RAPID FACT CHECK: മമത ബാനര്‍ജിയുടെ 2006ലെ വീഡിയോ തെറ്റായി പ്രചരിപ്പിക്കുന്നു...
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ദേശത്തിലുള്ള ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രി ബംഗാളില്‍ റാലി കഴിഞ്ഞു ഡല്‍ഹിയില്‍ എത്തിയതിന് ശേഷമുള്ള മമത ബാനര്‍ജിയുടെ പ്രതികരണത്തിന്‍റെ വീഡിയോയാണിത് എന്ന തരത്തിലാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്.
പക്ഷെ ഈ വീഡിയോയുടെ സത്യാവസ്ഥ ഇതല്ല. എന്താണ് ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മമത ബാനര്‍ജി ദേശത്തില്‍ ബംഗാളിയില്‍ എന്തോ പറയുന്നതായി നമുക്ക് കേള്‍ക്കാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ സംഭവത്തിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:
“ഇത് എന്താണന്ന് അറിയൂല മോദി ജി ബംഗാൾ യാത്ര കഴിഞ്ഞ് ഡൽഹി എത്തിയ ശേഷം ഇങ്ങനെയാം 😎😎😁”
എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഇതിന് മുന്‍പും ഈ വീഡിയോ തെറ്റായ വിവരണത്തോടെ പ്രചരിച്ചിട്ടുണ്ട്. അന്ന് ഞങ്ങള്‍ ഇതിന്‍റെ ഫാക്റ്റ് ചെക്ക് ചെയ്ത വീഡിയോയുടെ സത്യാവസ്ഥ മുന്നില്‍ കൊണ്ട് വന്നിരുന്നു. RSS പ്രവര്‍ത്തകര്‍ മമത ബാനര്‍ജിയുടെ ഓഫീസ് ആക്രമിച്ചപ്പോള്‍ രോഷം പ്രകടിപ്പിക്കുന്ന മമതയുടെ വീഡിയോയാണിത് എന്ന തരത്തിലായിരുന്നു അന്നത്തെ വ്യാജപ്രചരണം. ഫാക്റ്റ് ചെക്കിന്‍റെ ലിങ്ക് താഴെ നല്‍കിട്ടുണ്ട്.
മമത ബാനര്‍ജിയുടെ ഓഫീസില്‍ RSS ആക്രമണം നടത്തിയോ...?
ഈ വീഡിയോ 2006ല്‍ സിംഗൂറില്‍ പോകാന്‍ സര്‍ക്കാര്‍ അനുവദിക്കാത്തത് കൊണ്ട് മമത ബാനര്‍ജി പശ്ചിമ ബംഗാള്‍ നിയമസഭയില്‍ ബഹളമുണ്ടാക്കിയതിന്‍റെ വീഡിയോയാണിത്. അന്ന് സിംഗൂറില്‍ ടാറ്റാ മോട്ടോര്‍സിന് ഭൂമി കൊടുക്കുന്നത്തിനെതിരെ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് മുഴുവന്‍ സമരങ്ങള്‍ നടത്തിയിരുന്നു. മമതയെ സിംഗൂറില്‍ ഒരു മാര്‍ച്ച് നടത്താന്‍ അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ അനുവാദം നല്‍കിയില്ല. ഇതിനെ ശേഷമാണ് മമതയും തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളും നിയമസഭയില്‍ ബഹളമുണ്ടാക്കിയത്. താഴെ എന്‍.ഡി.ടി.വിയുടെ 30 നവംബര്‍ 2006ല്‍ പ്രസിദ്ധികരിച്ച വാര്‍ത്ത നമുക്ക് നോക്കാം.
നിഗമനം
2006ല്‍ സിംഗൂറില്‍ മാര്‍ച്ച് നടത്താന്‍ അനുവാദം നിഷേധിച്ചതിനാല്‍ മമത ബാനര്‍ജിയും തൃണമൂല്‍ എം.എല്‍.എമാറും കൂടി പശ്ചിമ ബംഗാള്‍ നിയമസഭയിലുണ്ടാക്കിയ ബഹളത്തിന്‍റെ വീഡിയോയാണിത്. പ്രധാനമന്ത്രിയുടെ ബംഗാള്‍ റാലിയുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.
Title:മമത ബാനര്‍ജിയുടെ 2006ലെ വീഡിയോ തെറ്റായി പ്രചരിപ്പിക്കുന്നു...
Fact Check By: Mukundan KResult: False