FACT CHECK: യെസ് ബാങ്കില്‍ കേരള സര്‍ക്കാര്‍ നിക്ഷേപിച്ച കോടികള്‍ നഷ്ടമായോ…? സത്യാവസ്ഥ അറിയൂ…

രാഷ്ട്രീയം | Politics

യെസ് ബാങ്കിന്‍റെ മുകളില്‍ റിസര്‍വ് ബാങ്ക് ഈയിടെയായി നിക്ഷേപകര്‍ക്ക് നിക്ഷേപ്പിച്ച തുകയില്‍ നിന്ന് വെറും അമ്പതിനായിരം രൂപ വരെയുള്ള തുക മാത്രമേ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് യെസ് ബാങ്കിന്‍റെ വിവിധ ബ്രാഞ്ചുകളുടെ മുന്നില്‍ നീണ്ട ക്യൂകള്‍ കണ്ടിരുന്നു. ഇതിന്‍റെ ഇടയില്‍ കേരള സര്‍ക്കാര്‍ യെസ് ബാങ്കില്‍ നിക്ഷേപിച്ച കോടികള്‍ സംസ്ഥാനത്തിന് നഷ്ടമായി എന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല രംഗത്ത് എത്തി. പക്ഷെ യെസ് ബാങ്കില്‍ കേരള സര്‍ക്കാരിന്‍റെ ഒരു നയാ പൈസ പോലും യെസ് ബാങ്കില്‍ നഷ്ടമായിട്ടില്ല എന്ന് ധനമന്ത്രി വ്യക്തമാക്കി. എന്നാലും ചിലര്‍ ഇതേ വാദം സാമുഹ്യ മാധ്യമങ്ങളില്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. സംഭവത്തിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ നമുക്ക് പരിശോധിക്കാം.

വിവരണം

FacebookArchived Link

മുകളില്‍ നല്‍കിയ ചിത്രത്തില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “പണം ട്രഷറിയില്‍ നിക്ഷേപിക്കണം എന്ന റിപ്പോര്‍ട്ട്‌ അവഗണിച്ച് തോമസ്‌ ഐസക് യെസ് ബാങ്കില്‍ നിക്ഷേപ്പിച്ചത് 268 കോടി രൂപ, യെസ് ബാങ്ക് പൊളിഞ്ഞപ്പോള്‍ ന്യു ജനറേഷന്‍ ബാങ്കില്‍ നിന്നും കമ്മീഷന്‍ നിന്നും കമ്മീഷന്‍ പറ്റാന്‍ വേണ്ടി തോമസ്‌ ഐസക് നിക്ഷേപിച്ച 268 കോടി രൂപയും സംസ്ഥാനത്തിന് നഷ്ടമായി.”

വസ്തുത വിശകലനം

കിഫ്ബിയുടെ 268 കോടി രൂപയാണ് നിലവില്‍ പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കില്‍ നിക്ഷേപ്പിച്ചത് എന്ന് രമേശ്‌ ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ധനമന്ത്രി വിശദികരണം നല്‍കിയിരുന്നു. യെസ് ബാങ്കില്‍ കേരളത്തിന്‍റെ ഒരു നയാപൈസ നിക്ഷേപമില്ല എന്ന് അദേഹം വ്യക്തമാക്കി. 2019ല്‍ കിഫ്ബി യെസ് ബാങ്കില്‍ നിക്ഷേപം നടത്തിയപ്പോള്‍ ബാങ്കിന് ട്രിപ്പിള്‍ എ റേറ്റിംഗ് ഉണ്ടായിരുന്നു എന്നാല്‍ 2019 പകുതിയപ്പോഴേക്കും ബാങ്കിന്‍റെ റേറ്റിംഗ് കുറഞ്ഞു. അതിനാല്‍ കിഫ്ബിയുടെ ഇന്‍വെസ്റ്റ്‌മെന്‍റ് മാനേജ്മെന്റ് കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം കേരള സര്‍ക്കാര്‍ ഓഗസ്റ്റില്‍ യെസ് ബാങ്കില്‍ നിക്ഷേപ്പിച്ച പണം പിന്‍വലിച്ചു.

MathrubhumiArchived Link

ദി ലീഡ് എന്ന വെബ്സൈറ്റ് നല്‍കിയ വാര്‍ത്ത‍ പ്രകാരം ജൂലൈയില്‍ നടത്തിയ വിവരാവകാശ രേഖ പ്രകാരം ജൂലൈ 2019 വരെ കിഫ്ബിയുടെ 207 കോടി രൂപ യെസ് ബാങ്കില്‍ നിക്ഷേപ്പിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ തന്നെ ഈ തുക ജൂലൈ 2019ന് ഈ നിക്ഷേപ്പം പിന്‍വലിച്ചു എന്ന് ധനമന്ത്രലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചതായി എഴുതിയിട്ടുണ്ട്.

The LedeArchived Link

കിഫ്ബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ആരോപണത്തിനെതിരെ ഒരു വിശദീകരണം അവര്‍ തന്നെ നല്കിയിട്ടുണ്ട്. പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്: 

archived link

നിലവില്‍ യെസ് ബാങ്കില്‍ കേരള സര്‍കാരിന്‍റെ യാതൊരു നിക്ഷേപവുമില്ല എന്ന് ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിട്ടുണ്ട്. 

നിഗമനം

2019ല്‍ കിഫ്ബി യെസ് ബാങ്കില്‍ 207 കോടി നിക്ഷേപിച്ചിരുന്നു പക്ഷെ ഓഗസ്റ്റ്‌ 2019ല്‍ യെസ് ബാങ്കിന്‍റെ ക്രെഡിറ്റ് റേറ്റിംഗ് കുറഞ്ഞപ്പോള്‍ ഈ പണം കേരള സര്‍ക്കാര്‍ പിന്‍വലിച്ചു. നിലവില്‍ യെസ് ബാങ്കില്‍ സംസ്ഥാനത്തിന്‍റെ പേരില്‍ യാതൊരു നിക്ഷേപവുമില്ല.

Avatar

Title:FACT CHECK: യെസ് ബാങ്കില്‍ കേരള സര്‍ക്കാര്‍ നിക്ഷേപിച്ച കോടികള്‍ നഷ്ടമായോ…? സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: False