ശബരിമല സന്നിധാനത്ത് വനിതാ പോലിസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

രാഷ്ട്രീയം | Politics സാമൂഹികം

ഹിന്ദുക്കള്‍ പവിത്രമായി ആചരിക്കുന്ന 41 ദിവസത്തെ മണ്ഡലക്കാലത്തിന് പരിസമാപ്തിയായി. രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ശബരിമല തീര്‍ഥാടനം ഇനി മകരവിളക്ക് വരെ തുടരും. ഏതാണ്ട് 30 ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ദര്‍ശന പുണ്യം നേടിയത്. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കോടതി അനുകൂല വിധി വന്നെങ്കിലും ഭക്തരുടെ താല്പര്യം മാനിച്ച് വിധി നടപ്പിലാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയിരുന്നു. 

ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ വനിതാ പോലീസുകാരെ ശബരിമലയില്‍ വിന്യസിപ്പിച്ചിട്ടുണ്ട് എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

നിറയെ ശബരിമല തീര്‍ഥാടകര്‍ നടന്നു നീങ്ങുന്ന വഴികളില്‍ പോലിസ് വേഷധാരികളായ മൂന്നു യുവതികള്‍ നടക്കുന്നതും ക്ഷേത്ര പടവുകള്‍ കയറുന്നതും വീഡിയോയില്‍ കാണാം. കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ യുവതികളായ പോലീസുകാരെ ശബരിമലയില്‍ വിന്യസിപ്പിച്ചിരിക്കുന്നു എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള കുറിപ്പ് ഇങ്ങനെ: “Kerala communist government breaking Ayyappa Temple rules to allowing young women inside temple” (അയ്യപ്പ ക്ഷേത്ര നിയമങ്ങൾ ലംഘിച്ച് യുവതികളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുകയാണ് കേരള കമ്മ്യൂണിസ്റ്റ് സർക്കാർ ചെയ്തത്)

instagramarchived link

എന്നാല്‍ ഇത് ശബരിമല ക്ഷേത്രമല്ല, ശബരിമലയില്‍ നിന്നും നാല് കിലോമീറ്റര്‍ ദൂരത്തുള്ള പമ്പയാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ശബരിമലയില്‍ യുവതീ പ്രവേശനം ലഭ്യമല്ലെന്ന് കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ധാരണയുണ്ട്. എന്നാല്‍ ഇവിടെ യുവതീ പ്രവേശനത്തിന്‍റെ പേരിലുണ്ടായ വിവാദവും സമരങ്ങളും മറ്റു സംസ്ഥാനങ്ങളില്‍ ഇപ്പോഴും ചര്‍ച്ചാ വിഷയമാണ്. അതിനാല്‍ വീഡിയോ മറ്റു സംസ്ഥാനങ്ങളില്‍ വളരെയധികം തെറ്റിധാരണ പരത്തുന്നുണ്ട്. വൈറല്‍ വീഡിയോയില്‍ കാണുന്ന വനിതാ പോലിസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിരിക്കുന്നത് സന്നിധാനത്തല്ല, പമ്പയിലാണ്. പമ്പവരെ തീര്‍ഥാടകര്‍ക്ക് വനിതാ പോലിസ് ഉദ്യോഗസ്ഥരുടെ സഹായവും പിന്തുണയും ലഭിക്കും. 

കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ സന്നിധാനം പോലിസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. മണ്ഡലക്കാല സ്പെഷ്യല്‍ ഡ്യൂട്ടി എസ്ഐ സജു ഞങ്ങള്‍ക്ക് നല്‍കിയ വിശദീകരണം ഇങ്ങനെ: “പമ്പ വരെ വനിതാ പോലിസ് ഉദ്യോഗസ്ഥരുടെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും സേവനമുണ്ട്. അതിന് മുകളിലേയ്ക്ക് വനിതാ ഉദ്യോഗസ്ഥരില്ല. വീഡിയോയില്‍ കാണുന്നത് പമ്പ ഗണപതി ക്ഷേത്രവും പരിസരവുമാണ്. ശബരിമല സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് എളുപ്പം മനസ്സിലാകും. പോലീസില്‍ മാത്രമല്ല, മറ്റു സേവനങ്ങള്‍ക്കും പമ്പയ്ക്ക് മുകളില്‍ വനിതകളില്ല. വീഡിയോയിലെ വിവരണം തെറ്റാണ്”

വീഡിയോയില്‍ കാണുന്നത് പമ്പ ഗണപതി ക്ഷേത്രം തന്നെയാണെന്ന് ക്ഷേത്രത്തെ കുറിച്ചുള്ള യുട്യൂബ് വീഡിയോകള്‍ കണ്ടാല്‍ മനസിലാകും. വനിതാ പോലിസ് ഉദ്യോഗസ്ഥര്‍ തുടക്കത്തില്‍ ഇറങ്ങി വരുന്ന ക്ഷേത്രത്തിലേയ്ക്കുള്ള പടികള്‍ ഒന്നുതന്നെയാണെന്ന് കാണാം. 

ശബരിമലയുടെ നിരവധി ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. വീഡിയോകള്‍ നോക്കിയാല്‍ വൈറല്‍ വീഡിയോയില്‍ കാണുന്നത് ശബരിമലയല്ല എന്ന് വ്യക്തമാകും. 

<iframe width=”951″ height=”535″ src=”https://www.youtube.com/embed/1l-8PJrCkNM” title=”Sabarimala temple today – Mandala Pooja October | Telugu traveller | Batasari travel tales” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share” referrerpolicy=”strict-origin-when-cross-origin” allowfullscreen></iframe>

ഗൂഗിള്‍ മാപ് ദൃശ്യങ്ങളിലും പമ്പ ഗണപതി ക്ഷേത്രത്തിന്‍റെ ഭാഗങ്ങള്‍ കാണാം. വൈറല്‍ വീഡിയോയിലും സമാന ദൃശ്യങ്ങള്‍ തന്നെയാണ് ഉള്ളത്. 

https://maps.app.goo.gl/os7E5ue4ottj9XQt5

വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത് ശബരിമല സന്നിധാനമല്ലെന്ന്  അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം 

വനിതാ പോലിസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിരിക്കുന്നത് ശബരിമല സന്നിധാനത്തിലല്ല, പമ്പയിലാണ്. പമ്പ വരെ വനിതാ പോലിസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാണ്. ശബരിമല സന്നിധാനത്ത് നിലവില്‍ യുവതികളെ പ്രവേശിപ്പിക്കുന്നില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ശബരിമല സന്നിധാനത്ത് വനിതാ പോലിസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

Fact Check By: Vasuki S  

Result: False