
മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നത്തിന്‍റെ ഇടയില്‍ ഉപയോഗിക്കരുത് എന്ന താക്കീത് പല തവണ നമ്മള്‍ കേട്ടിട്ടുണ്ടാകാം. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഉപയോഗിക്കുന്നത്തിന്‍റെ ഇടയില്‍ സംഭവിച്ച അപകടത്തില്‍ പലര്‍ക്കും ജീവന്‍ നഷ്ടപ്പെടുത്തേണ്ടി വന്നിട്ടുണ്ട് എന്ന് വാര്‍ത്തകളില്‍ നിന്ന് മനസിലാവുന്നു. റിപ്പോര്‍ട്ട് 1, റിപ്പോര്‍ട്ട് 2. ഇതേ സന്ദര്‍ഭത്തില്‍ മലപ്പുറം സ്വദേശിയായ ഒരു വ്യക്തി മൊബൈല്‍ ഫോണ്‍ ചാര്‍ജിങ്ങിലുള്ള മൊബൈല്‍ ഫോണില്‍ ഹെഡ്ഫോണ്‍ കുത്തി പാട്ടു കേള്‍ക്കുന്നതിന്‍റെ ഇടയില്‍ അപകടം സംഭവിച്ച് മരിച്ചു എന്ന് വാദിച്ച് ചില സന്ദേശങ്ങള്‍ വാട്സാപ്പില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഷെയര്‍ചാറ്റ്, ഫെസ്ബൂക്ക് എന്നി മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രത്തിനു മൊബൈല്‍ ഫോണുമായി യാതൊരു ബന്ധവുമില്ല എന്ന് മനസിലായി. ചിത്രം യഥാര്‍ത്ഥത്തില്‍ കാശ്മീരില്‍ പെലെറ്റ് ഗണ്‍ ആക്രമണത്തില്‍ പരിക്കേറ്റ ഒരു വ്യക്തിയുടെതാണ് എന്ന് വാദിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ കൊല്ലങ്ങളായി പ്രചരിക്കുകയാണ്. പ്രചാരണത്തിനെ കുറിച്ച് കൂടതല്‍ അറിയാനും അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ വായിക്കൂ.
പ്രചരണം
വാട്സാപ്പ് സന്ദേശം–

ഫെസ്ബൂക്ക് പോസ്റ്റ്–

വെബ്സൈറ്റുകള്‍–

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “പ്രിയ സുഹൃത്തുക്കളെ.. ഇത് ഇന്നലെ ദുബായിലെ അൽ-ഐൻ എന്ന സ്ഥലത്ത് നടന്നതാണ്. ഇയാൾ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മൊബൈൽ ചാർജ്ന് വെച്ച് ഹെഡ് ഫോൺ വെച്ച് പാട്ട് കേട്ട് ഉറങ്ങിയതാണ് രാവിലെ എഴുന്നേൽക്കാതായപ്പോൾ സുഹൃത്തുക്കൾ നോക്കിയപ്പോൾ മരിച്ചു കിടക്കുന്നതാ കണ്ടത്.. ഇയാൾ മലപ്പുറം മുസലിയാരങ്ങാടി സ്വദേശിയാണ് ദയവ് ചെയ്ത് നിങ്ങൾ മൊബൈൽ ചാർജ്ന് വെച്ച് ഹെഡ്ഫാൺ യുസ് ചെയ്യരുത് അപേക്ഷയാണ്. കഴിയുന്നതും ഇത് എല്ലാവരിലും എത്തിക്കുക… പ്രവീൺ കൈലാസ്”
വസ്തുത അന്വേഷണം
ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് അന്വേഷണത്തിന്‍റെ ഫലങ്ങളില്‍ 2015ല്‍ ചെയ്ത ഈ ട്വീറ്റ് ലഭിച്ചു.

