
വിവരണം
കേരളത്തില്‍ കോവിഡ് വ്യാപന നിരക്ക് കൂടുകയാണ്. ലോക്ക് ഡൌണിനു ശേഷം ഇളവുകള്‍ പതിയെ പിന്‍വലിച്ച സാഹചര്യത്തില്‍ വ്യാപന നിരക്ക് കൂടുകയാണുണ്ടായത്. അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും പലതരത്തിലുള്ള നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കാന്‍ തീരുമാനിച്ചു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വാര്‍ത്ത പ്രചരിച്ചു തുടങ്ങി.
ഒരു മാധ്യമ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്. വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെയാണ്: പൊതുസ്ഥലത്ത് 10 വയസ്സിന് താഴെയുള്ള കുട്ടികളെ കൊണ്ടുവന്നാല്‍ 2000 രൂപ പിഴ; രക്ഷിതാക്കള്‍ക്കെതിരെ കര്‍ശന നടപടി.” ഉള്ളടക്കത്തിലെ വിവരണ പ്രകാരം ഷോപ്പിംഗ് മാളിലും ബീച്ചിലുമൊക്കെ കുട്ടികളെ കൊണ്ട് പോകുന്ന രക്ഷിതാക്കള്‍ പിഴ ഒടുക്കേണ്ടി വരുമെന്ന് സൂചിപ്പിക്കുന്നു.

ഫാക്റ്റ് ക്രെസണ്ടോ വാര്‍ത്തയെ കുറിച്ച് അന്വേഷിച്ചു. വെറും വ്യാജ പ്രചരണം ആണിതെന്ന് കണ്ടെത്തുകയും ചെയ്തു.
വിശദാംശങ്ങള്‍
നിരവധിപ്പേര്‍ ഫേസ്ബുക്കില്‍ ഇതേ സ്ക്രീന്‍ ഷോട്ട് പങ്കുവയ്ക്കുന്നുണ്ട്. ഞങ്ങള്‍ വാര്‍ത്തയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പ്രമുഖ മലയാളം മാഗസിനായ വനിതയുടെ ഓണ്‍ലൈന്‍ പതിപ്പില്‍ പ്രസ്തുത വാര്‍ത്ത പ്രസിദ്ധീകരിചിരിക്കുന്നതായി കണ്ടു.

വാര്‍ത്തയുടെ വസ്തുത അറിയാനായി ഞങ്ങള്‍ സംസ്ഥാന പോലീസ് മീഡിയ വിഭാഗം ഡപ്യുട്ടി ഡയറക്ടര്‍ പ്രമോദ് കുമാറുമായി സംസാരിച്ചു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇത് പൂര്‍ണ്ണമായും വ്യാജ പ്രചാരണമാണ് എന്നാണ്. അദ്ദേഹത്തിന്റെ മറുപടിയുടെ സ്ക്രീന്‍ ഷോട്ട് താഴെ:

കൂടാതെ സംസ്ഥാന പോലീസ് ഇതൊരു വ്യാജ പ്രചരണം ആണെന്നുള്ള കാര്യം അവരുടെ ഫേസ്ബുക്ക് പേജില്‍ നല്‍കിയിട്ടുണ്ട്.
കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി, 10 വയസ്സില്‍ താഴെയുള്ള കുട്ടികളുമായി പുറത്തിറങ്ങുന്ന രക്ഷിതാക്കള്‍ നിയമ നടപടി സ്വീകരിക്കേണ്ടി വരുമെന്ന വാര്‍ത്ത വ്യാജ പ്രചരണമാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ വാര്‍ത്ത തെറ്റാണ്. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി, 10 വയസ്സില്‍ താഴെയുള്ള കുട്ടികളുമായി പുറത്തിറങ്ങുന്ന രക്ഷിതാക്കള്‍ നിയമ നടപടി സ്വീകരിക്കേണ്ടി വരുമെന്ന വാര്‍ത്ത വ്യാജ പ്രചരണമാണെന്ന് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം തെറ്റാണ്.

Title:കോവിഡ് പകരുന്ന സാഹചര്യത്തില്‍ 10 വയസ്സിന് താഴെയുള്ള കുട്ടികളെ പുറത്തു കൊണ്ടുപോയാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന പ്രചരണം അസത്യമാണ്…
Fact Check By: Vasuki SResult: False
