികരിച്ചത് 12 നവംബറിലാണ്. ഈ ചിത്രം പഴയതാണ് എന്ന് ഇതോടെ തെളിയുന്നു. കുടാതെ ഫെസ്ബൂകില്‍ നിന്ന് ലഭിച്ച പരിഭാഷ കൊണ്ട് പോസ്റ്റില്‍ നായകള്‍ക്ക് വാക്സിന്‍ നല്‍കുന്ന കാര്യമാണ് പറയുന്നത് എന്ന് മനസിലാക്കുന്നു. ഞങ്ങള്‍ റിവേഴ്സ് ഇമേജ് അന്വേഷണ ഫലങ്ങളില്‍ ഒരു ഉര്‍ദു വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച വാര്‍ത്ത‍ ഞങ്ങള്‍ക്ക് ലഭിച്ചു. വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

Pak TVArchived Link

വാര്‍ത്ത‍യിലും ഇതേ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. വാര്‍ത്ത‍ പ്രസിദ്ധികരിച്ചത് നവംബര്‍ 12, 2019നാണ്. വാര്‍ത്ത‍യുടെ ഗൂഗിളിന്‍റെ സഹായത്തോടെ പരിഭാഷ ചെയ്തപ്പോള്‍ ഈ കുട്ടി പാകിസ്ഥാനിലേതാണ് എന്നിട്ട്‌ നായ കടിച്ചതിനാണ് കുട്ടിയുടെ ഇങ്ങനെയൊരു അവസ്ഥയുണ്ടായതെന്ന് വാര്‍ത്ത‍യില്‍ പറയുന്നു.

ഞങ്ങള്‍ ഗൂഗിളില്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഒരു പാകിസ്ഥാനി ഇംഗ്ലീഷ് വെബ്സൈറ്റ് ബോള്‍ന്യൂസ്‌. കോമില്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍ ഞങ്ങള്‍ക്ക് ലഭിച്ചു. വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

Bol NewsArchived Link

വാര്‍ത്ത‍ പ്രകാരം പാകിസ്ഥാനിലെ സിന്ധില്‍ ഓക്ര എന്ന നഗരത്തില്‍ ഫോട്ടോയില്‍ കാണുന്ന ഈ പിഞ്ചു കുഞ്ഞിനെ ഒരു പട്ടി കടിച്ചു. ഇതാണ് യഥാര്‍ത്ഥ സംഭവം.

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്. ചിത്രം ഇന്ത്യയിലെതല്ല പാകിസ്ഥാനിലേതാണ്. ചിത്രത്തില്‍ കാണുന്ന കുഞ്ഞിനെ പരിക്കേറ്റത് ഒരു പട്ടിയുടെ ആക്രമണത്തിലാണ്.

Avatar

Title:ഈ പിഞ്ചു കുഞ്ഞ് യുപി പോലീസിന്‍റെ മര്‍ദ്ദനമൂലമല്ല പരിക്കേറ്റത്. സത്യാവസ്ഥ ഇങ്ങനെ...

Fact Check By: Mukundan K

Result: False