
കേന്ദ്ര സര്‍ക്കാര്‍ അധിഷ്ഠിത നയി ചേതന ജെന്‍ഡര്‍ ക്യാംപെയിനിന്‍റെ ഭാഗമായി തയ്യാറാക്കിയ ലിംഗ സമത്വ പ്രതിജ്ഞ സംസ്ഥാന സര്‍ക്കാര്‍ ആദ്യം പിൻവലിച്ചു എന്നൊരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. മാതൃഭൂമി, ഏഷ്യാനെറ്റ്, റിപ്പോർട്ടർ തുടങ്ങിയ മാധ്യമങ്ങള്‍ ഇങ്ങനെ വാര്‍ത്ത നല്‍കിയിരുന്നു.
പ്രചരണം
ലിംഗ സമത്വ പ്രതിജ്ഞ കുടുംബശ്രീ പിന്‍വലിച്ചു. പ്രതിജ്ഞ ചൊല്ലേണ്ടന്ന് ജില്ലാ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം എന്നു വാര്‍ത്ത എഴുതിയ ന്യൂസ് കാര്‍ഡുകളും സ്ക്രീന്‍ഷോട്ടുകളുമാണ് പ്രചരിക്കുന്നത്. എല്ലാ കുടുംബശ്രീയിലും ജൻഡർ റിസോഴ്സ് മീറ്റിലൂടെ ലിംഗ സമത്വ പ്രതിജ്ഞ ചെയ്യാനുള്ള നിർദേശമുണ്ട്. ‘നമ്മള്‍ പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യ സ്വത്തവകാശം നല്‍കും’ എന്ന പ്രതിജ്ഞാ വാചകത്തിനെതിരെ ചില മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് വിവാദങ്ങള്‍ ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് പ്രതിജ്ഞ പിൻവലിച്ചുവെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്. ഇത്തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച മാതൃഭൂമിയുടെ ന്യൂസ് കാര്‍ഡ് ആണ് ഇവിടെ കൊടുത്തിട്ടുള്ളത്.

എന്നാല്‍ വാര്‍ത്ത തെറ്റാണെന്നും പ്രതിജ്ഞ പിന്‍വലിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത ഇതാണ്
ഞങ്ങള്‍ വാര്‍ത്ത മാധ്യമങ്ങള്‍ പരിശോധിച്ചപ്പോള്‍ ചില മാധ്യമങ്ങള്‍ “ലിംഗ സമത്വ പ്രതിജ്ഞ കുടുംബശ്രീ പിന്‍വലിച്ചു” എന്ന തലക്കെട്ടില്‍ ലേഖനം നല്‍കിയിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. എന്നാല്‍ ഇതേ മാധ്യമങ്ങള്‍ ‘ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചിട്ടില്ല’; വാർത്ത തളളി കുടുംബശ്രീ ഡയറക്ടർ’ എന്ന മറ്റൊരു വാര്‍ത്ത നല്കിയിരിക്കുന്നതായും കണ്ടു.
അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ഞങ്ങള്‍ കുടുംബശ്രീ മിഷന്‍ ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്നും ഉദ്യോഗസ്ഥ അറിയിച്ചത് ഇങ്ങനെയാണ്: “തെറ്റായ വാര്‍ത്തയാണിത്. പല മാധ്യമങ്ങളും ലിംഗ സമത്വ പ്രതിജ്ഞ കുടുംബശ്രീ പിന്‍വലിച്ചു എന്നു വാര്‍ത്ത കൊടുത്തിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടപ്പോള്‍ കുടുംബശ്രീ മിഷന്‍ ഡയറക്ടര്‍ ജാഫര്‍ മാലിക് ഐഎഎസ് പ്രചരണം തെറ്റാണെന്ന് വിശദമാക്കി മാധ്യമങ്ങള്‍ക്കെല്ലാം വാര്‍ത്താ കുറിപ്പ് നല്‍കിയിരുന്നു.”

കുടുംബശ്രീ മിഷന്‍ ഡയറക്ടര്‍ ജാഫര്‍ മാലിക് ഐഎഎസിന്‍റെ വാര്‍ത്താ കുറിപ്പിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി മാധ്യമങ്ങള്‍ പിന്നീട് വാര്‍ത്ത നല്‍കിയിട്ടുണ്ട്.
ലിംഗ സമത്വ പ്രതിജ്ഞ:

ലിംഗ സമത്വ പ്രതിജ്ഞ കുടുംബശ്രീ പിന്‍വലിച്ചു എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ലിംഗ സമത്വ പ്രതിജ്ഞ കുടുംബശ്രീ പിന്‍വലിച്ചിട്ടില്ല. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്നും പ്രതിജ്ഞ പിന്‍വലിച്ചിട്ടില്ലെന്നും വ്യക്തമാക്കി കുടുംബശ്രീ മിഷന്‍ ഡയറക്ടര്‍ ജാഫര്‍ മാലിക് ഐഎഎസ് വാര്‍ത്താ കുറിപ്പ് നല്‍കിയിരുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Title:‘ലിംഗ സമത്വ പ്രതിജ്ഞ കുടുംബശ്രീ പിന്‍വലിച്ചു’: പ്രചരണം തെറ്റാണ്… യാഥാര്‍ഥ്യമറിയൂ…
Fact Check By: Vasuki SResult: False
