
കേരള മുഖ്യമന്ത്രി പിണറായി വിജയൻ വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികൾ പോലും അരിപ്പിച്ചില്ല എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചാരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ നേതാക്കൾ വി.എസ്.അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിക്കുന്നതായി നമുക്ക് കാണാം. അതേ സമയം മുഖ്യമന്ത്രി അവിടെ നിന്ന് നടന്നു പോകുന്നു. വീഡിയോയിൽ “മുഖ്യമന്ത്രി പിണറായി വിജയൻ അവസാനമായി ഒരു നോക്ക് കാണണം എന്ന ആഗ്രഹം…അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ച് പോകുന്നു..” എന്ന് പറയുന്നതായി കേൾക്കാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“ ഇതിൽ എവിടെയാണ് അവസാനമായി ഒരുനോക്ക് കാണലും…. ആദരാഞ്ജലി അർപ്പിക്കലും…??? മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു മനുഷ്യനായല്ലോ നമ്മുടെ മുഖ്യമന്ത്രി! 🥴”.
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ വി.എസ്.അച്യുതാനന്ദൻ്റെ പാർഥിവ ശരീരത്തിൻ്റെ ദർശനത്തിൻ്റെ വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധികരിച്ച ദൃശ്യങ്ങൾ പരിശോധിച്ചു. മുകളിൽ നൽകിയ വീഡിയോയുടെ പശ്ചാത്തലം പരിശോധിച്ചപ്പോൾ ഈ സ്ഥലം എ.കെ.ജി സെൻ്റർ ആണ് എന്ന് സൂചന ലഭിച്ചു. കൂടുതല്‍ തിരഞ്ഞപ്പോള്‍ ഞങ്ങൾക്ക് സി.പി.എം കേരള അവരുടെ ഫേസ്‌ബുക്ക് പേജിൽ പ്രസിദ്ധികരിച്ച ഒരു വീഡിയോ ലഭിച്ചു. ഈ വീഡിയോ 22 ജൂലൈ 2025ന് വി.എസിൻ്റെ ഭൌതിക ശരീരം എ.കെ.ജി സെൻ്ററിൽ കൊണ്ട് വന്നപ്പോൾ എടുത്ത ദൃശ്യങ്ങളാണ്. വൈറൽ വീഡിയോയിൽ കാണുന്ന എസ്.രാമചന്ദ്രൻ പിള്ള, മുൻ ധനകാര്യമന്ത്രി തോമസ് ഐസക്, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ഈ വിഡിയോയിലും കാണുന്നുണ്ട്.
https://www.facebook.com/reel/1087638969391808
<iframe src=”https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Freel%2F1087638969391808%2F&show_text=true&width=267&t=0″ width=”267″ height=”591″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share” allowFullScreen=”true”></iframe>
വീഡിയോയിൽ നമുക്ക് മുതിർന്ന സി.പി.എം നേതാക്കൾ ഗോവിന്ദൻ മാഷ്, എം.എ.ബേബി, ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാലൻ, തോമസ് ഐസക്ക് തുടങ്ങിയവരോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ നിൽക്കുന്നതായി കാണാം. സി.പി.എമ്മിൻ്റെ ചുവന്ന പതാക വി.എസിൻ്റെ ഭൌതിക ശരീരത്തില്‍ അണിഞ്ഞ് ഇവർ എല്ലാവരും അവസാനത്തെ ലാൽ സലാം നൽകുന്നത് നമുക്ക് കാണാം. അങ്ങനെ വി.എസ്. അച്യുതാനന്ദനെ അവസാനമായി പിണറായി വിജയൻ നോക്കിയത് പോലുമില്ല, ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തില്ല എന്ന വാദം തെറ്റാണ് എന്ന് വ്യക്തമാണ്. മനോരമ ന്യൂസ് പ്രസിദ്ധികരിച്ച ഒരു വീഡിയോയിലും റീത്ത് വെച്ചതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അവിടെ ഉണ്ടായിരുന്ന സി.പി.എം നേതാക്കളൊപ്പം ലാൽ സലാം വിളിക്കുന്നത് നമുക്ക് കാണാം.
ഇന്നലെ സെക്രട്ടേറിയറ്റിലും വി.സിൻ്റെ ഭൌതിക ശരീരം പൊതുദർശനത്തിനായി വെച്ചപ്പോഴും അദ്ദേഹം റീത്ത് അർപ്പിച്ച് ലാൽ സലാം പറയുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധികരിച്ചിട്ടുണ്ട്.താഴെ നൽകിയ ന്യൂസ്9 വാർത്തയിൽ നമുക്ക് മുഖ്യമന്ത്രി റീത്ത് വെക്കുന്നതും ലാൽ സലാം പറയുന്നതും വ്യക്തമായി കാണാം.
NDTV പ്രസിദ്ധികരിച്ച വീഡിയോയിലും നമുക്ക് മുഖ്യമന്ത്രി പിണറായി വിജയൻ റീത്ത് അർപ്പിച്ച് ലാൽ സലാം വിളിച്ച് വി.എസിന് ആദരാഞ്ജലികൾ അർപ്പിക്കുന്നത് കാണാം.
ഞങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ ഈ പ്രചരണത്തെ കുറിച്ച് അവർ പ്രതികരിച്ചത് ഇങ്ങനെയാണ്: “പൂർണമായ കള്ളപ്രചരണമാണ്. മുഖ്യമന്ത്രി പല തവണ വി.എസിനെ ആദരാഞ്ജലികൾ അർപ്പിച്ചു. ഈ കാര്യം എല്ലാ മാധ്യമങ്ങളും കാണിച്ചിട്ടുണ്ട്. എ.കെ.ജി. സെൻ്ററിൽ ആദരാഞ്ജലികൾ അർപ്പിച്ചതിന് ശേഷം മുഖ്യമന്ത്രി പോകുമ്പോൾ എടുത്ത ദൃശ്യങ്ങൾ കാണിച്ചിട്ടാണ് ഈ തെറ്റായ പ്രചരണം നിലവിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. ”
നിഗമനം
കേരള മുഖ്യമന്ത്രി പിണറായി വിജയൻ വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികൾ പോലുംഅര്‍പ്പിച്ചില്ല എന്ന, സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. മുഖ്യമന്ത്രി 22 ജൂലൈക്ക് എ.കെ.ജി. സെൻ്ററിലും ഇന്നലെ സെക്രെട്ടറിയേറ്റിലും റീത്ത് വെച്ച് ആദരാഞ്ജലികൾ അർപ്പിക്കുന്ന ദൃശ്യങ്ങൾ പൊതു മാധ്യമങ്ങളിൽ ലഭ്യമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:മുഖ്യമന്ത്രി പിണറായി വിജയൻ വി.എസിന് ആദരാഞ്ജലികൾ അർപ്പിച്ചില്ല എന്ന പ്രചരണം തെറ്റാണ്
Fact Check By: K. MukundanResult: Misleading
