
2020ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച നാഷണല്‍ എജ്യുക്കേഷന്‍ പോളിസി (എന്‍ഇപിയുടെ) ഭാഗമായി 2022 സെപ്റ്റംബര്‍ 7ന് അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിംഗ് ഇന്ത്യ അഥവാ PM SHRI. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനമാണ് പ്രധാനമായും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നത്. സിപിഐയുടെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ സര്‍ക്കാര്‍ ഒപ്പുവെച്ച പിഎം ശ്രീ പദ്ധതി വിഷയത്തില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്.
ഇതിന് പിന്നാലെ സിപിഐ നിലപാട് മയപ്പെടുത്തണമെന്നും വിട്ടുവീഴ്ച ചെയ്യണമെന്നും ഉമ്മര്‍ ഫൈസി മുക്കം പ്രസ്താവന നടത്തിയതായി ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
പ്രചരിക്കുന്നത് കൈരളി വാര്‍ത്താ ചാനലിന്‍റെ ന്യൂസ് കാര്‍ഡ് ആണ്. “പിഎം ശ്രീയിൽ സിപിഐ വിട്ടുവീഴ്ച്ച ചെയ്യണം
ഉമ്മർ ഫൈസി മുക്കം” എന്ന വാചകങ്ങളും ഒപ്പം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗംമായ ഉമർ ഫൈസി മുക്കത്തിന്‍റെ ചിത്രവുമാണ് ന്യൂസ് കാര്‍ഡില്‍ ഉള്ളത്. കൈരളി ടിവിയുടെ ലോഗോയും പേരും വച്ചിട്ടുണ്ട്.

എന്നാല്‍ വ്യാജ പ്രചരണമാണെന്നും പ്രചരിക്കുന്ന വാര്‍ത്താകാര്‍ഡ് എഡിറ്റ് ചെയ്തതാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
പിഎം ശ്രീ വിദ്യാഭ്യാസ പദ്ധതിയില്‍ സിപിഐ നേതാക്കള്‍ പരസ്യമായി കടുത്ത വിമര്‍ശനം ഉന്നയിച്ചു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മത നേതാവായ ഉമ്മര്‍ ഫൈസിയുടെ പ്രതികരണവുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ തിരഞ്ഞെങ്കിലും ഈ വിഷയത്തില്‍ അദ്ദേഹം എന്തെങ്കിലും പ്രതികരണം നടത്തിയതായി ഒന്നും കണ്ടെത്താനായില്ല.
പ്രചരിക്കുന്ന കാര്‍ഡില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രവും ഫോണ്ടും മറ്റ് ഘടകങ്ങളുമെല്ലാം എഡിറ്റ് ചെയ്തതാണെന്ന് സംശയം തോന്നിയതിനാല്‍ കൂടുതല്‍ വിശദമായി പരിശോധിച്ചു. കൈരളിയുടെ യഥാര്‍ത്ഥ ഫോണ്ട്, ഡിസൈന്‍ എന്നിവ ഇങ്ങനെയല്ല. കൈരളി ലോഗോയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന തിയതിയുടെ ഫോണ്ടിലും വ്യത്യാസമുണ്ട്. പഴയ കാര്‍ഡ് എഡിറ്റ് ചെയ്ത് ചിത്രവും ഉള്ളടക്കവും മാറ്റിയതാകാമെന്ന് അനുമാനിക്കുന്നു.
അതിനാല്‍ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൈരളി ചാനലിന്‍റെ ഫേസ്ബുക്ക് പേജില്‍ 2025 ഒക്ടോബര്‍ 26 ന് പങ്കുവെച്ച മറ്റൊരു കാര്‍ഡ് ലഭിച്ചു.

പ്രചരിക്കുന്ന കാര്‍ഡിന് സമാനമായ ന്യൂസ് കാര്‍ഡില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവനയാണ് ഉള്ളത്. നിലനിര്‍ത്തി ചാനല്‍ ലോഗോയും തിയതിയുമടങ്ങുന്ന ഭാഗം മാത്രം നിലനിര്‍ത്തി മറ്റ് ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുകയാണ്. അതിനാല്‍ കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ കൈരളി ചാനല്‍ ന്യൂസ് ഡസ്കുമായി ബന്ധപ്പെട്ടു. പ്രചരിക്കുന്ന കാര്‍ഡ് വ്യാജമാണെന്നും കൈരളിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ന്യൂസ് ടീം വ്യക്തമാക്കി.
തുടര്‍ന്ന് ഞങ്ങള്‍ ഉമ്മര്‍ ഫൈസി മുക്കവുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം വിശദീകരിച്ചത് ഇങ്ങനെ: “ഇത് പൂര്‍ണമായും വ്യാജ പ്രചരണമാണ്. ഞാന്‍ ഞാന്‍ ഇങ്ങെന്‍ എവിടെയും പറഞ്ഞിട്ടില്ല. പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല. സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളുമാണ് ഇതില്‍ തീരുമാനമെടുക്കുന്നത്. എനിക്ക് ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കേണ്ട കാര്യമില്ല. എന്‍റെ പപേര് അനാവശ്യമായി ദുരുപയോഗം ചെയ്യുകയാണ്.”
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഉമ്മര്‍ഫൈസി മുക്കം ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പിഎം ശ്രീ പദ്ധതിയില്‍ സിപിഐ വിട്ടുവീഴ്ച ചെയ്യണമെന്ന് ഉമ്മര്‍ ഫൈസി മുക്കം പ്രസ്താവന നടത്തിയെന്ന് വാര്‍ത്ത പ്രചരിപ്പിക്കുന്ന കൈരളി ന്യൂസിന്‍റെ ന്യൂസ് കാര്‍ഡ് വ്യാജമാണ്. ഉമ്മര്‍ ഫൈസി ഇങ്ങനെ പ്രസ്താവന നടത്തിയിട്ടില്ല, കൈരളി ഇങ്ങെന്‍ വാര്‍ത്ത നല്‍കിയിട്ടുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:പിഎം ശ്രീ വിഷയത്തില്‍ സിപിഐ വിട്ടുവീഴ്ച ചെയ്യണമെന്ന് മുക്കം ഫൈസി- പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജം…
Fact Check By: Vasuki SResult: Altered


