FACT CHECK: ക്രോയേഷ്യയിലെ ഭുകമ്പത്തിന്‍റെ ചിത്രങ്ങള്‍ ഇറ്റലിയിലെ കൊറോണ ബാധയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു...
ഇറ്റലിയില്‍ കൊറോണ വൈറസ് മാഹാമാരിയില്‍ ഇത് വരെ ഏകദേശം 7000 പേരാണ് മരിച്ചിരിക്കുന്നത്. അതെ പോലെ 54000 പേര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുന്നു. വന്‍ നഷ്ടമാണ് കൊറോണ വൈറസ് ബാധയുടെ കാരണം ഇറ്റലിക്ക് സംഭവിച്ചിരിക്കുന്നത്. എന്നാല്‍ ലോക്ക് ഡൌനില്‍ കഴിയുന്നു ഇറ്റലിയിലെ പല ചിത്രങ്ങളും വീഡിയോകളും നാം സാമുഹ്യ മാധ്യമങ്ങളില്‍ കണ്ടിട്ടുണ്ടാകും. പക്ഷെ ഇറ്റലിയിലെ നിലവിലുള്ള കൊറോണ വൈറസ് ബാധയുടെ പേരില്‍ പല വ്യാജമായ ചിത്രങ്ങളും വീഡിയോകളും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കൊറോണ വൈറസ് മഹാമാരി മൂലം ലോകത്തില്‍ പല ഇടത്തും ജനങ്ങള്‍ ലോക്ക് ഡൌണില്‍ കഴിയുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ക്ക് തെറ്റിധാരണ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ ഒരു പോസ്റ്റ് സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആക്കുന്നുണ്ട്. പോസ്റ്റില്‍ ഇറ്റലിയുടെ നിലവിലെ അവസ്ഥ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങളില്‍ പലതും ഇറ്റലിയിലെതല്ല എന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. ഈ പോസ്റ്റില്‍ നല്‍കിയ ചിത്രങ്ങളും അവയുടെ വസ്തുതകളും നമുക്ക് നോക്കാം.
വിവരണം
Archived Link |
വസ്തുത അന്വേഷണം
പോസ്റ്റില്‍ നല്‍കിയ ചിത്രങ്ങള്‍ ഒന്ന്-ഒന്നായി ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയുടെ ഫലങ്ങളില്‍ നിന്ന് കണ്ടെത്തിയ ഇറ്റലിയുമായി യാതൊരു ബന്ധമില്ലാത്ത ചിത്രങ്ങള്‍ ഇപ്രകാരം:
ക്രോയേഷ്യയില്‍ വന്ന ഭുകമ്പത്തിന് ശേഷം എടുത്ത ചിത്രങ്ങള്‍:
ഈ നാലു ചിത്രങ്ങള്‍ ക്രോയേഷ്യയില്‍ ഞായറാഴ്ച്ച വന്ന ഭുകമ്പത്തിലുണ്ടായ നഷ്ടങ്ങളുടെതാണ്. കൊറോണ ബാധ മൂലം ഐസോലെഷനില്‍ കഴിയുന്ന ക്രോയെഷ്യയില്‍ ഞായറാഴ്ച്ച വന്ന ഭുകമ്പത്തില്‍ തലസ്ഥാനമായ സഗ്രേബില്‍ പല കെട്ടിടങ്ങള്‍ക്ക് നാശ നഷ്ടങ്ങളുണ്ടായി. വിട്ടില്‍ ലോക്ക് ഡൌനില്‍ കഴിയുന്ന ജനങ്ങള്‍ ഭുകമ്പത്തില്‍ നിന്നും രക്ഷപെടാനായി വീടിന്‍റെ പുറത്ത് ഓടി തെരുവിലറങ്ങി. ക്രോയേഷ്യയില്‍ വന്ന ഭുകമ്പത്തിന്‍റെ തീവ്രത രിക്റ്റര്‍ സ്കേലില്‍ 5.3 ആയിരുന്നു. ഹൌ ആഫ്രിക്ക പ്രസിദ്ധികരിച്ച ഒരു വാര്‍ത്തയില്‍ ഈ ചിത്രങ്ങള്‍ നമുക്ക് കാണാം.
How Africa | Archived Link |
ക്രോയേഷ്യയില്‍ വന്ന ഭുകമ്പത്തിനെ കുറിച്ച് കൂടതല്‍ അറിയാന്‍ താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിക്കുക.
The Guardian | Al Jazeera | BBC |
2013ല്‍ ഇറ്റലിയിലുണ്ടായ കപ്പല്‍ അപകടത്തില്‍ മരിച്ചവരുടെ ചിത്രങ്ങള്‍:
ഈ ചിത്രങ്ങള്‍ 2013ല്‍ ഇറ്റലിയുടെ ലാംപേദുസ നഗരത്തിന്‍റെ സമീപം നടന്ന കപ്പല്‍ അപകടത്തില്‍ മരിച്ച ആഫ്രിക്കന്‍ കുടിയേറ്റക്കാരുടെ ശവശരീരങ്ങളാണ്. ഇതിനെ മുന്നേയും ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധികരിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.
ഈ ചിത്രം ഇറ്റലിയിൽ കൊറോണവൈറസ് ബാധ മൂലം മരിച്ചവരുടെ ശവമഞ്ചങ്ങളുടേതല്ല….
The Guardian | Archived Link |
നിഗമനം
പോസ്റ്റില്‍ നല്‍കിയ മിക്കവാരം ചിത്രങ്ങള്‍ക്ക് ഇറ്റലിയില്‍ നിലവില്‍ കൊറോണവൈറസ് ബാധ മൂലമുണ്ടായ സാഹചര്യങ്ങളുമായി യാതൊരു ബന്ധവുമില്ല.
Title:FACT CHECK: ക്രോയേഷ്യയിലെ ഭുകമ്പത്തിന്‍റെ ചിത്രങ്ങള്‍ ഇറ്റലിയിലെ കൊറോണ ബാധയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു...
Fact Check By: Mukundan KResult: False