FACT CHECK: പ്രധാനമന്ത്രിക്കെതിരെ നടന്ന പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോഴത്തെതല്ല; സത്യാവസ്ഥ അറിയൂ....
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അമേരിക്കയിലെ ഒരു പ്രതിഷേധത്തിന്‍റെ വീഡിയോ കഴിഞ്ഞ ആഴ്ച നടന്ന പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനവുമായി ബന്ധപെടുത്തി സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോ പഴയതാണ് കുടാതെ പ്രധാനമന്ത്രിയുടെ കഴിഞ്ഞ ആഴ്ച നടന്ന അമേരിക്ക സന്ദര്‍ശനവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രി മോദിയെയും RSSനെയും, വിമര്‍ശിച്ചിട്ടും ഹിറ്റ്ലറുമായി താരതമ്യം ചെയ്തും എഴുതിയ വാചകങ്ങള്‍ കാണാം. വീഡിയോയില്‍ പ്രധാനമന്ത്രി മോദിക്കെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നതായും കാണാം. ഈ വീഡിയോ പ്രധാനമന്ത്രി മോദി കഴിഞ്ഞ മാസം നടത്തിയ അമേരിക്ക സന്ദര്‍ശനവുമായി ബന്ധപെടുത്തി പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: “ഇന്ത്യൻ മാധ്യമങ്ങൾ കാണാത്ത ചില അമേരിക്കൻ കാഴ്ചകൾ...”
എന്നാല്‍ ഈ വീഡിയോ എപ്പോഴ്തെതാണ് നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
വീഡിയോ ശ്രദ്ധിച്ച് നോക്കിയാല്‍ നമുക്ക് വീഡിയോയില്‍ NRG stadium കാണാം.
എന്‍.ആര്‍.ജി. സ്റ്റേഡിയം അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തിലെ ഹ്യുസ്റ്റ്ന്‍ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഹ്യുസ്റ്റനിലാണ് 2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്നത്തെ അമേരിക്കന്‍ രാഷ്‌ട്രപതി ഡോണാള്‍ഡ് ട്രമ്പുമായി ചേര്‍ന്ന ഹാവ്ഡി മോദി എന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധവുമായി പാകിസ്ഥാന്‍ അനുകുല കാശ്മീരി സംഘടനകളും ഖലിസ്ഥാനി സംഘടനകളും കൂടി അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഈ സംഭവത്തിന്‍റെ വീഡിയോയാണ് പ്രസ്തുത പോസ്റ്റിലുടെ പ്രചരിപ്പിക്കുന്നത്.
വാര്‍ത്ത വായിക്കാന്‍-TOI | Archived Link
ഹാവ്ഡി മോദി പരിപാടിയില്‍ പ്രധാനമന്ത്രക്കെതിരെ നടന്ന പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ നമുക്ക് താഴെ കാണാം. ഈ പ്രതിഷേധത്തിന്‍റെ വീഡിയോ തന്നെയാണ് പ്രസ്തുത പോസ്റ്റില്‍ നമ്മള്‍ കാണുന്നത്.
Embed Video
നിഗമനം
പ്രസ്തുത പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ രണ്ട് കൊല്ലം മുമ്പ് പ്രധാനമന്ത്രി മോദി അമേരിക്കയില്‍ ഹാവ്ഡി മോദി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ നടന്ന പ്രതിഷേധത്തിന്‍റെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഈ വീഡിയോയ്ക്ക് കഴിഞ്ഞ മാസം പ്രധാനമന്ത്രി നടത്തിയ അമേരിക്ക സന്ദര്‍ശനവുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:പ്രധാനമന്ത്രിക്കെതിരെ നടന്ന പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോഴത്തെതല്ല; സത്യാവസ്ഥ അറിയൂ....
Fact Check By: Mukundan KResult: Misleading