ട്വീറ്റ് അനുസരിച്ച് ഈ ചിത്രം ഒക്ടോബര്‍ 2015ല്‍ ഇന്ത്യന്‍ സൈന്യവും കാശ്മീരിലെ ജനങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പെലെറ്റ് ഗണ്ണില്‍ നിന്ന് ഫയര്‍ ചെയ്ത് പെലെറ്റുകള്‍ കൊണ്ട് പരിക്കേറ്റ ദക്ഷിണ കാശ്മീരിലെ ഒരു യുവാവിന്‍റെതാണ്. 2015 ഒക്ടോബര്‍ മാസത്തില്‍ ട്വീറ്റില്‍ പറയുന്ന ബിജ്ബെഹാരയില്‍ സാഹിദ് എന്ന ട്രുക്ക് കണ്ടക്ടരിന്‍റെ മരണത്തിനെ തുടര്‍ന്ന്‍ സ്ഥിതികള്‍ മോശമായിട്ടുണ്ടായിരുന്നു. ഇതിനെ നേരിടാന്‍ പോലീസ് ബിജ്ബെഹാരയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ടായിരുന്നു.

ചിത്രത്തില്‍ കാണുന്ന പരിക്ക് പെല്ലെറ്റ് ഗണ്‍ ആക്രമണത്തില്‍ ഉണ്ടാവുന്ന പരിക്ക് തന്നെയാണ് എന്ന് മനസിലാവുന്നു. ഈ ചിത്രം പല കാശ്മീരി ബ്ലോഗുകളും ഉപയോഗിച്ചിട്ടുണ്ട്. ഈ ചിത്രം ചില ഇന്തോനേഷ്യന്‍ സാമുഹ്യ മാധ്യമ ഉപഭോക്തക്കള്‍ തെറ്റായ വിവരം ചേര്‍ത്തി പ്രചരിപ്പിച്ചിരുന്നു.

ഇവിടെയില്‍ നിന്നാണ് ഈ വ്യാജ പ്രചാരണത്തിന്‍റെ തുടക്കമുണ്ടായത് എന്ന് തോന്നുന്നു. 2016 മുതല്‍ എല്ലാം കൊല്ലം ഈ വ്യാജപ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഈ വ്യാജപ്രചരണത്തിനെ കുറിച്ച് അന്വേഷിച്ച ഇന്തോനേഷ്യന്‍ വസ്തുത അന്വേഷണ വെബ്സൈറ്റ് ടേണ്‍ ബാക്ക് ഹോക്സ് അറിയിക്കുന്നു. ഇതിനെ കുറിച്ച് അവരും അന്വേഷണം നടത്തിയിട്ടുണ്ട്.
നിഗമനം
പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം മൊബൈല്‍ ഫോണ്‍ ചാര്‍ജിങ്ങിലുള്ളപ്പോള്‍ ഹെഡ്ഫോണ്‍ ഉപയോഗിച്ച് പാട്ട് കേള്‍ക്കുന്നത്തിന്‍റെ ഇടയില്‍ സംഭവിച്ച് മരിച്ച മലപ്പുറം സ്വദേശി യുവാവിന്‍റെ ഫോട്ടോ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം യഥാര്‍ഥത്തില്‍ ആദ്യം പ്രത്യക്ഷപെടുന്നത് 2015ല്‍ കാശ്മീരില്‍ പെലെറ്റ് ഗണ്‍ ആക്രമണത്തില്‍ പരിക്കെട്ടിയ ഒരു യുവാവ് എന്ന രിതിയിലാണ്. ഈ ഫോട്ടോ ഹെഡ്ഫോണിന്‍റെ കഥയും ചേര്‍ത്ത് ഇന്തോനേഷ്യയില്‍ പ്രചരിപ്പിക്കുകയുണ്ടായി അവിടെ നിന്ന് ഇന്ത്യയിലും ചിലര്‍ ഇതേ വിവരണം വെച്ച് കൊല്ലങ്ങളായി പ്രചരിപ്പിക്കുകയാണ്.
Title:ഈ ചിത്രം മൊബൈല്‍ ഫോണ്‍ സ്ഫോടനത്തില്‍ മരിച്ച വ്യക്തിയുടെതല്ല; സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: False


