വിവരണം

ബംഗ്ലാദേശിലെ ഭരണ വിരുദ്ധ കലാപത്തെ തുടര്‍ന്ന് പ്രധാന മന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന രാജിവെച്ചിരുന്നു. പിന്നീട് രാജ്യത്ത് വലിയ ആക്രമണങ്ങളും പ്രതിസന്ധിയുമാണ് നിലനില്‍ക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വ്യാപകമായി അതിക്രമം നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. അതെ സമയം ബംഗ്ലാദേശിലെ ഈ സാഹചര്യം ആഘോഷമാക്കി അതിനെ പിന്തുണയ്ക്കുന്ന ഒരു സംഘം കേരളത്തില്‍ ആഹ്ളാദപ്രകടനം നടത്തുന്നു എന്ന തരത്തില്‍ ഒരു വീ‍ഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തലശ്ശേരിയിലെ ജിഹാദികൾ

ബംഗ്ലാദേശ് ആഘോഷിക്കുന്നു.. എന്ന തലക്കെട്ട് ലീഗ് പതാകയുമായി ആളുകള്‍ ആഹ്ളാദ പ്രകടനം നടത്തുന്ന ഒരു വീഡിയോ സമൂഹഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രജാപതി എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screen Record

എന്നാല്‍ യതാര്‍ത്ഥത്തില്‍ ഈ വീഡിയോ ബംഗ്ലാദേശിലെ ഭരണ വിരുദ്ധ കലാപത്തിലും ന്യൂന പക്ഷങ്ങള്‍ക്ക് എതിരെയുള്ള അത്രകമങ്ങള്‍ക്കും പിന്തുണ നല്‍കി ആഹ്ളാദ പ്രകടനം നടത്തുന്നതിന്‍റെതാണോ? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ കീ വേര്‍ഡ് ഉപയോഗിച്ച് ഇത്തരമൊരു സംഭവം മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചെങ്കിലും ഇതെ കുറിച്ചുള്ള വാര്‍ത്തകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം തലശേരി നഗരസഭയിലെ ടൗണ്‍ഹാള്‍ വാര്‍ഡ് കൗണ്‍സിലറും മുസ്ലീം ലീഗ് പ്രതിനിധിയുമായ റാഷിദ ടി.വി-യുമായി ഫോണില്‍ ബന്ധപ്പെട്ടു. വീഡിയോ പരിശോധിച്ച ശേഷം ആഹ്ളാദ പ്രകടനം തലശേരിയില്‍ നടന്നതാണെന്നും എന്നാല്‍ ഇത് ലോക്‌സഭ തെര‍ഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ജയിയിച്ചതിന് പിന്നാലെ നടന്ന ആഹ്ളാദ പ്രകടനമാണെന്നും റാഷിദ പറഞ്ഞു. എംഎസ്എഫ്, മുസ്ലീം ലീഗ്, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളുമാണ് ഇതില്‍ പങ്കെടുത്തത്. വീഡിയോയില്‍ തന്നെ ഷാഫി പറമ്പലിന്‍റെ ചിത്രമുള്ള ടി ഷര്‍ട്ട് ധരിച്ചവരെയും കാണാം. വീഡിയോയ്ക്ക് ബംഗ്ലാദേശ് വിഷയവുമായി യാതൊരു ബന്ധവുമില്ലായെന്നും റാഷിദ പറഞ്ഞു.

വീഡിയോയിലെ കീ ഫ്രെയിമില്‍ നിന്നും ഷാഫി പറമ്പലിന്‍റെ ചിത്രം പ്രിന്‍റ് ചെയ്ത ടി ഷര്‍ട്ട് കാണാന്‍ കഴിയും -

നിഗമനം

ലോക്‌സഭ തെര‍ഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ജയിയിച്ചതിന് പിന്നാലെ നടന്ന ആഹ്ളാദ പ്രകടനമാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമാണ്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:ബംഗ്ലാദേശ് കലാപത്തെ പിന്തുണച്ച് ആഹ്ളാദം നടത്തുന്ന ജിഹാദികള്‍ എന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോ വ്യാജം.. വസ്‌തുത അറിയാം..

Written By: Dewin Carlos

Result: False