
ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി(UNSC)യുടെ അധ്യക്ഷസ്ഥാനത്തെയ്ക്ക് എത്തിയത് 192ല്‍ 184 അംഗങ്ങളുടെ വോട്ട് നേടിയിട്ടാണ് എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. ഈ പ്രചരണത്തിനോടൊപ്പം പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ പ്രതിപക്ഷത്തിന്‍റെ നേതാവ് ഈ വിഷയം ഉന്നയിച്ച് പാകിസ്ഥാന്‍ സര്‍ക്കാറിനെ വിമര്‍ശിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോയും പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വാദം തെറ്റാണ്. ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനം നേടാന്‍ തെരഞ്ഞെടുപ്പില്‍ ഒന്നും മത്സരിച്ചിട്ടില്ല. എങ്ങനെയാണ് ഇന്ത്യ UNSCയുടെ അധ്യക്ഷസ്ഥാനം നേടിയതും എന്തിനാണ് പാക് പ്രതിപക്ഷ നേതാവ് പാകിസ്ഥാന്‍ സര്‍ക്കാറിനെ വിമര്‍ശിക്കുന്നതും നമുക്ക് അറിയാം.
പ്രചരണം
മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ ഒരു എം.പി. ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ 192ല്‍ 184 വോട്ടുകള്‍ നേടി വിജയിച്ച് വന്നതിനെ തുടര്‍ന്ന്‍ പാകിസ്ഥാന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ് വീഡിയോയില്‍ എം.പി. ചെയ്യുന്നത്. അദ്ദേഹം ഉര്‍ദുയില്‍ പറയുന്നത് ഇങ്ങനെയാണ്: “ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ താല്‍ക്കാലിക അംഗത്വം നേടുന്നത് വലിയ കാര്യമല്ല, പക്ഷെ 192 വോട്ടുകളില്‍ 184 വോട്ടുകള്‍ നേടിയിട്ടാണ് അംഗത്വം നേടുന്നത് വലിയ കാര്യമാണ്. നമ്മള്‍ സഹോദര രാജ്യങ്ങള്‍ കരുതുന്ന രാജ്യങ്ങള്‍ വരെ ഇന്ത്യക്ക് വോട്ട് ചെയ്തു. സാധാരണം 160/140/145 വോട്ടുകള്‍ നേടിയിട്ടാണ് രാജ്യങ്ങള്‍ ഈ സ്ഥാനത്തിലേക്ക് തെരിഞ്ഞെടുക്കപ്പെടുന്നത് പക്ഷെ അവര്‍ക്ക് (ഇന്ത്യക്ക്) ലഭിച്ചത് 184 വോട്ടുകലാണ്. വാസ്തവം എന്താണെന്ന് തിരിച്ചറിയൂ…! വിദേശ നീതിയാലും ആരോഗ്യ മേഖലയിലായാലും സമ്പദ് വ്യവസ്ഥയടക്കം എല്ലാം ക്ഷീണിക്കുന്നു…തകരുന്നു..!”
ഈ പ്രസംഗത്തിനിടെ അദ്ദേഹം UNSC അധ്യക്ഷാസ്ഥാനത്തിനെ കുറിച്ച് ഒന്നും പറയുന്നില്ല. പക്ഷെ വീഡിയോക്കൊപ്പം പ്രചരിപ്പിക്കുന്ന അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“*UNSC യിൽ അധ്യക്ഷ്യനാകുക എന്നത് വലിയ കാര്യമല്ല. എന്നാൽ 192 മെമ്പർ ഉള്ള സ്ഥലത്ത് 184 വോട്ട് ലഭിക്കുക എന്നത് ചിന്തിക്കേണ്ട വിഷയം ആണ്*.
പാകിസ്ഥാൻ തന്നെ മോദിജിയുടെ കഴിവിനെയും അംഗീകാരത്തെയും പ്രശസ്തിയെയും വിലയിരുത്തുന്നു…
കേൾക്കൂ….
അതാണ് നമ്മുടെ നരേന്ദ്ര മോദിജി:🇮🇳🚩
*ജയ് ഹിന്ദ് 🇮🇳*”
ഇതേ അടികുറിപ്പോടെ ഈ വീഡിയോ പ്രചരിപ്പിക്കുന്നത് ഈ ഒരു പോസ്റ്റ് മാത്രമല്ല. ഇത്തരത്തില്‍ പല പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

