പ്രചരണം

നിയമസഭ തെരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. സാമൂഹ്യ മാധ്യമങ്ങളിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണങ്ങളിൽ ഏറെയും രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകൾ ആണ്. ഓരോ രാഷ്ട്രീയ നേതാവും പറഞ്ഞ വിവാദമുയർത്തുന്ന ചില പ്രസ്താവനകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ദേവസ്വം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇത്തരത്തിൽ നടത്തിയ ഒരു പ്രസ്താവനയാണ് ഇവിടെ നല്‍കിയിട്ടുള്ളത്. “ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഹിന്ദുമത പഠനശാല തുടങ്ങിയാൽ കൈയുംകെട്ടി നോക്കിയിരിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ചായക്കടയിൽ നീയൊക്കെ വായിനോക്കി ഇരിക്കുമ്പോൾ ഹിന്ദുമത പാഠശാല നടത്തും മെയ് 2 കഴിഞ്ഞിട്ട് “ ഈ വാചകങ്ങളും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ചിത്രവും ചേർത്ത് ഒരു പോസ്റ്റർ രൂപത്തിലാണ് പ്രസ്താവന പ്രചരിക്കുന്നത്.

archived linkFB post

ഫാക്റ്റ് ക്രെസണ്ടോ ഈ പ്രസ്താവനയെ കുറിച്ച് വിശദമായി അന്വേഷിച്ചു ഇത് വെറും വ്യാജപ്രചരണം മാത്രമാണെന്ന് കണ്ടെത്തി.

വസ്തുത ഇതാണ്

ഫേസ്ബുക്കിൽ പ്രചരണം വ്യാപകമാണ്.

വാർത്തയുടെ കീബോർഡ് ഉപയോഗിച്ച് ഞങ്ങൾ പരിശോധിച്ചു നോക്കിയപ്പോൾ 2016 ല്‍ പ്രസിദ്ധീകരിച്ച ഒരു വാർത്ത ലഭിച്ചു.

azhimukham | archived link

ക്ഷേത്രങ്ങളിൽ എന്നല്ല ഒരു ആരാധനാലയത്തിലും ആയുധപരിശീലനം അനുവദിക്കുകയില്ല- കടകംപള്ളി സുരേന്ദ്രൻ. ഇതാണ് വാർത്ത. ആരാധനാലയങ്ങളിൽ ആയുധപരിശീലനം അനുവദിക്കില്ലെന്ന് നിയമസഭയിൽ ചോദ്യോത്തരവേളയിൽ അദ്ദേഹം പറഞ്ഞതിനെ കുറിച്ചാണ് വാർത്ത നൽകിയിട്ടുള്ളത്. അമ്പലങ്ങൾ എന്നല്ല ഒരു മതത്തിന്‍റെയും ആരാധനാലയങ്ങളിലും യാതൊരുവിധത്തിലുള്ള ആയുധ പരിശീലനവും നടത്താൻ സർക്കാർ അനുവദിക്കില്ല എന്നാണ് വാർത്തയുടെ ഉള്ളടക്കം. ഈ വാര്‍ത്ത വളച്ചൊടിച്ച് മറ്റൊന്നായി പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നതാകാം.

പോസ്റ്റിലെ പ്രചരണവുമായി മുകളിലെ വാർത്തയ്ക്ക് യഥാർത്ഥത്തിൽ യാതൊരു ബന്ധവുമില്ല. കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഓഫീസുമായി ബന്ധപ്പെട്ടു. ടൂറിസം ദേവസ്വം വകുപ്പ് സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറും മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായ കെ പി ശ്രീകുമാർ നൽകിയ വിശദീകരണം ഇങ്ങനെയാണ്: മന്ത്രി ഇത്തരത്തിൽ അതായത് പോസ്റ്റിലെ പ്രചരണത്തിൽ പറയുന്നതുപോലെ യാതൊരു പ്രസ്താവനയും ഒരിടത്തും നടത്തിയിട്ടില്ല. ഇത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന വെറും വ്യാജ പ്രചരണം മാത്രമാണ്. ഇത്തരത്തിൽ അദ്ദേഹം ഒരു പ്രസ്താവന നടത്തിയിട്ടില്ല. ഒരിക്കലും നടത്തുകയുമില്ല. മുൻപ് ആയുധപരിശീലനം ആരാധനാലയങ്ങളിൽ നടത്താൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാന പോലീസ് ആക്ട് പ്രകാരം ആരാധനാലയങ്ങളിൽ ആയുധങ്ങൾ വച്ചുള്ള പരിശീലനം പാടില്ല എന്ന് നിയമമുണ്ട് ഇതിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇക്കാര്യം നിയമസഭയിൽ പറഞ്ഞത്. അത് ഹിന്ദുക്ഷേത്രങ്ങൾക്ക് മാത്രമല്ല എല്ലാ ആരാധനാലയങ്ങൾക്കും ബാധകമാണ്. പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. ഇതാണ് അദ്ദേഹം നൽകിയ മറുപടി

മുമ്പ് ആര്‍ എസ് എസ് ശാഖ ക്ഷേത്രങ്ങളില്‍ നിരോധിക്കും എന്നൊരു വാര്‍ത്ത പ്രചരിച്ചിരുന്നു. ഇത് തെറ്റായ പ്രചരണമാണെന്ന് ഫാക്റ്റ് ക്രെസണ്ടോ കണ്ടെത്തിയിരുന്നു. ലേഖനം താഴെ വായിക്കാം

RSS ശാഖ നിരോധിക്കാനൊരുങ്ങി പിണറായ്’ എന്ന വാർത്ത സത്യമോ..?

ദേവസ്വം ബോർഡിന്‍റെ ക്ഷേത്രങ്ങളിൽ ഹിന്ദുമത പഠനശാല തുടങ്ങിയാൽ കൈയുംകെട്ടി നോക്കിയിരിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഒരിടത്തും പറഞ്ഞിട്ടില്ല എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്

നിഗമനം

ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഹിന്ദുമത പഠനശാല തുടങ്ങിയാൽ കൈയുംകെട്ടി നോക്കിയിരിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഒരിടത്തും പറഞ്ഞിട്ടില്ല. ഇക്കാര്യം അദ്ദേഹത്തിന്‍റെ ഓഫീസിൽനിന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ പ്രചരിക്കുന്നതൊക്കെ വ്യാജവാർത്തകളാണ്.

Avatar

Title:ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഹിന്ദുമത പഠനശാല തുടങ്ങിയാൽ കൈയുംകെട്ടി നോക്കിയിരിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞുവെന്ന് വ്യാജപ്രചാരണം...

Fact Check By: Vasuki S

Result: False