
കേരളത്തിൽ ഏതു മുന്നണിയുടെതായാലും മാറിമാറി വരുന്ന സർക്കാരുകൾ ആരോഗ്യരംഗത്തിന് വളരെയേറെ കരുതൽ നല്‍കാറുണ്ട്. മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളും ശുചിത്വവും വൃത്തിയുമുള്ള ആശുപത്രി കെട്ടിടങ്ങളും ഇപ്പോൾ എല്ലാ ആശുപത്രികളിലും സാധാരണമാണ്. ഈയിടെ കണ്ണൂരിലെ ജനറൽ ആശുപത്രി കെട്ടിടം എന്ന പേരിൽ നിറയെ കാടുപിടിച്ചു കിടക്കുന്ന ഒരു കെട്ടിടത്തിന്‍റെ ചിത്രം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.
പ്രചരണം
പായലും പൂപ്പലും പിടിച്ച് പെയിന്‍റ് മങ്ങിയ ഭിത്തികളും അതിനു മുകളിൽ പടർന്നു കയറിയ കാട്ടുചെടികളും നിറഞ്ഞ ബഹുനില കെട്ടിടത്തിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. കണ്ണൂർ തലശ്ശേരി ഗവൺമെന്‍റ് ആശുപത്രിയാണ് എന്ന് ആരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “അമ്മയുടെ വീട് കോഴിക്കോട്, അച്ചന്റെ വീട് കണ്ണൂര് . കുട്ടികൾ കണ്ണൂര് നിന്നും കോഴിക്കേട്ടേക്ക് വരുകയാണ്. അങ്ങിനെ ലണ്ടനെ വെല്ലും വിധം നല്ല റോഡിലൂടെയാത്ര ചെയ്ത മൂത്ത കുട്ടിക്ക് നടുവേദന…..
ഉടനെ അടുത്തുള്ള തലശ്ശേരി സർക്കാർ ആസ്പത്രിയിൽ കയറി …..
ഹോ ഇത് എന്തൊരു മാറ്റോണ് …….
ന്യൂയോർക്കിലെ ആസ്പത്രികളെ വെല്ലും വിധം നമ്മുടെ തലശ്ശേരി ഗവൺമെന്റ് ആസ്പത്രി മാറി.😂”

എന്നാൽ ഈ കെട്ടിടം തലശ്ശേരിയിലെതാണെങ്കിലും സർക്കാർ ആശുപത്രിഅല്ലെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി
വസ്തുത ഇതാണ്
ഞങ്ങൾ ഗൂഗിൾ എര്‍ത്തില്‍ അന്വേഷിച്ചപ്പോൾ തലശ്ശേരി ഗവൺമെന്‍റ് ആശുപത്രിയുടെ ലൊക്കേഷൻ ലഭ്യമായി. ഗൂഗിൾ സ്ട്രീറ്റ് ആശുപത്രി പരിസരത്ത് ലഭ്യമല്ലാത്തതിനാല്‍ ഞങ്ങൾ google എർത്തിൽ നൽകിയിട്ടുള്ള തലശ്ശേരി ഗവൺമെന്‍റ് ആശുപത്രിയുടെ ചിത്രങ്ങൾ പരിശോധിച്ചു നോക്കി. പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രവുമായി മാച്ച് ചെയ്യുന്നവ ഒരെണ്ണം പോലും അതിൽ ഉണ്ടായിരുന്നില്ല. കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ കണ്ണൂര്‍ ജില്ല മെഡിക്കൽ ഓഫീസറുമായി സംസാരിച്ചു. അവർ നൽകിയ മറുപടി ഇങ്ങനെയാണ്:
“ഇത് തെറ്റായ പ്രചരണമാണ് ഈ കഴിഞ്ഞ ദിവസം കൂടി ഞാൻ ജനറൽ ആശുപത്രിയില്‍ പോയിരുന്നു ജനറൽ ആശുപത്രിയുടെ ചിത്രം . ഒരിക്കലും ഇതല്ല, ഇത് തൊട്ടടുത്തുള്ള ടി ബി കോംപ്ലക്സ് കേട്ടിടത്തിന്‍റെ ഭാഗമാണ്. ജനറൽ ആശുപത്രിയുടെ സമീപത്താണ് ടിവി കോംപ്ലക്സ് സ്ഥിതി ചെയ്യുന്നത്. ആശുപത്രിയുടെ സമീപത്ത് കോട്ടയുണ്ട് ആശുപത്രിയിൽ ജീര്‍ണ്ണാവസ്ഥയിലല്ല. വളരെ നല്ല കെട്ടിടങ്ങളും വൃത്തിയുള്ള പരിസരവുമാണ് ആശുപത്രിക്കുള്ളത്.”
കണ്ണൂര്‍ ജനറല്‍ ആശുപത്രിയുടെ ചിത്രം:

കൂടുതൽ വ്യക്തതക്കായി ഞങ്ങൾ കണ്ണൂർ മുനിസിപ്പൽ ചെയർപേഴ്സൺ കെ എം ജമുനാ റാണി ടീച്ചറുമായി സംസാരിച്ചു. അവർ ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്: “പ്രചരിക്കുന്ന ചിത്രം മുനിസിപ്പാലിറ്റി ടിവി കോംപ്ലക്സിന്റേതാണ്. കണ്ണൂർ ഗവൺമെന്‍റ് ആശുപത്രിയുടെതല്ല. ജീർണിച്ച കെട്ടിടങ്ങൾ ഒന്നും തന്നെ തലശ്ശേരി ഗവൺമെന്‍റ് ആശുപത്രിക്ക് ഇല്ല. നവീകരണത്തിനായി അനുമതിക്ക് കാത്തു കിടക്കുന്ന കെട്ടിടമാണ് ടിവി കോംപ്ലക്സ്. ഇതിന്‍റെ പിന്‍ഭാഗത്ത് നിന്നുമുള്ള ചിത്രമെടുത്ത് ആരോ ദുഷ്പ്രചരണം നടത്തുകയാണ്.”
തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ചിത്രം ഉപയോഗിച്ച് നടത്തുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണ്ണമായും തെറ്റാണ്. ചിത്രത്തിൽ കാണുന്നത് കണ്ണൂർ തലശ്ശേരി ഗവൺമെന്‍റ് ആശുപത്രിയല്ല. അതിനടുത്തുള്ള ടിബി കോംപ്ലക്സ് ആണ്. കണ്ണൂർ തലശ്ശേരി ഗവൺമെന്‍റ് ആശുപത്രിയിൽ ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങൾ ഒന്നും തന്നെയില്ല. വൃത്തിയും വെടിപ്പുമുള്ള നല്ല കെട്ടിടത്തിലാണ് കണ്ണൂർ സർക്കാർ തലശ്ശേരി ഗവൺമെന്‍റ് ആശുപത്രി പ്രവർത്തിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:‘കാടുപിടിച്ച് ജീര്‍ണ്ണാവസ്ഥയില്‍ തലശ്ശേരി ഗവണ്‍മെന്‍റ് ആശുപത്രി’: പ്രചരിക്കുന്ന ചിത്രം മറ്റൊരു കെട്ടിടത്തിന്‍റേത്…
Written By: Vasuki SResult: False