എന്നാല്‍ ഈ വാദം സത്യമാണോ ഇല്ലയോ നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ In-Vid We Verify ടൂള്‍ ഉപയോഗിച്ച് വീഡിയോയെ വിവിധ ഫ്രേമുകളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണത്തിനിടയാക്കിയപ്പോള്‍ ലഭിച്ച പരിണാമങ്ങളില്‍ നിന്ന് മനസിലായത് ഈ വീഡിയോ മുന്‍ പാകിസ്ഥാന്‍ രക്ഷ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ് പാക് പാര്‍ലമെന്‍റില്‍ കഴിഞ്ഞ കൊല്ലം ജൂണ്‍ മാസത്തില്‍ നടത്തിയ ഒരു പ്രസംഗത്തിന്‍റെ ഭാഗമാണ് എന്ന് മനസിലായി.
കഴിഞ്ഞ കൊല്ലം ജൂണ്‍ മാസത്തിലാണ് ഇന്ത്യ യു.എന്‍. രക്ഷാസമിതിയില്‍ എട്ടാം തവണ തെരെഞ്ഞെടുക്കപ്പെടുന്നത്. 192 രാജ്യങ്ങള്‍ക്ക് വോട്ട് നല്‍കാന്‍ അവകാശമുള്ള ഈ തെരഞ്ഞെടുപ്പില്‍ ഇന്ത്യക്ക് 184 രാജ്യങ്ങളുടെ വോട്ട് ആണ് ലഭിച്ചത്.

ലേഖനം വായിക്കാന്‍-News18
ഇതേ തെരഞ്ഞെടുപ്പിനെ കുറിച്ചാണ് ഖവാജ ആസിഫ് വീഡിയോയില്‍ പറയുന്നത്. കഴിഞ്ഞ കൊല്ലം ജൂണ്‍ അവസാനം പാക് സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ ബജറ്റ് അവതരിപ്പിച്ചിരുന്നു. ഈ ബജറ്റ് സെഷനിലാണ് ഖവാജ ആസിഫ് ഈ പ്രസംഗം നടത്തിയത്. പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയുടെ ഒരു പ്രസ്താവനയെ വിമര്‍ശിച്ചിട്ടാണ് അദ്ദേഹം പ്രസങ്ങിക്കുന്നത്. “യു.എന്‍. രക്ഷാസമിതിയില്‍ തെരെഞ്ഞെടുക്കപ്പെടുന്നത് വലിയ കാര്യമല്ല”, എന്ന് ഖുറേഷി ഇന്ത്യയുടെ തെരഞ്ഞെടുപ്പ് വിജയത്തിനെ തുടര്‍ന്ന്‍ പറഞ്ഞിരുന്നു. ഇതിന്‍റെ മറുപടിയാണ് ഖവാജ ആസിഫ് നല്‍കുന്നത്. അദ്ദേഹത്തിന്‍റെ മുഴുവന്‍ പ്രസംഗം നമുക്ക് താഴെ നല്‍കിയ വീഡിയോയില്‍ കാണാം. വീഡിയോയില്‍ 14 മിനിറ്റ് 28 സെക്കന്‍റ കഴിഞ്ഞിട്ടാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തുന്നത്.
യു.എന്‍. രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനത്തിന് തെരഞ്ഞെടുപ്പ് ഉണ്ടാവാറില്ല. എല്ലാ മാസം രക്ഷാസമിതിയുടെ അംഗങ്ങളില്‍ അധ്യക്ഷസ്ഥാനം മാറികൊണ്ടിരിക്കും. ഈ മാറ്റം ഇംഗ്ലീഷ് അക്ഷരങ്ങളുടെ ക്രമത്തിനെ പ്രകാരമാണ് (Alphabetically) എല്ലാ അംഗങ്ങളില്‍ മാറുന്നത്. ഓഗസ്റ്റ് മാസത്തിന്‍റെ അധ്യക്ഷസ്ഥാനം ഇന്ത്യക്കാണ്. അടുത്ത മാസം അധ്യക്ഷസ്ഥാനം ലഭിക്കുന്നത് അയര്‍ലാന്‍ഡിനായിരിക്കും.

UNSC Security Council Presidency
നിഗമനം
പോസ്റ്റില്‍ വാദിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇന്ത്യ യു.എന്‍. രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനത്തിലേക്ക് എത്തുന്നതുമായി പ്രസ്തുത വീഡിയോയിന് യാതൊരു ബന്ധവുമില്ല. കൂടാതെ യു.എന്‍. രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനത്തിന് വേണ്ടി തെരഞ്ഞെടുപ്പ് ഉണ്ടാവാറില്ല, എല്ലാ മാസം അധ്യക്ഷസ്ഥാനം അംഗങ്ങള്‍ തമ്മില്‍ മാറുന്നതാണ്. ഓഗസ്റ്റ് 2021ല്‍ ഈ അധ്യക്ഷസ്ഥാനം ലഭിച്ചത് ഇന്ത്യക്കാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:UNSCയുടെ അധ്യക്ഷതക്ക് ഇന്ത്യ എത്തിയത് 192 അംഗങ്ങളില്‍ 184 അംഗങ്ങളുടെ വോട്ട് നേടിയിട്ടാണോ…? സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: Misleading
