ഇന്ത്യയിൽ മാംസകയറ്റുമതി രംഗത്ത് ഒന്നാം സ്ഥാനത്ത് ചന്ദ്രാ നൂയിയുടെ കമ്പനിയാണോ…?

രാഷ്ട്രീയം | Politics

വിവരണം

Murali Dharan എന്ന പ്രൊഫൈലിൽ നിന്നും  “ഇപ്പോൾ മനസ്സിലായോ…പശു രാഷ്ട്രീയത്തിൻറെ…പൊരുൾ..??????” എന്ന അടിക്കുറിപ്പുമായി ഒരു പോസ്റ്റ് 2019 മെയ് 2  മുതൽ പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. പോസ്റ്റിനു ഇതുവരെ ഏകദേശം 5000 ഷെയറുകൾ ലഭിച്ചിട്ടുണ്ട്.  പ്രധാനമന്ത്രി നരേന്ദ്ര മോദി പെപ്സി കമ്പനി മുൻ ചെയർമാനും സിഇഒ യുമായിരുന്ന ഇന്ദ്രാ നൂയിയുടെ ഒപ്പം നിൽക്കുന്ന ചിത്രവും “ഗോമാംസ നിരോധനം ഫലം ലക്ഷ്യം കണ്ടു. കയറ്റുമതിയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്. തമിഴ് ബ്രാഹ്മണ കുടുംബമായ ഇന്ദ്രാ നൂയിയുടെ കുടുംബമാണ് ഈ നേട്ടം കൈവരിച്ചത്.” എന്ന വാചകങ്ങളും ചേർന്നതാണ് പോസ്റ്റ്.  

Archived Link

പോസ്റ്റിൽ ഉന്നയിക്കുന്നതുപോലെ ഗോമാംസ നിരോധനം  ഇന്ത്യയിൽ നടപ്പിലാക്കിയിരുന്നോ …? മാംസ കയറ്റുമതിയിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണോ..? ഇന്ദ്രാ നൂയിയുടെ കുടുംബമാണോ ഈ നേട്ടം കൈവരിച്ചത്..? നമുക്ക് പോസ്റ്റിന്റെ വസ്തുത അന്വേഷിച്ചു നോക്കാം.

വസ്തുതാ പരിശോധന

ഞങ്ങൾ ആദ്യം അന്വേഷണം തുടങ്ങിയത് ഇന്ദ്രാ നൂയിയെ പറ്റിയാണ്. 2006 മുതൽ 2018 വരെ പെപ്സികോ യുടെ ചെയർമാനായി സേവനമനുഷ്ഠിച്ച ഇന്ദ്ര നൂയി ഇപ്പോൾ ആമസോൺ ബോർഡ് ഡയക്ടർമാരിൽ ഒരാളാണ്. ഇന്ദ്രയുടെ സഹോദരി ചന്ദ്രിക കൃഷ്ണമൂർത്തിയും ബിസിനസ്സ് രംഗത്തുണ്ട്. ഇന്ദ്ര അമേരിക്കയിൽ ജീവിക്കുന്ന ഇന്ത്യൻ തമിഴ് വംശജയാണ്. ഇന്ദ്രാ നൂയിയെപ്പറ്റി വിക്കിപീഡിയയിലടക്കം നിരവധി വിവരണങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണ്.

Indira Nooyi WikipediaArchived Link

അതിലെവിടെയും അവരുടെ കുടുംബം  മാംസ കയറ്റുമതി വ്യവസായ രംഗത്തുണ്ട് എന്ന വിവരണമില്ല. അതായത് പോസ്റ്റിൽ ആരോപിക്കുന്ന ഈ വാദഗതി തെറ്റാണ്. പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം ഞങ്ങൾ Yandex ഉപയോഗിച്ച് പരിശോധിച്ചു നോക്കി. ചിത്രം ഏതു സന്ദഭത്തിലേതാണെന്ന് അവിടെ നിന്നും ലഭിച്ച ലിങ്കുകളിൽ നിന്നും വ്യക്തമായി. .The Indian Panorama പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് താഴെ നൽകുന്നു.  

The Indian PanoramaArchived Link

ഇനി നമുക്ക് മാംസ കയറ്റുമതിയിൽ ഇന്ത്യ എത്രാം സ്ഥാനത്താണ് എന്ന്  അന്വേഷിച്ചു നോക്കാം. ഇതിന്റെ കൃത്യമായ വിവരങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണ്.

ചാർട്ട് ശ്രദ്ധിക്കുക. 2018 ൽ പുതിയ വിവരപ്രകാരം ഇന്ത്യ രണ്ടാം സ്ഥാനത്താണ്.

Beef2liveArchived Link

കൂടാതെ ഇന്ത്യയിൽ നിന്നുമുള്ള മാംസ കയറ്റുമതി കമ്പനികളുടെ വിവരങ്ങൾ ലഭ്യമാണ്.

താഴെയുള്ള ലിങ്കുകൾ സന്ദർശിച്ച് അവയുടെ വിശദാംശങ്ങൾ വായിക്കാം.

Export GeniusArchived Link
ApedaArchived Link

ഇന്ത്യയിൽ ഗോവധ നിരോധനം നടപ്പാക്കിയിട്ടില്ല. അനധികൃത കശാപ്പ് ഒഴിവാക്കാനുള്ള നിയമമാണ് സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിച്ചത്. അതിന്‍റെ വിവരങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

BBCArchived Link

പോസ്റ്റിൽ നൽകിയിരിക്കുന്നത് വ്യാജമായ വാർത്തയാണ് എന്നാണ് വിശകലനത്തിൽ നിന്നും തെളിയുന്നത്.

നിഗമനം

ഈ പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് പൂർണമായും വ്യാജമായ വാർത്തയാണ്. പോസ്റ്റിൽ ആരോപിക്കുന്ന എല്ലാ വിവരങ്ങളും  തെറ്റാണ്. ചന്ദ്രാ നൂയിക്ക് മാംസ കയറ്റുമതി കമ്പനി ഇല്ല. ഇന്ത്യ മാംസ കയറ്റുമതിയിൽ ഒന്നാം സ്ഥാനത്ത് അല്ല. ഇന്ത്യയിൽ ഗോവധം നിരോധിച്ചിട്ടില്ല.അതിനാൽ രാഷ്ട്രീയം ലക്ഷ്യം വച്ചുകൊണ്ട് പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് പ്രചരിപ്പിക്കാതിരിക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കുക.

ചിത്രങ്ങൾ കടപ്പാട് ഫേസ്‌ബുക്ക്

Avatar

Title:ഇന്ത്യയിൽ മാംസകയറ്റുമതി രംഗത്ത് ഒന്നാം സ്ഥാനത്ത് ചന്ദ്രാ നൂയിയുടെ കമ്പനിയാണോ…?

Fact Check By: Deepa M 

Result: False