ഒരു മാധ്യമ പ്രവർത്തകയോട് അപമാരായാദയായി പെരുമാറി എന്ന ആരോപണത്തിനെ തുടർന്ന് നടനും മുൻ എം.പിയുമായ സുരേഷ് ഗോപിക്കെതിരെ കോഴിക്കോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 (എ-1, 4) വകുപ്പുകൾ‌ ചേർത്താണ് കേസ്.

ഈ സംഭവത്തിനെ തുടർന്ന് സുരേഷ് ഗോപിക്ക് സമൂഹ മാധ്യമങ്ങളിൽ മിശ്രമായ പ്രതികരണങ്ങളാണ് ലഭിച്ചത്. സുരേഷ് ഗോപിക്കെതിരെ പലരും രംഗത്തെത്തിയപ്പോൾ അദ്ദേഹത്തിന് പിന്തുണ അറിയിച്ചുകൊണ്ട് മറ്റൊരു വിഭാഗവും രംഗത്തെത്തി. എന്നാൽ സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയ മാധ്യമപ്രവർത്തകയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള പോസ്റ്റുകളും സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷേപ്പട്ടിട്ടുണ്ട്.

ഈ കൂട്ടത്തിൽ ഒരു സ്ത്രീ ആനപ്പുറത്ത് കയറുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ സ്ത്രീയെ ചില പുരുഷന്മാർ ആനപ്പുറത്ത് തള്ളി കയറ്റുന്നതായി നമുക്ക് കാണാം. ഈ ചിത്രം സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയ മാധ്യമപ്രവർത്തകയുടെതാണെന്നാണ് പ്രചരണം.

പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റിൽ നമുക്ക് ഒരു സ്ത്രീയെ ചില പുരുഷന്മാർ ആനപ്പുറത്ത് കയറ്റുന്ന കാഴ്‌ച കാണാം. ഈ സ്ത്രീ സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയ മാധ്യമപ്രവർത്തകയാണെന്ന് അവകാശപ്പെട്ട് പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “അടി സക്കെ....

ഇതാണ് ആ മാധ്യമ മൊതല്.....

ശ്രദ്ധിച്ചു പിടിച്ചോളൂ ചേട്ടാ....

തോളിൽ കൈ വയ്ക്കരുത് എന്നേ പറഞ്ഞിട്ടുള്ളു

സുരേഷ്‌ജി

തൊട്ട സ്ഥലം മാറിപ്പോയി അതിനാണ് 🤗

എന്നാല്‍ എന്താണ് ഈ പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങൾ ചിത്രം ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് നടി ലക്ഷ്മി നക്ഷത്രയുടെ യുട്യൂബ് വീഡിയോ ലഭിച്ചു.

ഈ വീഡിയോയിലെ സ്ക്രീൻഷോട്ടുകളാണ് മാധ്യമപ്രവർത്തകയുടെ പേരിൽ വ്യാജമായി പ്രചരിക്കുന്നതെന്ന് വീഡിയോ കണ്ടാൽ നമുക്ക് മനസിലാകും. 38:19നാണ് നമുക്ക് ലക്ഷ്മി ആനപ്പുറത്ത് കയറുന്നത് കാണുന്നത്. ഈ ചിത്രമാണ് നിലവിൽ സമൂഹ മാധ്യമങ്ങളിൽ തെറ്റായ വിവരണവുമായി പ്രചരിപ്പിക്കുന്നത്.

അഭിമുഖത്തിനിടെ സുരേഷ് ഗോപി തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണമാണ് മാധ്യമപ്രവർത്തക ഉന്നയിച്ചത്. മാധ്യമപ്രവർത്തകയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിലാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്.

നിഗമനം

സുരേഷ് ഗോപിക്കെതിരെ അപമാരായാദയായി പെരുമാറി എന്ന് ആരോപിച്ച് പരാതി നൽകിയ മാധ്യമപ്രവർത്തകയുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ചിത്രം യഥാർത്ഥത്തിൽ ടി.വി. ആങ്കറായ ലക്ഷ്മി നക്ഷത്രയുടെതാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ടി.വി. ആങ്കർ ലക്ഷ്മി നക്ഷത്രയുടെ ചിത്രം സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയ മാധ്യമപ്രവർത്തകയെന്ന തരത്തിൽ വ്യാജപ്രചരണം…

Written By: K. Mukundan

Result: False