കോവിഡ്‌ കാലത്ത് ജനങ്ങള്‍ക്ക്‌ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പള്ളിയുടെ മുന്നില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ഒരു സംഘത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം ഇപ്പോഴ്തെതല്ല എന്ന് കണ്ടെത്തി. കുടാതെ ഈ ചിത്രം ഉത്തര്‍പ്രദേശിലെതുമല്ല എന്നും അന്വേഷണത്തില്‍ വ്യക്തമായി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് അറിയാം.

പ്രചരണം

Screenshot: Post claiming the image to be of Muslims in Ghaziabad feeding Hindus left starving because of the current covid situation.

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ മുസ്ലിം സമുദായത്തിലെ ചില വ്യക്തികള്‍ ഭക്ഷണം വിതരണം ചെയ്യുന്നതായി നമുക്ക് കാണാം. ഈ ചിത്രത്തിനോടൊപ്പം പ്രചരിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്:

മനുഷ്യത്വം മരിച്ചിട്ടില്ല..! സംസ്കാരം പോലും മറന്ന് മനുഷ്യൻ മനുഷ്യനോട് പാക്കിസ്ഥാനിൽ പോകാൻ പറയുന്ന ഈ കാലത്ത് അദ്ഭുതമാണ് ഇസ്ലാമിക വിശ്വാസികളുടെ കരുതലും സഹോദരസ്നേഹവും..! കോവിഡ് മൂലം അന്നം പോലും കിട്ടാതെ വിശന്നുപൊരിഞ്ഞ ഒരുകൂട്ടം ഹിന്ദുമതവിശ്വാസികളെ മസ്ജിദിലേക്ക് ക്ഷണിക്കുകയും അവിടെ അവർക്ക് വിഭവസമൃദ്ധമായ സദ്യയും നെയ്റോസ്റ്റും മസാലദോശയും ചപ്പാത്തിയും ചിക്കൻകറിയും നൽകി അവരുടെ വിശപ്പടക്കുകയും അവർക്ക് വിശ്രമിക്കാൻ ഇടവും നൽകിയ ഗാസിയാബാദിലെ മുസ്ലീങ്ങൾ..! റമദാൻ മാസത്തിൽ നൊയമ്പുനോറ്റുകൊണ്ട് ജലപാനം ചെയ്യാതെയാണ് ഇവർ തങ്ങളുടെ സഹോദരൻമാരായ ഹിന്ദുക്കളെ ഈവിധം പരിപാലിച്ചത് എന്നത് ഈ ത്യാഗത്തിന്‍റെ മാറ്റ് കൂട്ടുന്നു..! ഇസ്ലാം എന്നത് പരിപാവനമായ ജീവിതരീതിയാണ്..! ത്യാഗത്തിന്‍റെയും സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും പര്യായമായ പുണ്യപരിപാവനമായ ഇസ്ലാം..!

പക്ഷെ ചിത്രത്തില്‍ കാണുന്നവര്‍ മാസ്ക് ധരിച്ചിട്ടില്ല. ഇത് ചുണ്ടികാണിച്ച് പലരും കമന്‍റ് സെക്ഷനില്‍ ഈ ചിത്രം പഴയതാണ് എന്ന് കമന്‍റ് ചെയ്തിട്ടുണ്ട്.

Screenshot: User comments asking about absence of masks in the viral photo.

എന്നാല്‍ ഈ ചിത്രം യഥാര്‍ത്ഥത്തില്‍ എവിടെതെതാണ് നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിന്‍റെ നിജസ്ഥിതി അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പോസ്റ്റില്‍ നല്‍കിയ അതേ ചിത്രം അന്വേഷണത്തില്‍ ലഭിച്ചിലെങ്കിലും ഇതേ സംഭവത്തിന്‍റെ മറ്റു പല ചിത്രങ്ങളും ലഭിച്ചു. ഈ സംഭവം 2019 ജൂലയ് മാസത്തില്‍ ഡല്‍ഹിയിലെ ചാവരി ബാസാരിലെ ലാല്‍ കൂവാ എന്ന സ്ഥലത്ത് ഒരു ക്ഷേത്രത്തിന്‍റെ പ്രാന്‍ പ്രതിഷ്ഠ ചടങ്ങുകളുടെ ഭാഗമായിരുന്നു.

ലാല്‍ കുവായിലെ ഒരു ഹിന്ദു ക്ഷേത്രം കാലപത്തില്‍ തകര്‍ന്നപ്പോള്‍ 10 ദിവസത്തിന് ശേഷം ക്ഷേത്രം വിണ്ടും പണിത് വിഗ്രഹങ്ങളുടെ പ്രാന്‍ പ്രതിഷ്ഠ നടത്തുകയുണ്ടായി. ഈ ചടങ്ങ് പ്രാദേശിക വാസികളായ ഹിന്ദുക്കളും മുസ്‌ലിങ്ങളും കൂടെ ചേര്‍ന്നാണ് നടത്തിയത്. അമ്പലത്തിന്‍റെ മുന്നില്‍ അമന്‍ ഫൌണ്ടേഷന്‍ എന്നൊരു സംഘടനയുടെ അംഗങ്ങള്‍ ഭക്തര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. ഈ സംഭവത്തിന്‍റെ ചിത്രമാണ് നിലവില്‍ പോസ്റ്റില്‍ തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നത്. ഈ സംഭവത്തിനോട് ബന്ധപെട്ട ചില ചിത്രങ്ങള്‍ ANI അവരുടെ ട്വിട്ടര്‍ അക്കൗണ്ടിലൂടെ പങ്ക് വെച്ചിരുന്നു.

ഈ സംഭവത്തിന്‍റെ വേറെയൊരു ഫോട്ടോ ഹിന്ദുസ്ഥാന്‍ ടൈംസ്‌ അവരുടെ വാര്‍ത്ത‍യില്‍ നല്‍കിയിട്ടുണ്ട്. വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിയിട്ടുണ്ട്.

Screenshot: HT article, dated: Jul 10, 2019, titled: 10 days after clashes over parking, Muslims help install new idols at Lal Kuan temple.

ലേഖനം വായിക്കാന്‍-Hindustan Times

പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രവും ഹിന്ദുസ്ഥാന്‍ ടൈംസ്‌ നല്‍കിയ ചിത്രത്തില്‍ പല വ്യക്തികള്‍ നമുക്ക് കാണാം. ഭക്ഷണം വിളമ്പുന്നവരും ഭക്ഷണം വാങ്ങുന്നവരും രണ്ട് ചിത്രങ്ങളിലും ഒരേ വ്യക്തികള്‍ തന്നെയാണ്. ഈ സാമ്യത താഴെ നല്‍കിയ താരതമ്യം കണ്ടാല്‍ വ്യക്തമാകും.

Screenshot: The circled faces represented by different colours are the same persons in the corresponding images.

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രം 2019ല്‍ ഡല്‍ഹിയില്‍ എടുത്തതാണ്. ഈ ചിത്രത്തിന് നിലവിലെ കോവിഡ്‌ സാഹചര്യവുമായി യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:2019ലെ ചിത്രം ഗാസിയാബാദില്‍ പള്ളിക്ക് മുന്നില്‍ കോവിഡ്‌ കാലത്ത് നടക്കുന്ന സേവ പ്രവര്‍ത്തനം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു...

Fact Check By: Mukundan K

Result: False