
ട്രമ്പിനെ വിമർശിച്ച് ഇന്ത്യയെ പുകഴ്ത്തുന്ന അമേരിക്കൻ അവതാരകൻ ബിൽ മാഹരിൻ്റെ വീഡിയോ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ഒരു അമേരിക്കൻ അവതാരകനെ ട്രമ്പിനെ വിമർശിക്കുന്നതും ഇന്ത്യയെ പുകഴ്ത്തുന്നതുമായി കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“വീഡിയോയിലെ അവതാരകൻ (ബിൽ മാഹർ) ട്രംപിന്റെ ഇന്ത്യയ്ക്കെതിരായ 50% താരിഫ് ഭീഷണിയെ പരിഹസിക്കുന്നു. ഇന്ത്യ 200 വർഷം ബ്രിട്ടീഷ് ഭരണം അതിജീവിച്ചു, ട്രംപിന്റെ ഗോൾഫ് യാത്രയുടെ വിലയ്ക്ക് ചന്ദ്രനിലേക്ക് റോക്കറ്റ് വിക്ഷേപിക്കുന്നു. ഇത്തരം ഭീഷണികൾ ഇന്ത്യയെ ഭയപ്പെടുത്തില്ലെന്നും, അത് അസംബന്ധമാണെന്നും അദ്ദേഹം പറയുന്നു.😂 വീഡിയോയുടെ സംഗ്രഹം ഗ്രോക്ക് നല്ലിയത്. ”
എന്നാൽ എന്താണ് ഈ ദൃശ്യങ്ങളുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയിൽ നാം കാണുന്നത് ബിൽ മാഹർ (Bill Maher) അല്ല. വീഡിയോയിൽ പ്രസിദ്ധ അമേരിക്കൻ ഹാസ്യനടനും ദി ഡെയിലി ഷോവിൻ്റെ അവതാരകൻ ജോൺ സ്റ്റുവർട്ട് (Jon Stewart) ആണ്. ഈ വീഡിയോ അദ്ദേഹത്തിൻ്റെ ഡെയിലി ഷോ എന്ന പരിപാടിയിൽ നിന്നാണെന്ന് തോന്നും. ബിൽ മാഹറിന് റിയൽ ടൈം വിത്ത് ബിൽ മാഹാർ എന്നൊരു വ്യത്യസ്ത പരിപാടിയുണ്ട്.

പക്ഷെ ഈ പരിപാടി ജൂലൈ 31, 2025 മുതൽ പ്രക്ഷേപിച്ചിട്ടില്ല. ഹിന്ദുസ്ഥാൻ ടൈംസ് വാർത്ത പ്രകാരം ഓഗസ്റ്റ് മാസം ഈ പരിപാടിയുടെ നിർമ്മാതാക്കൾ ഒരു ഇടവേള എടുത്തതാണ്. 8 സെപ്റ്റംബർ 2025 മുതൽ ഈ പരിപാടി പുനഃരാരംഭിക്കും.
ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് മുകളിൽ അമേരിക്കൻ രാഷ്‌ട്രപതി ട്രമ്പ് അധിക 25% താരിഫ് കൂട്ടി 50% ആക്കിയത് ഓഗസ്റ്റ് 6, 2025നാണ്. ഇന്ത്യയും ട്രമ്പും തമ്മിലുള്ള താരിഫ് വിവാദം ഇങ്ങനെയാണ് തുടക്കം വിട്ടത്. 27 ഓഗസ്റ്റ് 2025 മുതലാണ് ഈ താരിഫ് നിറക്കുകൾ നടപ്പിലാക്കിയത്. അങ്ങനെ ജോൺ സ്റ്റുവർട്ട് ദി ഡെയിലി ഷോയിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ടാകും എന്ന് സാധ്യമല്ല. കൂടാതെ വീഡിയോയിൽ വൈറ്റ് ഹോബ്സ് പ്രസ് സെക്രട്ടറി കരോളിൻ ലിയവിറ്റിൻ്റെ ഒരു വാർത്ത സമ്മേളനത്തിനോടാണ് സ്റ്റുവർട്ട് പ്രതികരിക്കുന്നത്. ഈ വാർത്ത സമ്മേളനം നടന്നത് 19 ഓഗസ്റ്റ് 2025നാണ്. നമ്മൾ നേരത്തെ സ്ഥാപിച്ചത് പോലെ ദി ഡെയിലി ഷോ ഓഗസ്റ്റിൽ പ്രക്ഷേപിച്ചിട്ടില്ല. അങ്ങനെ ഈ വീഡിയോ വ്യാജമാണെന്ന് വ്യക്തമാണ്. കരോളിൻ ലിയവിറ്റിൻ്റെ വാർത്ത സമ്മേളനത്തിൽ അവർ ഇന്ത്യയെ കുറിച്ച് പറഞ്ഞത് നമുക്ക് താഴെ കാണാം.
വീഡിയോ ശ്രദ്ധിച്ച് നോക്കിയ നമുക്ക് കാണാം വീഡിയോയിൽ ചുണ്ടുകളുടെ ചലനവും മുഖത്തിൻ്റെ ഭാവവും തമ്മിൽ ഒരുപ്പാട് വ്യത്യാസമുണ്ട്. ഈ വീഡിയോ എ.ഐ. ഉപയോഗിച്ച് നിർമിച്ചതാകാം എന്ന് സാധ്യതയുണ്ട്. ഞങ്ങൾ പരിശോധനക്കായി ഹൈവ് മോഡറേഷൻ എന്ന വെബ്സൈറ്റ് ഉപയോഗിച്ചു. ഫോട്ടോ, വീഡിയോ, എ.ഐ. നിർമ്മിതമാണോ എന്ന് ഈ വെബ്സൈറ്റ് വ്യക്തമാകും. ഈ വീഡിയോ ഞങ്ങൾ ഈ വെബ്സൈറ്റിൽ പരിശോധിച്ചപ്പോൾ ലഭിച്ച ഫലങ്ങൾ നമുക്ക് താഴെ കാണാം.

ഹൈവ് മോഡറേഷൻ പ്രകാരം ഈ വീഡിയോ എ.ഐ. ഉപയോഗിച്ച് നിർമിച്ചതാകാം എന്ന ശക്തമായ സാധ്യതയുണ്ട്.
നിഗമനം
ട്രമ്പിനെ വിമർശിച്ച് ഇന്ത്യയെ പുകഴ്ത്തുന്ന അമേരിക്കൻ അവതാരകൻ ബിൽ മാഹരിൻ്റെ വീഡിയോ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ വ്യാജമാണ്. ദൃശ്യങ്ങൾ എ.ഐ. ഉപയോഗിച്ച് നിർമിച്ചതാകാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ട്രമ്പിനെ വിമർശിച്ച് ഇന്ത്യയെ പുകഴ്ത്തുന്ന അമേരിക്കൻ അവതാരകൻ്റെ വീഡിയോ എ.ഐ. നിർമിതാണ്
Fact Check By: Mukundan KResult: Altered
