FACT CHECK: ഇത് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽനിന്ന് പകര്‍ത്തിയ ദക്ഷിണേന്ത്യയുടെയുംശ്രീലങ്കയുടെയും ദൃശ്യമല്ല...
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പകര്‍ത്തിയ ദക്ഷിണ ഭാരതത്തിന്‍റെയും ശ്രിലങ്കയുടെയും ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍, ഈ ചിത്രം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പകര്‍ത്തിയതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
Screenshot: Facebook claiming above image was taken from ISS.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് എടുത്ത ചിത്രമാണ് എന്ന തരത്തില്‍ മുകളില്‍ കാണുന്ന ചിത്രം പ്രചരിക്കുന്നത്. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്:
“അന്താരാഷ്ട്രബഹിരാകാശനിലയത്തിൽനിന്നുള്ളദക്ഷിണഇന്ത്യയുടെയുംശ്രീലങ്കയുടെയുംകാഴ്ച്ച.
400 കിലോമീറ്റർഉയരത്തിൽ 28000Km/hrവേഗതയിൽസഞ്ചരിക്കുന്നബഹിരാകാശനിലയത്തിൽനിന്ന്പകർത്തിയത്.”
ഇതേഅടികുറിപ്പോടെ ഈ ചിത്രം പ്രചരിപ്പിക്കുന്ന മറ്റേ ചില പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.
Screenshot: Multiple posts sharing the image with the same claim.
എന്നാല്‍ ഈ പോസ്റ്റുകളില്‍ വാദിക്കുന്നത് എത്രത്തോളം സത്യമാണ് എന്ന് നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ ചിത്രത്തിനെ ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്രം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് എടുത്തതല്ല എന്ന് മനസിലായി. അന്വേഷണത്തിന്‍റെ ഫലങ്ങളില്‍ ഞങ്ങള്‍ക്ക് ഈ ചിത്രം അലാമി എന്ന സ്റ്റോക്ക് വെബ്സൈറ്റില്‍ ലഭിച്ചു.
വെബ്സൈറ്റില്‍ നല്‍കിയ വിവരം പ്രകാരം ഈ ചിത്രം എടുത്തത് നാസ 1966ല്‍ ബഹിരാകാശത്ത് അയയ്ച്ച സ്പേസ് ക്രാഫ്റ്റ് ജെമിനി 11ല്‍ നിന്നാണ്. ജെമിനി 11 നാസ ബഹിരാകാശത്തിലേക്ക് അയച്ച ഒമ്പതാമത്തെക്രൂസ്പേസ്ഫ്ലൈറ്റ്മിഷൻ അതായത് മനുഷ്യരെ വഹിക്കുന്ന ബഹിരാകാശ പേടകമായിരുന്നു. ഇത് ചന്ദ്രനില്‍ മനുഷ്യനെ എത്തിച്ച അപ്പോളോ പ്രൊജക്റ്റിന്‍റെ മുന്നോടിയായിരുന്നു.
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്‍റെ നിര്‍മാണം തുടങ്ങിയത് 1998ലാണ്. 1969ലാണ് ആദ്യമായി രണ്ട് റഷ്യന്‍ സോയുസ് വിമാനങ്ങളെ ഒന്നിച്ച് ഒരു തല്‍കാല നിലയമുണ്ടാക്കിയത്. ഇതിന് പിന്നാലെ ഇതേ പോലെ പല രാജ്യങ്ങളും അവരുടെ ബഹിരാകാശ നിലയങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി. ഇത് 1998ല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ നിര്‍മാണം തുടങ്ങന്നത് വരെ തുടര്‍ന്നിരുന്നു.
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന വൈറല്‍ ചിത്രം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് എടുത്തതല്ല. ഈ ചിത്രം 1966ല്‍ നാസയുടെ ജെമിനി 11 ബഹിരാകാശ പേടകം എടുത്തതാണ്.അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്‍റെ നിര്‍മാണം തുടങ്ങിയത് 1998ലാണ്.
Title:ഇത് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽനിന്ന് പകര്‍ത്തിയ ദക്ഷിണേന്ത്യയുടെയുംശ്രീലങ്കയുടെയും ദൃശ്യമല്ല...
Fact Check By: Mukundan KResult: False