
പ്രചരണം
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപ്പാർട്ടികൾ എല്ലാംതന്നെ സ്ഥാനാർഥി നിർണയ ചർച്ചയുടെ അവസാനഘട്ടത്തിലാണ്. പല മണ്ഡലത്തിലെയും സ്ഥാനാര്‍ഥികളെ കുറിച്ചുള്ള പ്രഖ്യാപനം ഇതിനോടകം വന്നു കഴിഞ്ഞു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു പോരുന്നത്.
സത്യമായ വാർത്തകളോടൊപ്പം തന്നെ ദുഷ്പ്രചരണങ്ങളും ഇത്തരത്തിൽ നിറയുന്നുണ്ട്. ഏതാനും മണിക്കൂറുകൾ മുമ്പ് പ്രചരിച്ചു തുടങ്ങി ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. കൈരളി ചാനലിന്‍റെ സ്ക്രീൻ ഷോട്ടിൽ പ്രചരിക്കുന്ന വാർത്ത ഇതാണ്. സുധാകരനെ അധ്യക്ഷൻ ആക്കരുതെന്ന് കെ. സി. വേണുഗോപാൽ ആവശ്യപ്പെട്ടിരുന്നു. ഈ വാര്‍ത്തയെ കുറിച്ച് അന്വേഷിക്കണമെന്ന് ഞങ്ങള്‍ക്ക് വാട്ട്സ് അപ്പില്‍ അഭ്യര്‍ത്ഥന ലഭിച്ചിരുന്നു. ഫെസ്ബുക്കിലും പ്രചരണം നടക്കുന്നതായി കാണാന്‍ കഴിഞ്ഞു.

താഴെ സ്ക്രോൾ ചെയ്യുന്ന വാർത്തയായി മുല്ലപ്പള്ളി കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് വാർത്തയും നൽകിയിട്ടുണ്ട്. ഫാക്റ്റ് ക്രെസണ്ടോ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. ഈ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തുകയും ചെയ്തു. കൂടുതൽ വ്യക്തമായി പറയാം
വസ്തുത ഇതാണ്
ഫേസ്ബുക്കില്‍ കൂടുതല്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

ഞങ്ങൾ വാർത്തയുടെ ഉറവിടം ഞങ്ങൾ ഒരുപാട് അന്വേഷിച്ചു. എന്നാൽ ഇത്തരത്തിൽ ഒരു വാർത്തയും ഒരു മാധ്യമവും നൽകിയിട്ടില്ല. ഈയൊരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ ഈ സ്ക്രീൻ ഷോട്ടിൽ മാത്രമാണ് പ്രചരിക്കുന്നത്. മറ്റ് വാർത്താമാധ്യമങ്ങൾ ഒന്നും തന്നെ ഇങ്ങനെ ഒരു വാർത്ത നൽകിയതായി കാണാൻ കഴിഞ്ഞില്ല.
ഇത് കൈരളി ചാനലിന്‍റെ യഥാര്‍ത്ഥ സ്ക്രീന്‍ ഷോട്ട് തന്നെയാണ് എന്ന് ഞങ്ങള്‍ ചാനല്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ വ്യക്തമാക്കിയിരുന്നു. അതായത് കൈരളി ചാനല്‍ ഇങ്ങനെയൊരു വാര്‍ത്ത പ്രക്ഷേപണം ചെയ്തിരുന്നു. മറ്റു മാധ്യമങ്ങളില്‍ ഇങ്ങനെയൊരു വാര്‍ത്ത കാണാത്ത സ്ഥിതിയില്‍ ഞങ്ങള്‍ കെ സി വേണുഗോപാല്‍ എംപി യുടെ ഓഫീസുമായി ബന്ധപ്പെട്ടു.
ഈ പ്രചരണം വെറും അടിസ്ഥാനരഹിതമാണെന്നും കെ സി വേണുഗോപാൽ ഇങ്ങനെ ഒരു കാര്യം ആരോടും ആവശ്യപ്പെട്ടിട്ടില്ല എന്നുമാണ് അവിടെനിന്നും അദ്ദേഹത്തിൻറെ പേഴ്സണൽ സ്റ്റാഫംഗം ശരത് ഞങ്ങളെ അറിയിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ദുഷ്പ്രചാരണം മാത്രമാണ് ഇതെന്നും ശരത് പറഞ്ഞു.
വേണുഗോപാല്‍ മാധ്യമാഗലുമായി സംസാരിച്ചത് മാധ്യമം ഓണ്‍ലൈന്‍ വാര്‍ത്തയാക്കിയത് ശ്രദ്ധിക്കുക:

കൂടാതെ മനോരമ ചാനൽ പ്രസിദ്ധീകരിച്ച ഒരു വാർത്ത ഞങ്ങൾക്ക് ലഭിച്ചു അതിൽ നല്‍കിയിരിക്കുന്ന വീഡിയോയില്‍ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറയുന്നത് ഇങ്ങനെയാണ്:
കോൺഗ്രസ് സ്ഥാനാർഥി പട്ടിക സംബന്ധിച്ച് കെ. സുധാകരനും കെ. മുരളീധരനും അടക്കം എല്ലാവരുടെയും താൽപര്യങ്ങൾ സംരക്ഷിക്കും. പുതിയവരും അനുഭവ സമ്പന്നരും സ്ഥാനാർഥി പട്ടികയിൽ ഉണ്ടാകും.
മുല്ലപ്പള്ളി രാമചന്ദ്രനെയും കെ സുധാകരനെയും പരിഗണിക്കുമെന്ന സന്ദേശമാണ് അദ്ദേഹം മാധ്യമപ്രവർത്തകർക്ക് നൽകുന്നത്. കൂടാതെ ഞങ്ങൾ കെ സുധാകരന്‍ എം പിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. അവിടെനിന്നും അദ്ദേഹത്തിന്‍റെ പേഴ്സണൽ സ്റ്റാഫംഗം ജയന്ത് പറഞ്ഞത് ഇങ്ങനെ: കെ സുധാകരൻ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തെ കുറിച്ച് പരാതിപ്പെട്ടിട്ടില്ല. അദ്ദേഹത്തെ മാറ്റി നിര്‍ത്തണമെന്ന് കെ സി വേണുഗോപാൽ എന്തെങ്കിലും ആവശ്യം ഉന്നയിച്ചു എന്ന് പറയുന്നത് അടിസ്ഥാന രഹിതമായ ആരോപണമാണ്. ഞങ്ങള്‍ ഇതേപ്പറ്റി യാതൊന്നും കേട്ടില്ല. കള്ള പ്രചരണം മാത്രമാണിത്.
പോസ്റ്റിലെ വാര്‍ത്ത വെറും വ്യാജപ്രചാരണം ആണ് എന്ന് വ്യക്തമായിട്ടുണ്ട്. കൈരളി ന്യൂസ് നൽകിയിരിക്കുന്ന വാർത്ത അസത്യമാണ്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ് ഈ സ്ക്രീൻ ഷോട്ടിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ് എന്ന് കെ സി വേണുഗോപാലിന്‍റെയും കെ സുധാകരൻ എംപിയുടെയും ഓഫീസിൽ നിന്നും ഞങ്ങൾക്ക് വിശദീകരണം ലഭിച്ചിട്ടുണ്ട്. കെ സുധാകരനെ അധ്യക്ഷനാക്കരുതെന്ന് കെ സി വേണുഗോപാൽ ആവശ്യപ്പെട്ടിരുന്നു എന്ന മട്ടിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്

Title:സുധാകരനെ അധ്യക്ഷനാക്കരുതെന്ന് കെ സി വേണുഗോപാൽ ആവശ്യപ്പെട്ടിരുന്നു എന്ന ചാനൽ വാർത്ത അസത്യമാണ്…
Fact Check By: Vasuki SResult: False
